വംശി പൈടിപ്പള്ളി സംവിധാനം ചെയ്ത തമിഴ് ആക്ഷൻ ഡ്രാമ ചിത്രമാണ് വാരിസു
വാരിസു ഒടിടിയിൽ സ്ട്രീമിങ് തുടങ്ങി
ഒടിടി സ്ട്രീമിങ്ങിലൂടെ 240-ലധികം രാജ്യങ്ങളിലുള്ളവർക്ക് സിനിമ കാണാം
പൊങ്കൽ റിലീസായി തിയേറ്ററിൽ എത്തിയ ഏറ്റവും പുതിയ ദളപതി വിജയ് ചിത്രമാണ് വാരിസു(Varisu). ആക്ഷൻ- ഡ്രാമ വിഭാഗത്തിൽ പെടുന്ന തമിഴ് ചിത്രം പ്രമുഖ OTT പ്ലാറ്റ്ഫോമായ Amazon Prime Videoയിൽ സ്ട്രീമിങ് തുടങ്ങി.
Varisu ഒടിടിയിൽ എത്തി
ജനുവരി 11നാണ് വാരിസു തിയേറ്ററുകളിൽ റിലീസിന് എത്തിയത്. വംശി പൈഡിപ്പിള്ളി സംവിധാനം ചെയ്ത ചിത്രം തമിഴിന് പുറമെ മലയാളം, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ലഭ്യമാകും. ഒടിടി റിലീസിന് പിന്നാലെ അടുത്ത ഏപ്രിൽ മാസം മുതൽ സൺ ടിവിയിലും ചിത്രം സംപ്രേഷണം ചെയ്യുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
Varisuവിൽ വിജയിയുടെ നായികയായി അഭിനയിച്ചിരിക്കുന്നത് പ്രശസ്ത തെന്നിന്ത്യൻ താരം രശ്മിക മന്ദാനയാണ്. ശരത് കുമാർ, പ്രഭു, പ്രകാശ് രാജ്, ഷാം, ശ്രീകാന്ത്, ഖുശ്ബു, യോഗി ബാബു, ജയസുധ, ജോണ്‍ വിജയ്, ഭരത് റെഡ്ഡി, സഞ്ജന തുടങ്ങിയ പ്രമുഖ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
സംവിധായകൻ വംശി പൈഡിപ്പിള്ളിക്കൊപ്പം, ഹരി, അഹിഷോര്‍ സോളമന്‍ എന്നിവരും തിരക്കഥയുടെ ഭാഗമായിട്ടുണ്ട്. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നാണ് ചിത്രം നിർമിച്ചത്.
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.