Uthradam Wishes: പൊന്നോണത്തിന്റെ തിമർപ്പിന് മുന്നേ ഉത്രാടം എത്തി. ലോകത്ത് ഏത് കോണിലായാലും മലയാളിയ്ക്ക് ഓണം മറക്കാനാവില്ല.
പൊന്നോണത്തിന്റെ അവസാനവട്ട ഒരുക്കങ്ങളാണ് ഉത്രാടം ദിനത്തിൽ. എന്നാൽ ഇത് ഒന്നാം ഓണമായും മലയാളികൾ ആഘോഷിക്കുന്നു. ഒമ്പത് തട്ടുള്ള അത്തപ്പൂക്കളമൊരുക്കി മലയാളം ഉത്രാടം ആഘോഷിക്കുന്നു. നിങ്ങളുടെ ആഘോഷങ്ങൾക്കൊപ്പം പ്രിയപ്പെട്ടവരെയും കൂട്ടാം.
Uthradam Wishes
വ്യത്യസ്തമായി ആശംസകൾ അയക്കാം. ഉത്രാടപ്പാച്ചിലിന് ഇടയിലും അവർക്ക് ആശംസകൾ അയക്കുന്നത് മറക്കേണ്ട. WhatsApp വഴി അവർക്ക് മനോഹരമായ ആശംസകൾ അറിയിക്കാം. ഉത്രാടം ദിനാശംസകൾ ചിത്രങ്ങളായും വീഡിയോകളായും പങ്കുവയ്ക്കാം.
ഇത്തവണ മലയാളികൾക്ക് വയനാടിനെയും ചേർത്ത് പിടിച്ചാണ് ഓണം. ദുരിതങ്ങളുടെ ഓർമകളിൽ നിന്ന് അവരെ ഉയർത്താനുള്ള പ്രയത്നം കൂടിയാണ് ഇത്തവണത്തെ ഓണം. കേരളം ഉത്രാടദിനത്തിലേക്ക് ഉണരുമ്പോൾ പ്രിയപ്പെട്ടവർക്ക് ആശംസ അറിയിക്കാം.
Uthradam Wishes വെറുതെ വാക്കുകളിൽ ഒതുക്കേണ്ട. മനോഹരമായ ആശംസകളാക്കിയും ഓണച്ചൊല്ലുകളിലൂടെയും പങ്കുവയ്ക്കാം.
വാട്സ്ആപ്പ് വഴി Uthradam Wishes അയക്കാം
ഉത്രാടപ്പൂവിളിയില്‍ കേരളം നിറയുന്നു… എല്ലാവർക്കും ഓണാശംസകൾ നേരുന്നു
ഉത്രാടത്തിരക്കിൽ കേരളം പൊന്നോണത്തിലേക്ക്… ഏവർക്കും ഹൃദ്യമായ ഓണാശംസകൾ
ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഉത്രാട ദിനാശംസകൾ
പൊന്നോണം വരാറായി, ഉത്രാടം പടിവാതിൽക്കലെത്തി, ഹൃദയം നിറഞ്ഞ ഓണാശംസകൾ
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.