റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (Reserve Bank of India) ഏകീകൃത പേയ്മെന്റ് ഇന്റർഫേസ് അവലോകനം ചെയ്യുകയും യുപിഐ(UPI)യിലൂടെ നടത്തുന്ന പേയ്മെന്റുകൾക്ക് നിരക്കുകൾ ഈടാക്കാൻ ഉദ്ദേശിക്കുന്നുണ്ടെന്നും അടുത്തിടെ വാർത്ത ഉണ്ടായിരുന്നു. ഇപ്പോൾ ധനമന്ത്രാലയം അതിനെ കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകി. യുപിഐ (UPI) പേയ്മെന്റ് സേവനത്തിൽ ഏതെങ്കിലും നിരക്ക് ഈടാക്കുന്നത് സർക്കാർ പരിഗണിക്കുന്നില്ലെന്ന് ധനമന്ത്രാലയം അറിയിച്ചു.
ധനമന്ത്രാലയം ട്വീറ്റ് ചെയ്തു, "യുപിഐ(UPI) പൊതുജനങ്ങൾക്ക് വളരെയധികം സൗകര്യപ്രദമായ ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോമാണ്. ഇത് സമ്പദ്വ്യവസ്ഥയ്ക്ക് ഒരു വലിയ സംഭാവനയുണ്ട്. യുപിഐ പേയ്മെന്റ് സേവനത്തിനായി നിരക്കുകളൊന്നും പരിഗണിക്കുന്നില്ല. സേവനത്തിനായി ചെലവ് വീണ്ടെടുക്കലിനായി മറ്റ് ഓപ്ഷനുകൾ പരിഗണിക്കും. "
2022 ഓഗസ്റ്റിൽ പുറത്തു വന്ന Reserve Bank of Indiaയുടെ പത്രക്കുറിപ്പ് അനുസരിച്ച യൂപിഐ(UPI) പണമിടപാടുകള്‍ക്ക് ചാര്‍ജ് (charge) ഈടാക്കാനുള്ള ആലോചനയിലായിരുന്നു റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (Reserve Bank of India). യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (UPI) ഇന്ത്യയിലെ പേയ്‌മെന്റ് സംവിധാനത്തില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് കൊണ്ടുവന്നിട്ടുള്ളത്. നിരവധി ഉപഭോക്താക്കള്‍ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (UPI)വഴി പണമിടപാടുകള്‍ നടത്തുന്നുണ്ട്. യുപിഐ വഴി നടത്തുന്ന ഇടപാടുകള്‍ ഇതുവരെ സൗജന്യമായിരുന്നു. എന്നാല്‍ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) യുപിഐ (UPI) പണമിടപാടുകള്‍ക്ക് ചാര്‍ജ് (charge) ഈടാക്കാനുള്ള സാധ്യതയെ കുറിച്ച് വിദഗ്ധരുടെ അഭിപ്രായം തേടി.
ഇന്ത്യയിലെ വിവിധ പേയ്‌മെന്റ് സേവനങ്ങള്‍ക്കായുള്ള നയങ്ങള്‍ രൂപപ്പെടുത്തുന്നതിനും ഈടാക്കുന്ന നിരക്കുകള്‍ കാര്യക്ഷമമാക്കുന്നതിനും 2022 ആഗസ്റ്റ് 17 ബുധനാഴ്ച ആര്‍ബിഐ ഒരു ചര്‍ച്ചാ പേപ്പര്‍ (discussion paper) അവതരിപ്പിച്ചിരുന്നു. ഇതില്‍ UPI, ഇമ്മീഡിയറ്റ് പേയ്‌മെന്റ് സര്‍വീസ് (IMPS), നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ (NEFT), റിയല്‍-ടൈം ഗ്രോസ് സെറ്റില്‍മെന്റ് (RTGS), ഡെബിറ്റ് കാര്‍ഡുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍ തുടങ്ങിയ പ്രീപെയ്ഡ് പേയ്മെന്റ് സേവനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള പേയ്മെന്റ് സംവിധാനങ്ങളാക്ക് നിരക്ക് ഏർപ്പെടുത്താനാണ് Reserve Bank of India ശ്രമിച്ചത്.
ഫണ്ട് ട്രാന്‍സ്ഫര്‍ സംവിധാനമെന്ന നിലയില്‍ ഐഎംപിഎസി (IMPS)ന് സമാനമാണ് യുപിഐ (UPI)യുടെ സേവനം . അതിനാല്‍ യുപിഐ (UPI) ഇടപാട് നിരക്കുകള്‍ ഐഎംപിഎസ് (IMPS) ഇടപാട് നിരക്കുകൾക്ക് സമാനമായിരിക്കണമെന്നും ആര്‍ബിഐ (RBI) വ്യക്തമാക്കി. ഇടപാട് തുകയെ അടിസ്ഥാനമാക്കി ഒരു നിശ്ചിത ചാര്‍ജ് ചുമത്താമെന്നും ആര്‍ബിഐ (RBI) അറിയിച്ചു. 2022 ഒക്ടോബര്‍ മൂന്നിനകം ഇതിനെക്കുറിച്ച് വ്യക്തമായ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കാനാണ് ആര്‍ബിഐ (RBI) തീരുമാനിച്ചിരുന്നത്. യുപിഐ (UPI ) ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കുകയാണെങ്കില്‍, ഇടപാട് തുകയെ അടിസ്ഥാനമാക്കി എംഡിആര്‍ നിരക്ക് ചുമത്തണോ, ഇടപാട് തുക പരിഗണിക്കാതെ ഒരു നിശ്ചിത തുക ഈടാക്കണോ, അല്ലെങ്കില്‍ ചാര്‍ജുകള്‍ ആര്‍ബിഐ (RBI)തീരുമാനിക്കണോ ചാര്‍ജുകള്‍ തീരുമാനിക്കാന്‍ വിപണിയെ അനുവദിക്കണോ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങളും ആര്‍ബിഐ (RBI) ചര്‍ച്ചാ പേപ്പറില്‍ തേടിയിട്ടുണ്ട്.
യുപിഐ ഉപയോഗിച്ചുള്ള മെര്‍ച്ചന്റ് പേയ്‌മെന്റുകള്‍ക്ക് ക്യുആര്‍ കോഡുകള്‍ ഉപയോഗിക്കുന്നതിനാല്‍ വ്യാപാരികള്‍ക്ക് സര്‍വീസ് ചാര്‍ജ് കുറവായിരിക്കുമെന്നും അതില്‍ പറയുന്നു. ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളെ ഒരൊറ്റ മൊബൈല്‍ ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഒരു ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനമാണ് യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് അഥവാ യുപിഐ (UPI). മര്‍ച്ചന്റ് പേയ്‌മെന്റുകള്‍, മറ്റ് ബാങ്ക് ഇടപാടുകള്‍ എന്നിവയെല്ലാം യുപിഐ (UPI) ട്രാന്‍സ്ഫറിന് കീഴില്‍ ലഭ്യമാണ്.