digit zero1 awards

Amazon Water Heater Offers: 60% വിലക്കിഴിവിൽ വാട്ടർ ഹീറ്ററുകൾ, ബാങ്ക് ഓഫറുകൾ വേറെയും

Amazon Water Heater Offers: 60% വിലക്കിഴിവിൽ വാട്ടർ ഹീറ്ററുകൾ, ബാങ്ക് ഓഫറുകൾ വേറെയും
HIGHLIGHTS

മികച്ച വാട്ടർ ഹീറ്റർ ബ്രാൻഡുകൾ 60 ശതമാനം വരെ കിഴിവിൽ

എസ്ബിഐ കാർഡുകൾക്ക് 10% അധിക കിഴിവും ലഭിക്കും

2000 രൂപ മുതൽ 6000 രൂപ റേഞ്ചിൽ വരെ വില വരുന്ന 5 മികച്ച വാട്ടർ ഹീറ്ററുകൾ ഇതാ...

Amazon ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ വമ്പൻ ഓഫറുകൾ തുടരുന്നു. അതിശയകരമായ ഡീലുകളാണ് ആമസോണിൽ വീട്ടുപകരണങ്ങൾക്കും ഇല്ക്ട്രോണിക് ഉപകരണങ്ങൾക്കും നൽകുന്നത്. ഓരോ ഉപകരണങ്ങൾക്കും വിലക്കിഴിവിന് പുറമെ, ബാങ്ക് ഓഫറുകളും ക്യാഷ്ബാക്കും എക്സേഞ്ച് ഓഫറുകളും ഫ്രീ ഡെലിവറിയും ആമസോൺ GIF Saleൽ ലഭിക്കുന്നുണ്ട്.

ഇതിൽ SBI Card ഉള്ളവർക്ക് ധമാക്ക ഓഫറുകളാണ് ആമസോൺ നൽകുന്നത്. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ എസ്ബിഐ കാർഡ് ഉണ്ടെങ്കിൽ നിങ്ങൾക്ക് 10% അധിക കിഴിവ് ലഭിക്കും. എന്നാൽ, ഈ എസ്ബിഐ ഓഫർ ഉടനടി അവസാനിക്കുന്നതാണ്. അതിനാൽ നിങ്ങൾ എസ്ബിഐ ബാങ്ക് അക്കൌണ്ടുള്ള വ്യക്തിയാണെങ്കിൽ ഓഫറിൽ വാങ്ങാൻ ഇനിയും വൈകേണ്ട.

വാട്ടർ ഹീറ്ററുകൾ Amazon ഓഫറിൽ വാങ്ങാം…

വീട്ടിലേക്ക് പുതിയ Water heater വാങ്ങാൻ പദ്ധതിയുണ്ടോ? അതും 6000 രൂപയാണ് ബജറ്റെങ്കിൽ ഏറ്റവും നല്ല വാട്ടർ ഹീറ്ററുകൾ ഞങ്ങൾ പറഞ്ഞുതരാം. 60 ശതമാനം വരെ കിഴിവിലാണ് മികച്ച വാട്ടർ ഹീറ്റർ ബ്രാൻഡുകൾ ആമസോൺ വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. 2000 രൂപ മുതൽ 6000 രൂപ റേഞ്ചിൽ വരെ വില വരുന്ന 5 മികച്ച വാട്ടർ ഹീറ്ററുകൾ ഇവിടെ പരിചയപ്പെടുത്താം.

1. വി-ഗാർഡ് വിക്ടോ 15-ലിറ്റർ വാട്ടർ ഹീറ്റർ

10 ലിറ്റർ സ്റ്റോറേജ് കപ്പാസിറ്റിയുള്ള വാട്ടർ ഹീറ്ററാണിത്. ഉയർന്ന കെട്ടിടങ്ങളിൽ വരെ ഉപയോഗിക്കാവുന്ന ഈ ഉപകരണം 35-ാം നിലയിലാണെങ്കിൽ പോലും പ്രശ്നമില്ലെന്ന് കമ്പനി പറയുന്നു. ഹാർഡ് വാട്ടർ ഉപയോഗിക്കുന്നെങ്കിലും ഈ വാട്ടർ ഹീറ്റർ പ്രശ്നമാവില്ല.
19% വിലക്കിഴിവിലാണ് വാട്ടർ ഹീറ്റർ ഇപ്പോൾ ലഭ്യമാകുക. 8000 രൂപ റേഞ്ചിൽ വില വരുന്ന ഉപകരണത്തിന് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ വെറും 6,099 രൂപയാണ് വില. കൂടാതെ, ഇതിന് 1250 രൂപ എസ്ബിഐ ക്രെഡിറ്റ് കാർഡ് ഡിസ്കൌണ്ടായും ലഭിക്കും.

More Read: AI Camera on National Highways: ലംഘിച്ചാൽ കൂടുതൽ പിഴ! കേരളം തുടങ്ങി വച്ചത് രാജ്യത്തെ ഹൈവേകളിലേക്ക്…

ഇവിടെ നിന്നും വാങ്ങൂ… Amazon ഓഫർ

2. ഹിൻഡ് വെയർ അറ്റ്ലാന്റിക് എക്സീഡ് 3L വാട്ടർ ഹീറ്റർ Amazon ഓഫറിൽ

ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങളിൽ പ്രശ്സ്തമായ ബ്രാൻഡാണ് ഹിൻഡ്‌വെയർ അറ്റ്ലാന്റിക് വാട്ടർ ഹീറ്റർ. ഐ-തെർമോസ്റ്റാറ്റ് സാങ്കേതികവിദ്യയാണ് ഇതിലുള്ളത്. സുരക്ഷയ്ക്കായി ഓട്ടോമാറ്റിക് പവർ കട്ട് ഫീച്ചർ ഇതിലുണ്ട്. ഭിത്തിയിൽ മൌണ്ട് ചെയ്യാവുന്ന രീതിയിലുള്ള ഗെയ്സറുകളാണ് ഇതിലുള്ളത്. 4,990 രൂപ വില വരുന്ന Hindware Atlantic Xceed ഹീറ്റർ ഇപ്പോൾ 54 ശതമാനം വില കുറച്ച് വാങ്ങാം. അതായത്, ആമസോൺ ഈ ഉപകരണം 2299 രൂപയിലാണ് വിൽക്കുന്നത്.

ഇവിടെ നിന്നും വാങ്ങൂ… Amazon ഓഫർ

3. ക്രോംപ്റ്റൺ ഗ്രേസി 5-L ഇൻസ്റ്റന്റ് വാട്ടർ ഹീറ്റർ

വാട്ടർ ഹീറ്ററുകളിലെ മികച്ച ബ്രാൻഡാണ് ക്രോംപ്റ്റൺ. പെട്ടെന്ന് വെള്ളം ചൂടാക്കി കുളിക്കാൻ ഈ വാട്ടർ ഹീറ്റർ ധാരാളം. ഡിസൈനിൽ മാത്രമല്ല, പ്രവർത്തനത്തിലും ഇത് കാര്യക്ഷമത പുലർത്തുന്നു.

amazon offer for water heater
ക്രോംപ്റ്റൺ ഗ്രേസി 5-L ഇൻസ്റ്റന്റ് വാട്ടർ ഹീറ്റർ

5 ലിറ്ററാണ് കപ്പാസിറ്റി. തുരുമ്പ് പിടിക്കാത്ത PP ബോഡി, 3000W പവർ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. 7,299 രൂപയാണ് ഇതിന് വില. 52 ശതമാനം വിലക്കിഴിവിൽ 3,499 രൂപയ്ക്ക് ഇത് ഓഫറിൽ വാങ്ങാം. SBI ബാങ്ക് ഓഫർ ഈ ഉപകരണത്തിലും ലഭ്യമാണ്.

ഇവിടെ നിന്നും വാങ്ങൂ… Amazon ഓഫർ

4. ഹാവെൽസ് ഇൻസ്റ്റാനിയോ 3-ലിറ്റർ 3KW ഇൻസ്റ്റന്റ് വാട്ടർ ഹീറ്റർ

3 ലിറ്റർ കപ്പാസിറ്റിയിൽ വരുന്ന ബജറ്റ്- ഫ്രെണ്ട്ലി വാട്ടർഹീറ്ററാണിത്. തുരുമ്പ് പിടിക്കാതിരിക്കാനും, ഷോക്ക് അടിക്കാതിരിക്കാനുമുള്ള ഫീച്ചർ ഉൾപ്പെടുത്തി, പ്ലാസ്റ്റിക് കവറേജോടെ വരുന്ന ഹീറ്ററിന് 2 വർഷത്തെ വാറണ്ടിയുണ്ട്.

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ ഈ എസിയ്ക്ക് 42% വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നു. വിപണി വില 6,190 രൂപയാണ്. എന്നാൽ, വെറും 3,599 രൂപയ്ക്ക് ഇത് പർച്ചേസ് ചെയ്യാം. SBI ബാങ്ക് ഓഫറിലൂടെ കൂടുതൽ പണം സേവ് ചെയ്യാവുന്നതാണ്.

ഇവിടെ നിന്നും വാങ്ങൂ… Amazon ഓഫർ

5. ബജാജ് സ്പ്ലെൻഡോറ 3 ലിറ്റർ 3KW IWH ഇൻസ്റ്റന്റ് വാട്ടർ ഹീറ്റർ

3-ലിറ്റർ കപ്പാസിറ്റിയിൽ വരുന്ന ബജാജ് സ്പ്ലെൻഡോറ രണ്ടോ മൂന്നോ ആളുകൾക്കായുള്ള ചെറിയ ബാത്ത്റൂമുകൾക്ക് അനുയോജ്യമാണ്. ഷോക്ക്-റെസിസ്റ്റന്റ് ഔട്ടർ ബോഡി, ഫയർ റിട്ടാർഡന്റ് കേബിൾ തുടങ്ങിയ സുരക്ഷാ ഫീച്ചറുകളും ഗെയ്‌സറിനുണ്ട്. 5,800 രൂപയാണ് ഇതിന്റെ വില. 2,499 രൂപയ്ക്ക് ഇത് ആമസോൺ സെയിലിൽ 53% കിഴിവിൽ ലഭിക്കും. SBI, ICICI ബാങ്ക് ഓഫറുകളും ഇതിലുണ്ട്.

ഇവിടെ നിന്നും വാങ്ങൂ… Amazon ഓഫർ

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo