Netflix Scam നിലവിൽ 23 രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നു
ലോഗിൻ ക്രെഡൻഷ്യലുകളും ക്രെഡിറ്റ് കാർഡ് വിശദാംശങ്ങളും മോഷ്ടിച്ചുകൊണ്ടാണ് തട്ടിപ്പ്
നെറ്റ്ഫ്ലിക്സ് പേയ്‌മെന്റ് പ്രോസസ്സ് ചെയ്യുമ്പോഴാണ് തട്ടിപ്പ് നടത്തുക
Netflix Scam: നെറ്റ്ഫ്ലിക്സ് സബ്സ്ക്രൈബേഴ്സ് വളരെ സൂക്ഷിക്കേണ്ട പുതിയ സ്കാമിനെ കുറിച്ചാണ് ഇവിടെ പറയുന്നത്. സബ്സ്ക്രൈബേഴ്സിനെ പറ്റിച്ച് സൈബർ കുറ്റവാളികൾ പണം തട്ടുന്നു. ഇത് നിലവിൽ 23 രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നു.
ലോഗിൻ ക്രെഡൻഷ്യലുകളും ക്രെഡിറ്റ് കാർഡ് വിശദാംശങ്ങളും മോഷ്ടിച്ചുകൊണ്ടാണ് തട്ടിപ്പ്. നെറ്റ്ഫ്ലിക്സ് അക്കൗണ്ട് ഉടൻ Suspend ആകുമെന്ന തരത്തിൽ വ്യാജ സന്ദേശങ്ങളിലൂടെയാണ് തട്ടിപ്പ് അരങ്ങേറുന്നത്. സൈബർ സുരക്ഷാ സ്ഥാപനമായ ബിറ്റ്‌ഡിഫെൻഡർ ആണ് ഈ നെറ്റ്ഫ്ലിക്സ് തട്ടിപ്പിനെ കുറിച്ച് വിവരിക്കുന്നത്.
Netflix Scam: സൂക്ഷിക്കുക
റിപ്പോർട്ട് അനുസരിച്ച്, നെറ്റ്ഫ്ലിക്സ് വരിക്കാർക്ക് തട്ടിപ്പുകാർ വ്യാജ മെസേജുകൾ അയക്കുന്നു. നിങ്ങളുടെ അക്കൗണ്ട് താൽക്കാലികമായി സസ്പെൻഡ് ചെയ്തു. സബ്സ്ക്രിപ്ഷൻ റിന്യൂവൽ/പുതുക്കിയത് പരാജയപ്പെട്ടതിനാലാണ് അക്കൗണ്ട് താൽക്കാലികമായി നിർത്തിവയ്ക്കുന്നത്. പേയ്മെന്റ് ഉടനടി പൂർത്തിയാക്കിയില്ലെങ്കിൽ അക്കൗണ്ട് കാൻസലാകുമെന്ന് SMS-കളിൽ പറയുന്നു. ഇതേ തുടർന്ന് പരിഭ്രാന്തരായ വരിക്കാർ തട്ടിപ്പുകാർ പറയുന്ന, ഔദ്യോഗിക നെറ്റ്ഫ്ലിക്സ് പേജെന്ന് തോന്നിപ്പിക്കുന്ന സൈറ്റുകളിൽ പോയി പേയ്മെന്റ് നടത്തുന്നു. ഈ സൈറ്റുകളിൽ പേയ്മെന്റ് നടത്താതെ വിവരങ്ങൾ നൽകുമ്പോഴും തട്ടിപ്പുകാർക്ക് വേണ്ട വിവരങ്ങൾ കൈക്കലാക്കാനാകും.
ഈ പുതിയ ഫിഷിംഗ് മെസേജുകൾക്ക് എതിരെ ജാഗ്രത പാലിക്കുക. യുഎസ്, ജർമ്മനി, സ്പെയിൻ, ഫ്രാൻസ്, ഓസ്‌ട്രേലിയ എന്നിവയുൾപ്പെടെ 23-ലധികം രാജ്യങ്ങളിൽ Scam റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
New Scam: തട്ടിപ്പ് ഇങ്ങനെ….
നിങ്ങളുടെ നെറ്റ്ഫ്ലിക്സ് പേയ്‌മെന്റ് പ്രോസസ്സ് ചെയ്യുന്നതിൽ പ്രശ്‌നമുണ്ടായി. ദയവായി ഇത് പൂർത്തിയാക്കുക. പേയ്മെന്റിനുള്ള വെബ്സൈറ്റ്, https://account-details[.]com. തുടങ്ങിയ രീതിയിലാണ് മെസേജുകൾ ലഭിക്കുക.
സബ്സ്ക്രൈബേഴ്സ് വിശദാംശങ്ങൾ നൽകിക്കഴിഞ്ഞാൽ കെണിയിലായി. Netflix ക്രെഡൻഷ്യലുകളും ക്രെഡിറ്റ് കാർഡ് വിവരങ്ങളും ഉൾപ്പെടെ ഹാക്കർമാരുടെ കൈയിലെത്തും. ഈ ഡാറ്റ അവർ ഡാർക്ക് വെബിൽ വിൽക്കുന്നു. അതുപോലെ സാമ്പത്തിക തട്ടിപ്പുകൾക്കോ മറ്റോ ഈ ഡാറ്റ അവർ ദുരുപയോഗം ചെയ്യും.
എങ്ങനെ സുരക്ഷിതരായി ഇരിക്കാം?
Bitdefender തന്നെ ഈ പുതിയ തട്ടിപ്പിന് എതിരെ മുൻകരുതൽ നിർദേശങ്ങളും തരുന്നു. നെറ്റ്ഫ്ലിക്സിൽ നിന്നുള്ളതാണെന്ന് അവകാശപ്പെടുന്ന മെസേജുകളോടോ ഇമെയിലുകളോടോ പ്രതികരിക്കാതിരിക്കുക. ഇവയിൽ ഉൾപ്പെടുത്തിയിട്ടുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്.
നിങ്ങളുടെ ബ്രൗസറിൽ ഔദ്യോഗിക Netflix URL നേരിട്ട് നൽകി സന്ദേശങ്ങൾ പരിശോധിക്കുക.
Also Read: തിയേറ്ററിൽ മാത്രമല്ല, ലോകത്തിൽ തന്നെ ദുൽഖറിന്റെ Lucky Baskhar ചരിത്രമാകുന്നു, New Record ഇങ്ങനെ…
നെറ്ഫ്ലിക്സിൽ ശക്തമായ പാസ്‌വേഡുകൾ തന്നെ ഉപയോഗിക്കാൻ ശ്രമിക്കുക. ഫോണുകളിൽ, അല്ലെങ്കിൽ ലാപ്ടോപ്പുകളിൽ സെക്യൂരിറ്റി സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുക.
ഇനി അബദ്ധത്തിൽ നിങ്ങൾ ഇങ്ങനെയൊരു ലിങ്കിൽ ക്ലിക്ക് ചെയ്തെന്ന് ഇരിക്കട്ടെ. അപ്പോൾ പരിഭ്രാന്തരാകണ്ട, ഇവയിൽ നിങ്ങളുടെ വിവരങ്ങളൊന്നു നൽകിയില്ലെങ്കിൽ നിങ്ങൾ സേഫാണ്. എങ്കിലും നെറ്റ്ഫ്ലിക്സ് ക്രെഡൻഷ്യലുകളോ പേയ്‌മെന്റ് വിവരങ്ങളോ നൽകിയാൽ ഉടൻ തന്നെ പാസ്‌വേഡ് മാറ്റുക. കൂടാതെ ബാങ്ക് കാർഡ് നിങ്ങളുടെ ബാങ്കിൽ റിപ്പോർട്ട് ചെയ്ത് ബ്ലോക്ക് ആക്കുക.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile