വരിക്കാരെ നഷ്ടമാകാതിരിക്കാൻ ഗംഭീര പാക്കേജുകളാണ് Vi അവതരിപ്പിക്കുന്നത്. അൺലിമിറ്റഡ് ഡാറ്റ, ഔട്ട്‌ഗോയിങ് കോളുകൾ, അൺലിമിറ്റഡ് SMS എന്നിവയെല്ലാം വോഡഫോൺ ഐഡിയയുടെ പാക്കേജിൽ ഉൾപ്പെടുന്നു. എന്നാൽ വിദേശ രാജ്യങ്ങളിലേക്കോ മറ്റോ യാത്ര ചെയ്യുന്നവർക്ക് ഇണങ്ങുന്ന റീചാർജ് പ്ലാനുകൾ വളരെ വിരളമായാണ് ടെലികോം കമ്പനികൾ അവതരിപ്പിക്കാറുള്ളത്.
ഉദാഹരണത്തിന് യുകെ, ഫ്രാൻസ്, ഇറ്റലി, ജർമ്മനി, ഗ്രീസ്, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നിങ്ങനെയുള്ള രാജ്യങ്ങളിലേക്കോ മറ്റോ യാത്ര ചെയ്യുന്നവരാണെങ്കിൽ ഇന്റർനാഷണൽ റോമിങ് ഉൾപ്പെടുന്ന പ്ലാനുകളായിരിക്കും അന്വേഷിക്കുക. ഇത്തരക്കാർക്കായി Vodafone- Idea 599 മുതൽ 4,499 രൂപ വരെ വില വരുന്ന റീചാർജ് പ്ലാനുകൾ അവതരിപ്പിക്കുന്നു. ഇങ്ങനെ 29 രാജ്യങ്ങളിലേക്കാണ് അന്താരാഷ്ട്ര റോമിങ് പാക്കേജ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.
ഒറ്റ ദിവസത്തേക്കോ അല്ലെങ്കിൽ ഒരാഴ്ചയോ, 10 ദിവസമോ, രണ്ടാഴ്ചയോ കാലാവധി ലഭിക്കുന്ന റീചാർജ് പ്ലാനുകളാണ് വിഐ കൊണ്ടുവന്നിരിക്കുന്നത്. ഇവ വിശദമായി അറിയാം. വിദേശത്തേക്ക് യാത്ര ചെയ്യുന്നതിനിടെ നിങ്ങളുടെ പ്രിയപ്പെട്ടവരെ വീഡിയോ കോൾ ചെയ്യാനോ അവർക്ക് ചിത്രങ്ങൾ അയക്കാനോ മികച്ചൊരു റോമിങ് ഓഫർ തന്നെ തെരഞ്ഞെടുക്കണം. ഇങ്ങനെ എല്ലാ യാത്രക്കാർക്കും, നിങ്ങൾ എവിടെയായാലും മികച്ച കണക്റ്റിവിറ്റി നൽകുന്ന വോഡഫോൺ- ഐഡിയയുടെ ഇന്റർനാഷണൽ റോമിങ് പാക്കേജുകൾ വിശദമായി അറിയാം.
https://twitter.com/ViCustomerCare/status/1660142170832027648?ref_src=twsrc%5Etfw
മറ്റ് ഇന്റർനാഷണൽ റോമിങ് ഓഫറുകളിൽ നിന്ന് വിഐ എങ്ങനെ വ്യത്യസ്തമാകുന്നു എന്ന് ചോദിച്ചാൽ, കമ്പനി തങ്ങളുടെ വരിക്കാർക്കായി അൺലിമിറ്റഡ് ഡാറ്റയും കോളുകളും, സൗജന്യ ഇൻകമിങ് കോളുകളും, എക്‌സ്‌ക്ലൂസീവ് കസ്റ്റമർ സർവീസും ഉൾപ്പെടുന്ന ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു.
ഇതിൽ 599 രൂപയുടെ അന്താരാഷ്ട്ര റോമിങ് പ്ലാനുകൾക്ക് 1 ദിവസമാണ് വാലിഡിറ്റി വരുന്നത്. 7 ദിവസത്തേക്കുള്ള ഇന്റർനാഷണൽ റോമിങ് പ്ലാനുകൾക്ക് 2,999 രൂപ ചെലവാകും. 3,999 രൂപയുടെ അന്താരാഷ്ട്ര റോമിങ് പ്ലാനുകൾക്ക് 10 ദിവസവും, 4,999 രൂപയുടെ അന്താരാഷ്ട്ര റോമിങ് പ്ലാനുകൾക്ക് 14 ദിവസവും വാലിഡിറ്റി വരുന്നു. ഈ 4 പ്ലാനുകളും വിഐയുടെ പോസ്റ്റ് പെയ്ഡ് പ്ലാനുകളാണ്.
വെറുതെ ഒരു റോമിങ് ഓഫർ വാഗ്ദാനം ചെയ്യുകയല്ല കമ്പനി. വരിക്കാർക്ക് യാത്രയിൽ ഉടനീളം തടസ്സമില്ലാതിരിക്കാനും മികച്ച കണക്റ്റിവിറ്റി നൽകാനും ഈ രാജ്യങ്ങളിലെല്ലാം ആഗോള സേവന ദാതാക്കളുമായി സഹകരിച്ചിട്ടുണ്ടെന്നും Vi വ്യക്തമാക്കി. എല്ലാ Vi പോസ്റ്റ്‌പെയ്ഡ് റോമിങ് പാക്കുകളിലെയും 'Always on' ഫീച്ചർ സബ്‌സ്‌ക്രൈബ് ചെയ്‌താൽ, വരിക്കാർക്ക് അവരുടെ റീചാർജ് പാക്കേജ് കാലഹരണപ്പെട്ടാലും അമിതമായ നിരക്ക് ഈടാക്കില്ലെന്നും കമ്പനി ഉറപ്പ് നൽകുന്നുണ്ട്.