തിയേറ്ററിൽ പോലും പോസ്റ്റർ ഇല്ലാത്ത ‘രേഖ’ ഒടിടിയിൽ എത്തുന്നു

തിയേറ്ററിൽ പോലും പോസ്റ്റർ ഇല്ലാത്ത ‘രേഖ’ ഒടിടിയിൽ എത്തുന്നു
HIGHLIGHTS

ചിത്രത്തിന് വേണ്ടത്ര പരിഗണ ലഭിക്കുന്നില്ലെന്ന് പറയുകയാണ് വിൻസി

അമിസാറാ പ്രൊഡക്‌ഷൻസാണ് ചിത്രം തിയറ്ററുകളിൽ എത്തിച്ചത്

കാർത്തികേയൻ സന്താനമാണ് രേഖയുടെ നിർമാണം നിർവഹിച്ചിരിക്കുന്നത്

കാസർകോഡ് ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന സസ്പെൻസ് ത്രില്ലർ ചിത്രമാണ് രേഖ (Rekha). വിൻസി അലോഷ്യസ്(Vincy Aloshious) പ്രധാന കഥാപാത്രമായ ചിത്രമാണ് 'രേഖ'(Rekha). ജിതിൻ ഐസക് തോമസാണ് ചിത്രം സംവിധാനം ചെയ്‍തത്. മികച്ച അഭിപ്രായം നേടിയെങ്കിലും ചിത്രം തിയറ്ററുകളില്‍ നിന്ന് വളരെ വേഗം മാറിയിരുന്നു. എന്തായാലും 'രേഖ' (Rekha) ഒടിടിയിലേക്ക് എത്തുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ട്. മാര്‍ച്ച് 10ന് നെറ്റ്ഫ്ളിക്സില്‍ സ്‍ട്രീമിങ് തുടങ്ങുമെന്നാണ് രേഖ(Rekha)യുടെ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.

തീയറ്ററുകളിൽ വേണ്ടത്ര പരിഗണന ലഭിക്കാത്ത ചിത്രം 

ചിത്രത്തിൽ പ്രധാന കഥാപാത്രമായാണ് വിൻസി (Vincy)എത്തുന്നത്. എന്നാൽ ചിത്രത്തിന് വേണ്ടത്ര പരിഗണ ലഭിക്കുന്നില്ലെന്ന് പറയുകയാണ് വിൻസി (Vincy). 'ഒരു പോസ്റ്റർ പോലും ഇല്ലാത്ത സിനിമ, അത് ഒരുപക്ഷേ ഞങ്ങളുടെ ആയിരിക്കും. കളിക്കുന്ന തിയറ്ററിൽ പോലും പോസ്റ്റർ ഇല്ല, ഒരു സിനിമയ്ക്കും ഈ ഗതി വരരുത്.' സമൂഹമാധ്യമങ്ങളിലൂടെയാണ് വിൻസി (Vincy)യുടെ പ്രതികരണം.

പ്രേമലത തൈനേരി, രാജേഷ് അഴിക്കോടൻ, രഞ്ജി കാങ്കോൽ, പ്രതാപൻ കെ എസ്, വിഷ്ണു ഗോവിന്ദൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.  കാർത്തികേയൻ സന്താനമാണ് രേഖയുടെ നിർമാണം നിർവഹിച്ചിരിക്കുന്നത്. അമിസാറാ പ്രൊഡക്‌ഷൻസാണ് ചിത്രം തിയറ്ററുകളിൽ എത്തിച്ചത്. ഏബ്രഹാം ജോസഫാണ് ഛായാഗ്രാഹകന്‍. എഡിറ്റിങ് രോഹിത് വി എസ് വാര്യത്ത്.

Nisana Nazeer
Digit.in
Logo
Digit.in
Logo