ഹിന്ദി ചലച്ചിത്രതാരം ഷാഹിദ് കപൂറിനൊപ്പം വിജയ് സേതുപതിയും ഒന്നിക്കുന്ന ഹിന്ദി വെബ് സീരീസാണിത്.
8 എപ്പിസോഡുകളായാണ് സീരീസ് ഒരുക്കിയിരിക്കുന്നത്.
ദി ഫാമിലി മാൻ എന്ന വെബ് സീരീസിന്റെ സംവിധായകരായ രാജ് ആൻഡ് ഡികെയാണ് ഫർസി ഒരുക്കിയത്.
Amazon Prime Videoയിലൂടെ പുതിയതായി സ്ട്രീമിങ് ആരംഭിച്ച ഹിന്ദി വെബ് സീരീസാണ് ഫർസി. മനോജ് വാജ്പേയി കേന്ദ്ര കഥാപാത്രമായി അഭിനയിച്ച ദി ഫാമിലി മാൻ എന്ന ഹിറ്റ് വെബ് സീരീസിന്റെ സംവിധായകർ രാജ് & ഡികെയാണ് Farziയുടെ പിന്നിലെയും മാസ്റ്റർ ബ്രെയിൻ.
തമിഴകവും മലയാളക്കരയും ഏറെ ഇഷ്ടപ്പെടുന്ന വിജയ് സേതുപതി (Vijay Sethupathi)ക്കൊപ്പം ബോളിവുഡ് യൂത്ത് ഐക്കൺ ഷാഹിദ് കപൂറും (Shahid Kapoor) സീരീസിൽ പ്രധാന വേഷത്തെ അവതരിപ്പിക്കുന്നു. കൂടാതെ, തെന്നിന്ത്യൻ നടി റാഷി ഖന്ന, റജീന കസാൻഡ്ര, കെ.കെ മേനോൻ, ഭുവൻ അറോറ, അമോൽ പലേക്കർ തുടങ്ങിയ പ്രമുഖ താരനിരയാണ് ഫർസിയിൽ അണിനിരക്കുന്നത്.
എവിടെ കാണാം?
8 എപ്പിസോഡുകളായി ഒരുക്കിയിരിക്കുന്ന Farzi ഇക്കഴിഞ്ഞ പത്താം തീയതിയാണ് ആമസോൺ പ്രൈമിൽ പ്രദർശനം തുടങ്ങിയത്. ഹിന്ദിക്ക് പുറമേ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി നിരവധി ഭാഷകളിൽ Web Series ആസ്വദിക്കാം. ഒരു ക്രൈം ഡ്രാമയിൽ നല്ല ത്രില്ലിങ് എലമെന്റുകൾ കൂടി ചേർത്താണ് ഫർസി ഒരുക്കിയിരിക്കുന്നത്. പണക്കാരനാകാന്‍ ആഗ്രഹിക്കുന്ന സണ്ണി എന്ന ആർട്ടിസ്റ്റായാണ് ഷാഹിദ് കപൂര്‍ സീരീസിൽ എത്തുന്നത്. കള്ളനോട്ട് നിർമിക്കുന്നതിനുള്ള സണ്ണിയുടെ പ്രയത്നവും, ഇത് തടയാന്‍ ശ്രമിക്കുന്ന വിജയ് സേതുപതിയുടെ മൈക്കിള്‍ എന്ന ടാസ്‌ക് ഫോഴ്‌സ് ഓഫീസറെയും ചുറ്റിപ്പറ്റിയാണ് കഥ.
രാജ്, ഡികെ എന്നിവർക്കൊപ്പം സീത ആർ മേനോനും, സുമൻ കുമാറും സിരീസിന്റെ രചനയിൽ ഭാഗമാകുന്നു. ഡി2ആർ ഫിലിംസിന്റെ ബാനറിൽ രാജും ഡികെയും ചേർന്നാണ് Farzi നിർമിക്കുന്നത്.
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.