പൈസ ലാഭിക്കാൻ വാർഷിക പ്ലാനാണ് ബെസ്റ്റ്; Airtel, Jio, Viയുടെ വാലിഡിറ്റി പ്ലാനുകൾ

Updated on 06-Jan-2023
HIGHLIGHTS

അൺലിമിറ്റഡ് കോളിങ്, ഡാറ്റ, അധിക ആനുകൂല്യങ്ങൾ എന്നിവ ആക്സസ് ചെയ്യുന്ന പ്ലാനുകൾ ആണിവ

എയർടെൽ, ജിയോ, വോഡഫോൺ-ഐഡിയ ഓഫറുകൾ ഇതാ

പ്ലാനുകൾ വിശദമായി അറിയാം

ടെലികോം കമ്പനികളായ എയർടെൽ, ജിയോ, വോഡഫോൺ-ഐഡിയ എന്നിവ 2023ൽ ഉപയോക്താക്കൾക്കായി പുതിയ ആവേശകരമായ ദീർഘകാല വാലിഡിറ്റി ഓഫറുകൾ പ്രഖ്യാപിച്ചു. വാർഷിക റീചാർജ് പ്ലാനുകളാണ് ടെലികോം ഭീമന്മാർ വാഗ്ദാനം ചെയ്യുന്നത്. അതായത്, ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് കോളിങ്, ഡാറ്റ, അധിക ആനുകൂല്യങ്ങൾ എന്നിവ ആക്സസ് ചെയ്യാൻ ഈ പ്ലാനുകൾ അനുവദിക്കുന്നു. മാത്രമല്ല, ഇത്തരം ദീർഘകാല പ്ലാനുകൾ ഉപയോക്താക്കൾക്ക് പണം ലാഭിക്കാനുള്ള മികച്ച മാർഗമാണെന്നും പറയാം. വർഷം മുഴുവനും വീണ്ടും റീചാർജ് ചെയ്യുന്നതിനുള്ള ബുദ്ധിമുട്ട് ഇല്ലാതാക്കാനും ഇത് ബെസ്റ്റ് തന്നെയാണ്.

Vi രണ്ട് വാർഷിക പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നു.

₹3099 പ്ലാൻ:

ഈ റീചാർജ് പ്ലാൻ 365 ദിവസത്തേക്ക് വാലിഡിറ്റിയുള്ളതാണ്. ഇത് പ്രതിദിനം 2 GB ഡാറ്റയും, അൺലിമിറ്റഡ് കോളിങ്ങും, പ്രതിദിനം 100 smsഉം വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ഉപയോക്താക്കൾക്ക് അർധരാത്രി, വാരാന്ത്യ ഡാറ്റ റോൾഓവർ, Vi TV, സിനിമകൾ എന്നിവയിൽ നിന്ന് പരിധിയില്ലാത്ത ഡാറ്റ ആനുകൂല്യങ്ങളും ലഭിക്കും. ഇത് കൂടുതൽ തുക ഈടാക്കാതെ 75 ജിബി അധിക ഡാറ്റയും Vodafone Idea നൽകുന്നു. ഈ ഓഫർ ഉപയോക്താക്കൾക്ക് Disney+ Hotstar-ലേക്ക് ഒരു വർഷത്തെ സബ്‌സ്‌ക്രിപ്‌ഷൻ ആക്‌സസ്സും നൽകുന്നു.

₹2899 പ്ലാൻ:

അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 sms എന്നിവയ്‌ക്കൊപ്പം, പ്രതിദിനം 1.5 GB ഡാറ്റ വാഗ്ദാനം ചെയ്യുന്ന പ്ലാനാണിത്. വാരാന്ത്യ ഡാറ്റ റോൾഓവർ, Vo സിനിമ- ടിവി പരിപാടികൾ, ഡാറ്റ ഡിലൈറ്റ്സ് ആനുകൂല്യങ്ങൾ എന്നിവയും ലഭിക്കും. ഇത് 365 ദിവസത്തേക്ക് വാലിഡിറ്റിയുള്ള പ്ലാനാണ്.

എയർടെൽ 3 വാർഷിക പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നു.

₹3359 പ്ലാൻ:

365 ദിവസത്തെ വാലിഡിറ്റിയുള്ള ഈ വാർഷിക പ്ലാനിൽ 2.5 GB പ്രതിദിന ഡാറ്റയും അൺലിമിറ്റഡ് കോളിങ്ങും പ്രതിദിനം 100 sms ഉം Airtel വാഗ്ദാനം ചെയ്യുന്നു. ഇത് നിങ്ങൾക്ക് ആമസോൺ പ്രൈം മൊബൈലിലേക്കും ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ മൊബൈലിലേക്കും ഒരു വർഷത്തെ സബ്‌സ്‌ക്രിപ്‌ഷൻ നൽകും. ഇതിനെല്ലാം പുറമേ, ഉപയോക്താക്കൾക്ക് അപ്പോളോ 24/7 സർക്കിൾ സബ്‌സ്‌ക്രിപ്‌ഷനിലേക്കും ഫാസ്‌റ്റാഗിൽ 100 ​​രൂപ ക്യാഷ്‌ബാക്കിലേക്കും ഹലോ ട്യൂണുകളിലേക്കും വിങ്ക് മ്യൂസിക്കിലേക്കും സൗജന്യ ആക്‌സസ് നൽകും.

₹2999 പ്ലാൻ:

ഈ പ്ലാൻ 365 ദിവസത്തേക്ക് വാലിഡിറ്റിയുള്ളതാണ്. കൂടാതെ പ്രതിദിനം 2 GB ഡാറ്റയും, അൺലിമിറ്റഡ് കോളിങ്ങും, പ്രതിദിനം 100 smsഉം വാഗ്ദാനം ചെയ്യുന്നു. പ്ലാനിനൊപ്പം, നിങ്ങൾക്ക് അപ്പോളോ 24/7 സർക്കിൾ സബ്‌സ്‌ക്രിപ്‌ഷനും സൗജന്യ ഹെലോ ട്യൂണുകളും വിങ്ക് മ്യൂസിക് ആക്‌സസും ഫാസ്‌റ്റാഗിൽ 100 ​​രൂപ ക്യാഷ്‌ബാക്കും ലഭിക്കും.

₹1759 പ്ലാൻ:

എയർടെല്ലിൽ നിന്നുള്ള ഏറ്റവും വിലകുറഞ്ഞ ഓഫറിൽ നിങ്ങൾക്ക് മൊത്തം 24 GB ഡാറ്റയും 3600 smsഉം 365 ദിവസത്തേക്ക് അൺലിമിറ്റഡ് കോളിങ്ങും ലഭിക്കും.

ജിയോ (Jio) 3 വാർഷിക പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നു.

₹2545 പ്ലാൻ:

ഈ പാക്കേജിൽ 336 ദിവസത്തേക്ക് 1.5 GB പ്രതിദിന ഡാറ്റ ആനുകൂല്യങ്ങളും അൺലിമിറ്റഡ് കോളിങ്ങും 100 പ്രതിദിന smsഉം ഉൾപ്പെടെ 504 GB മൊത്തം ഡാറ്റ ഉൾപ്പെടുന്നു. JioTV, JioCinema, JioSecurity, JioCloud എന്നിവ ഉൾപ്പെടുന്ന ജിയോ ആപ്പുകളിലേക്കുള്ള സൗജന്യ സബ്‌സ്‌ക്രിപ്ഷനുകളും നിങ്ങൾക്ക് ലഭിക്കും.

₹2879 പ്ലാൻ:

100 പ്രതിദിന smsഉം അൺലിമിറ്റഡ് കോളിങ്ങും സഹിതം 2 GB പ്രതിദിന ഡാറ്റാ ലിമിറ്റിനൊപ്പം 730 GB മൊത്തം ഡാറ്റയും Jioയിൽ നിന്ന് നിങ്ങൾക്ക് ലഭിക്കും. ജിയോ ആപ്പുകളിലേക്കുള്ള ആക്സസും ഇതിൽ ഉൾപ്പെടുന്നു.

₹2999 പ്ലാൻ:

ഈ പ്ലാൻ ജിയോയുടെ ഹാപ്പി ന്യൂ ഇയർ ഓഫറിന് കീഴിലാണ് വരുന്നത്. ഇത് 365+23 ദിവസത്തെ വാലിഡിറ്റി വാഗ്ദാനം ചെയ്യുന്നു. പ്രതിദിനം 2.5 GB ലഭിക്കുന്നു. കൂടാതെ, ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് കോളിങ്ങും, പ്രതിദിനം 100 smsഉം സഹിതം മൊത്തം 912 GB ഡാറ്റയും ലഭിക്കും. മറ്റുള്ളവ പ്ലാനുകളിലെ പോലെ ഇതിലും ജിയോ ആപ്പ് ആനുകൂല്യങ്ങൾ അനുവദിക്കുന്നു.

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel.

Connect On :