ഗൂഗിൾ ക്രോമിൽ കൺട്രോൾ H ഉപയോഗിക്കുന്നത്?

ഗൂഗിൾ ക്രോമിൽ കൺട്രോൾ H ഉപയോഗിക്കുന്നത്?
HIGHLIGHTS

ഗൂഗിൾ ക്രോമിൽ തിരയുന്ന കാര്യങ്ങൾ ആരും അറിയാതെ തന്നെ ഡിലീറ്റ് ചെയ്യാം

ഗൂഗിൾ അക്കൗണ്ടിലെ സെർച്ച് ഹിസ്റ്ററി ഡിലീറ്റ് ചെയ്താൽ അത് തിരികെ ലഭിക്കില്ല

ഗൂഗിൾ ക്രോമിലെ സെർച്ച് ഹിസ്റ്ററി എങ്ങനെ പൂർണ്ണമായും ഇല്ലാതാക്കാം എന്ന് പരിശോധിക്കാം

നമ്മൾ അറിയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ സെർച്ച് ചെയ്യാൻ എല്ലാവരും ഗൂഗിൾ ബ്രൗസറിലേക്ക് പോകുന്നു. എന്നാൽ നമ്മൾ സെർച്ച് ചെയ്യുന്ന ചില കാര്യങ്ങൾ മറ്റുള്ളവർ അറിയുന്നതിനോട് നമ്മൾക്ക് ഒരു താല്പര്യവുമുണ്ടാകില്ല.അങ്ങനെ ഒരു സാഹചര്യത്തിൽ എല്ലാവരും അവരുടെ സെർച്ച് ഹിസ്റ്ററി ഇല്ലാതാക്കുന്നു.നമ്മൾ ഗൂഗിൾ ക്രോമിൽ തിരയുന്ന കാര്യങ്ങൾ ആരും അറിയാതെ തന്നെ ഡിലീറ്റ് ചെയ്യാനായിട്ടുള്ള അതായതു പൂർണ്ണമായിട്ടും ഇല്ലാതാക്കാനായിട്ടുള്ള ഒരു ചെറിയ മാർഗമാണ് ഇതിൽ പറയാൻ പോകുന്നത്. 

നിങ്ങളുടെ ഗൂഗിൾ ക്രോം ബ്രൗസറിന്റെ മുകളിൽ വലതു വശത്തു മൂന്ന് ഡോട്ടുകളിൽ ക്ലിക്ക് ചെയ്യുക. എന്നിട്ടു ഹിസ്റ്ററിയിൽ ക്ലിക്ക് ചെയ്യുക. അല്ലെങ്കിൽ നിങ്ങളുടെ കീബോർഡിൽ control+H ക്ലിക്ക് ചെയ്യാം. ഇങ്ങനെ ചെയ്യുമ്പോൾ ഹിസ്റ്ററി ഡിലീറ്റ് ആകുന്നില്ലെങ്കിൽ ഡാറ്റ ഇപ്പോഴും എവിടെയെങ്കിലും ഗൂഗിൾ സേവ് ചെയ്യുന്നുണ്ട് എന്നാണ്.

ഹിസ്റ്ററി ഘട്ടംഘട്ടമായി ഇല്ലാതാക്കുന്നതിന് ചെയ്യേണ്ട കാര്യങ്ങൾ താഴെ പറയുന്നുണ്ട്. ഗൂഗിൾ അക്കൗണ്ടിൽ സേവ് ചെയ്തിരിക്കുന്ന സെർച്ച് ഹിസ്റ്ററി ഡിലീറ്റ് ചെയ്താൽ അത് തിരികെ ലഭിക്കില്ല. 

ഗൂഗിൾ ക്രോമിലെ സെർച്ച് ഹിസ്റ്ററി എങ്ങനെ പൂർണ്ണമായും ഇല്ലാതാക്കാം 

  • ക്രോം ബ്രൗസറിൽ മുകളിൽ വലതു വശത്തു കാണുന്ന പ്രൊഫൈൽ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക 
  • പ്രൊഫൈൽ ചിത്രത്തിൽ ക്ലിക്ക് ചെയ്തു കഴിഞ്ഞാൽ ഹിസ്റ്റോറിയിൽ സെർച്ച് ചെയ്ത കാര്യങ്ങൾ പരിശോധിക്കുക 
  • സെർച്ച് ഹിസ്റ്ററി ഇല്ലാതാക്കുന്നതിന് തന്നിരിക്കുന്ന കാലയളവിൽ ഇഷ്ടാനുസൃത ശ്രണിയിൽ ക്ലിക്ക് ചെയ്യുക 
  • ഹിസ്റ്ററി ഇല്ലാതാക്കാൻ ഡിവൈസിൽ തന്നിരിക്കുന്ന സെറ്റിങ്സിലേക്കു പോകുക 
  • വെബ് ആപ്പ് ആക്ടിവിറ്റിയിലേക്കു പോകുക 
  • ഡിലീറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക 

കീബോര്‍ഡിലെ മറ്റു ചില എളുപ്പവഴികള്‍ നമുക്ക് വളരെ പരിചിതമാണ്. എന്നാല്‍ വളരെ ലളിതവും ഉപയോഗപ്രദവുമായി എളുപ്പവഴികള്‍ ഒന്ന് പരിചയപ്പെടാം. സമയം ലാഭിക്കാവുന്ന 11 കീബോര്‍ഡ് എളുപ്പവഴികള്‍ ഏതൊക്കെയാണെന്ന് നോക്കാം 

റീഡു 

വിന്‍ഡോസ് ഉപയോക്താക്കള്‍ക്ക് ctrl+z ഷോട്ട്കട്ട് ഉപയോഗിച്ചാല്‍ ഒരു മാറ്ററിനെ അണ്‍ഡു ചെയ്യാനാകുമെന്ന് നമുക്കറിയാം. 
എന്നാല്‍ റീഡൂ ചെയ്യാനൊരു വഴിയുണ്ട് ctrl+y ക്ലിക്ക് ചെയ്യുക. മാക് ഉപയോക്താക്കള്‍ക്ക് command+shift+z ക്ലിക്ക് ചെയ്യുക 

സ്‌ക്രീന്‍ഷോട്ട് 

വിന്‍ഡോസ് ഉപയോക്താക്കള്‍ക്ക് പ്രിന്റ് സ്‌ക്രീന്‍ ഓപ്ഷന്‍ നിങ്ങള്‍ക്കേവര്‍ക്കും അറിയാമായിരിക്കും. ഡിസ്‌പ്ലേയില്‍ തെളിഞ്ഞുനില്‍ക്കുന്ന എല്ലാം പതിയുന്ന രീതിയാണിത്. എന്നാല്‍ ആക്ടീവ് ടാബ് മാത്രം സ്‌ക്രീന്‍ഷോട്ടെടുക്കാനുള്ള സൗകര്യമാണ് Alt+Print Screen ഓപ്ഷന്‍. 
മാക് ഉപയോക്താക്കള്‍ക്ക് Command+Shfr+4 അമര്‍ത്തിയ ശേഷം സ്‌പേസ് കീ കൂടി അമര്‍ത്തുക. കര്‍സര്‍ ഐകണ്‍ ക്യാമറ ഐക്കണായി മാറുന്നതു കാണാം.

പുതിയ ഫോള്‍ഡര്‍ 

വിന്‍ഡോസ് ഉപയോക്താക്കള്‍ക്ക് പുതിയ ഫോള്‍ഡര്‍ ക്രമീകരിക്കാനായി ctrl+Shift+N ക്ലിക്ക് ചെയ്താൽ മതിയാകും. 
മാക് ഉപയോക്താക്കള്‍ക്കായി Shift+Command+N ക്ലിക്ക് ചെയ്യാം 

Nisana Nazeer
Digit.in
Logo
Digit.in
Logo