Viയുടെ 5G ഇന്ത്യയിൽ തുടങ്ങിയോ? തെറ്റ് തിരുത്തി ടെലികോം കമ്പനി

Updated on 12-Jan-2023
HIGHLIGHTS

Vi 5G സേവനം ആരംഭിച്ചു എന്ന ട്വീറ്റിനെ വിശ്വസിച്ച് മിക്ക മാധ്യമങ്ങളും വിഐയുടെ 5G വരവിനെ കുറിച്ച് റിപ്പോർട്ട് ചെയ്തു

ട്വീറ്റ് പിൻവലിച്ച വിഐ 5G വരവിനെ കുറിച്ച് കൃത്യമായ ധാരണ ആയിട്ടില്ല എന്ന് റിപ്പോർട്ട് ചെയ്‌തു

Vi 5G സേവനം എന്ന് ലഭിക്കുമെന്ന് വ്യക്തമല്ല

എയർടെലും റിലയൻസ് ജിയോയും ഇന്ത്യയിൽ 5G (5G service in India) സേവനം ആരംഭിച്ചു കഴിഞ്ഞു. ഇപ്പോൾ രണ്ട് ടെലികോം ഭീമന്മാരും തമ്മിൽ മത്സരമാണ്, ആരുടെ 5ജിയാണ് ഏറ്റവും മികച്ചതെന്ന് തെളിയിക്കുന്നതിനായി. എന്നാൽ, പോർക്കളത്തിലേക്ക് ഇതാ Vodafone-ideaയും എത്തുകയാണ്. പഴയ പ്രതാപമില്ലെങ്കിലും വിഐയുടെ 5G സേവനവും ടെലികോം രംഗത്ത് നിർണായകമാണ്. 

ജിയോയുടെയും എയർടെല്ലിൻറെയും 5G അവതരണത്തിന് പിന്നാലെ ഇന്ത്യയിൽ 5 ജി അവതരിപ്പിക്കുന്ന സർവീസ് പ്രൊവൈഡറായി വിഐ മാറുന്നുവെന്ന വാർത്ത  ഈ സർവീസ് ഉപയോഗിക്കുന്നവരെ ഏറെ സന്തോഷിപ്പിച്ച ഒന്നായിരുന്നു. 'ഡൽഹിയിൽ Vi യുടെ  5G സേവനം ലഭ്യമായിത്തുടങ്ങി' എന്ന  വിഐ യുടെ ഒരു ട്വീറ്റിനെ വിശ്വസിച്ച് മിക്ക മാധ്യമങ്ങളും വിഐയുടെ 5 ജി വരവിനെക്കുറിച്ച്  റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഈ സന്തോഷം ഏറെ നീണ്ടു നിന്നില്ല കാരണം ട്വീറ്റ് പിൻവലിച്ച വിഐ 5 ജി വരവിനെക്കുറിച്ച് കൃത്യമായ ധാരണ ആയിട്ടില്ലെന്നാണ് ഇപ്പോൾ പറയുന്നത്. നിലവിൽ  രാജ്യത്തെ പ്രമുഖ 5G സേവനദാതാക്കളായ ജിയോയ്ക്ക് വെല്ലുവിളിയാകാൻ വിഐ യുടെ വരവും പ്രതീക്ഷിച്ചിരുന്നവരൊക്കെ ഇതിനകം നിരാശരായിട്ടുണ്ട്.

കൂടുതൽ നഗരങ്ങളിൽ Vi എപ്പോൾ 5G സപ്പോർട്ട് എപ്പോൾ കൊണ്ടുവരും എന്നതിനെ കുറിച്ച് ഇപ്പോൾ വ്യക്തതയില്ല. എന്നാൽ, ഇത് ഉടൻ തന്നെയുണ്ടാകും. അതേ സമയം, 78 ഇന്ത്യൻ നഗരങ്ങളിൽ ജിയോ 5G ലഭ്യമാണെന്നത് ശ്രദ്ധേയമാണ്. ഈ വർഷാവസാനത്തോടെ ഇന്ത്യയിലുടനീളം 5G വിതരണം ചെയ്യുമെന്ന് റിലയൻസ് ജിയോ- Reliance Jio പ്രഖ്യാപിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി ദിവസേന ജിയോ ഓരോ പുതിയ നഗരങ്ങളെ തങ്ങളുടെ 5G ലിസ്റ്റിലേക്ക് ചേർക്കുന്നുണ്ട്.

എന്നാൽ ഇക്കാര്യത്തിൽ എയർടെൽ താരതമ്യേന വളരെ പിന്നിലാണ്. കാരണം എയർടെലിന്റെ 5G സേവനം ഇതുവരെ 22 ഇന്ത്യൻ നഗരങ്ങളിൽ മാത്രമാണ് എത്തിയിട്ടുള്ളത്. എന്നാൽ, 5ജിയ്ക്കായി നിങ്ങൾക്ക് പ്രത്യേക ഫോൺ ആവശ്യമില്ല. 4ജി ഫോണുകളിൽ സെറ്റിങ്സിൽ മാറ്റം വരുത്തിയാൽ മതി. എങ്കിലും,ചില സ്‌മാർട്ട്‌ഫോണുകളിൽ ഡിഫോൾട്ടായി 5G/4G/3G നെറ്റ്‌വർക്ക് സെറ്റ് ചെയ്തിട്ടുണ്ട്. 

Connect On :