വൊഡാഫോൺ ഐഡിയ ഉപഭോക്താവാണോ എങ്കിൽ നിങ്ങൾക്ക് ഇതാ
'വി മൂവീസ് ആന്റ് ടിവി' വി ആപ്പില് സംയോജിപ്പിച്ചു
വി ആപ്പിലൂടെ വി ഉപഭോക്താക്കള്ക്ക് ഇപ്പോള് താഴെ പറയുന്നവയും ലഭ്യമാകും
കൊച്ചി: ഇന്ത്യയിലെ മുന്നിര ടെലികോം സേവന ദാതാവായ വി ഉപഭോക്താക്കള്ക്ക് തങ്ങളുടെ പ്രിയപ്പെട്ട പരിപാടികള് തുടര്ച്ചയായി സ്ട്രീം ചെയ്യാന് അവസരം നല്കിക്കൊണ്ട് വി മൂവീസ് ആന്റ് ടിവി ആപ്പിനെ വി ആപ്പില് സംയോജിപ്പിച്ചു. ലളിതമായ പുതിയ ഉപഭോക്തൃ അനുഭവങ്ങള് നല്കിക്കൊണ്ട് വി ആപ്പ് ഇപ്പോള് ഒരു ഒടിടി ആപ്പ് എന്ന നിലയില് ഇരട്ടി സൗകര്യങ്ങളാണു നല്കുന്നത്. ലഭ്യമായ വിപുലമായ സേവനങ്ങള്ക്കും പദ്ധതികള്ക്കും പുറമെ സമ്പന്നമായ ഉള്ളടക്കങ്ങളും ഇതിലൂടെ ലഭ്യമാകും.
വി ആപ്പിലൂടെ വി ഉപഭോക്താക്കള്ക്ക് ഇപ്പോള് താഴെ പറയുന്നവയും ലഭ്യമാകും.
സീ ടിവി, സീ സിനിമ, കളേഴ്സ് എച്ച്ഡി, കളേഴ്സ് ഇന്ഫിനിറ്റി, ഡിസ്ക്കവറി, എംടിവി, ഹിസ്റ്ററി ടിവി, സണ്ടിവി, സീ ബംഗ്ലാ, അനിമല് പ്ലാനറ്റ്, നിക്ക് തുടങ്ങിയവ പോലുള്ള 450-ല് ഏറെ ലൈവ് ടിവി ചാനലുകള്
മഴവില് മനോരമ, ഫ്ളവേഴ്സ്, സൂര്യ ടിവി, സൂര്യ മൂവീസ്, മാതൃഭൂമി ന്യൂസ്, മനോരമ ന്യൂസ്, കൈറ്റ് വിക്ടേഴ്സ്, മീഡിയ വണ്, ജനം ടിവി, കൈരളി പീപ്പിള്, കൈരളി വി, ജയ്ഹിന്ദ് ടിവി, ഡിഡി മലയാളം, കൗമുദി ടിവി, ജീവന് ടിവി, കേരള വിഷന്, റിപ്പോര്ട്ടര് ടിവി, ന്യൂ 18, എന്നീ മലയാളം ടിവി ചാനലുകള്.
ആജ് തക്, ഇന്ത്യ ടിവി, സിഎന്ബിസി ആവാസ്, റിപബ്ലിക് ടിവി, എബിപി ന്യൂസ്, എന്ഡിടിവി 24ഃ7, സിഎന്എന് ന്യൂസ് തുടങ്ങിയ അടക്കമുള്ള ലൈവ് ന്യൂസ്.
വൂട്ട് സെലക്ട്, ഡിസ്ക്കവറി, ലയണ്സ്ഗേറ്റ് പ്ലേ, സണ്നെക്സ്റ്റ്, ഷേമാരോ മീ പോലുള്ള ഒടിടി ആപ്പുകളില് നിന്നുള്ള പ്രീമിയം ഉളളടക്കം.
സംയോജിപ്പിച്ച സേവനം ഇപ്പോള് ആന്ഡ്രോയ്ഡ് ഉപഭോക്താക്കള്ക്കാണ് ലഭ്യമാക്കിയിട്ടുള്ളത്. ഐഒഎസ് ഉപഭോക്താക്കള്ക്ക് ഉടന് ഇതു ലഭ്യമാകും. https://myvi.in/VI_MTV ല് നിന്ന ആപ്പ് ഡൗണ്ലോഡു ചെയ്യാം.