ജൂൺ 3നു ലോകമെമ്പാടുമുള്ള 5000 സ്‌ക്രീനുകൾക്ക് മുകളിൽ റിലീസ് ചെയ്തിരുന്ന സിനിമ ആയിരുന്നു കമൽ ഹസ്സൻ നായകനായി എത്തിയ വിക്രം എന്ന സിനിമ .കേരളത്തിലും ഏകദേശം 500 സ്‌ക്രീനുകളിൽ ഈ സിനിമ എത്തിയിരുന്നു .ഇപ്പോൾ മികച്ച അഭിപ്രായത്തോട് മുന്നേറുകയാണ് വിക്രം എന്ന സിനിമ .മാസ്റ്റർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത സിനിമകൂടിയാണ് വിക്രം എന്ന സിനിമ .ഇപ്പോൾ ബോക്സ് ഓഫീസിലും മുന്നേറുകയാണ് ഈ ചിത്രം .
ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ ചിത്രം കഴിഞ്ഞ മൂന്നു ദിവസ്സങ്ങൾ കൊണ്ട് 100 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുന്നു എന്നാണ് .കമൽ ഹസ്സൻ തന്നെയാണ് വിക്രം എന്ന സിനിമയുടെ നിർമ്മാണവും നിർവഹിച്ചിരിക്കുന്നത് .അതുപോലെ തന്നെ ഈ സിനിമയുടെ OTT സ്വന്തമാക്കിയിരിക്കുന്നത് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ ആണ് .
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാണ് KGF 2 എന്ന സിനിമ .ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസിൽ നിന്നും ഈ സിനിമ 1000 കോടിയ്ക്ക് മുകളിൽ ഇതുവരെ കളക്റ്റ് ചെയ്തിരിക്കുന്നു . KGF ആദ്യ പാർട്ടിന് കിട്ടിയതിനേക്കാൾ വലിയ സ്വീകാര്യതയാണ് ഇപ്പോൾ പുറത്തിറങ്ങിയ KGF 2 പാർട്ടിന് ലഭിച്ചിരുന്നത് .കേരളത്തിൽ നിന്നും ഈ സിനിമ മികച്ച കളക്ഷൻ നേടിയിരുന്നു .
എന്നാൽ ഈ സിനിമയുടെ OTT അവകാശം നേടിയിരിക്കുന്നത് ആമസോൺ പ്രൈം ആയിരുന്നു .ആദ്യ പാർട്ടിന്റെ OTT അവകാശവും നേടിയിരുന്നത് ആമസോൺ പ്രൈം ആയിരുന്നു .നേരത്തെ ഈ സിനിമ 199 രൂപയുടെ റെന്റൽ വഴി ആയിരുന്നു കാണുവാൻ സാധിച്ചിരുന്നത് .എന്നാൽ ഇപ്പോൾ എല്ലാ ആമസോൺ പ്രൈം മെമ്പറുകൾക്കും ഇത് കാണുവാൻ സാധിക്കുന്നതാണ് .