digit zero1 awards

തലപതി വിജയുടെ പുതിയ സിനിമ എത്തുന്ന തീയ്യതി പ്രഖ്യാപിച്ചു

തലപതി വിജയുടെ പുതിയ സിനിമ എത്തുന്ന തീയ്യതി പ്രഖ്യാപിച്ചു
HIGHLIGHTS

വിജയുടെ പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ എത്തി

പൊങ്കൽ റിലീസിന് ഈ സിനിമ തിയറ്ററുകളിൽ എത്തുന്നതാണ്

തമിഴ് നാട്ടിൽ മാത്രമല്ല കേരളത്തിലും വലിയ ആരാധകർ ഉള്ള ഒരു താരമാണ് വിജയ് .വിജയുടെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നു .രണ്ടു ഫസ്റ്റ് ലുക്ക് പോസ്റ്ററുകളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത് .Varisu എന്നാണ് ഈ ചിത്രത്തിന്റെ പേര് .ബീസ്റ്റ് എന്ന സിനിമയ്ക്ക് ശേഷം വിജയുടെ തിയറ്ററുകളിൽ എത്തുന്ന സിനിമകൂടിയാണ് ഇത് .

തെലുങ്കിലെ ഹിറ്റ് സംവിധായകൻ വംശി ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് .സൂപ്പർ സ്റ്റാർ മഹേഷ് ബാബുവിനെ നായകനാക്കി പുറത്തിറക്കിയ മഹർഷി എന്ന സിനിമയാണ് വംശിയുടെ അവസാനമായി തിയറ്ററുകളിൽ എത്തിയിരുന്നത് .rashmika mandanna ആണ് ചിത്രത്തിൽ നായിക വേഷം കൈകാര്യം ചെയ്യുന്നത് .

 

 

അതുപോലെ തന്നെ നിലവിലെ തെലുങ്കിലെ ഹിറ്റ് മ്യൂസിക്ക് ഡയറക്ട്ർ ആയ തമൻ ആണ് ഈ വിജയ് ചിത്രത്തിന് സംഗീതം കൈകാര്യം ചെയ്യുന്നത് .ചിത്രം 2023 പൊങ്കൽ തിയറ്ററുകളിൽ എത്തുന്നതാണ് .The Boss Returns (Varisu) എന്ന ടാഗ് ലൈനോട് കൂടിയാണ് ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത് .

 

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo