ഇന്ന് പല രീതിയിൽ UPI Scam നടക്കുന്നുണ്ട്. നമുക്ക് പണം അയച്ചെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പലപ്പോഴും ഓൺലൈൻ കുറ്റകൃത്യങ്ങൾ നടക്കുന്നത്. LIC ഏജന്റെന്ന് തെറ്റിദ്ധരിപ്പിച്ച് മുംബൈ വനിതയിൽ നിന്നും ഒരാൾ പണം തട്ടാൻ ശ്രമിച്ചു. എന്നാൽ ഇവർ സമർഥമായി ചിന്തിച്ച് യുപിഐ തട്ടിപ്പിൽ നിന്നും രക്ഷപ്പെട്ടു.
45,000 രൂപയാണ് എൽഐസി ഏജന്റെന്ന രീതിയിൽ ബന്ധപ്പെട്ടയാൾ ആവശ്യപ്പെട്ടത്. എന്നാൽ ഇതിൽ നിന്നും യുവതി ഫലപ്രദമായി രക്ഷപ്പെട്ടു. എങ്ങനെയെന്നാൽ…
സ്കാമിൽ നിന്ന് രക്ഷപ്പെട്ട യുവതി എക്സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. തന്റെ ഫോണിൽ ഒരു യുപിഐ സ്കാം വന്നു. എന്നാൽ ഇതിൽ നിന്നും ഫലപ്രദമായി രക്ഷപ്പെട്ടു എന്നാണ് യുവതി വിവരിച്ചത്.
തന്റെ അച്ഛൻ പറഞ്ഞിട്ട് വിളിക്കുകയാണ് എന്ന് പറഞ്ഞാണ് സ്കാമർ യുവതിയെ ബന്ധപ്പെട്ടത്. പിതാവിൽ നിന്നാണ് ഫോൺ നമ്പർ ലഭിച്ചത്. അച്ഛന് എൽഐസി തുക കൈമാറാനുണ്ട്. അച്ഛൻ വെർച്വൽ പേയ്‌മെന്റ് മോഡ് ഉപയോഗിക്കുന്നില്ല. അതിനാൽ മകളുടെ അക്കൌണ്ടിൽ പണം അയക്കാൻ ആവശ്യപ്പെട്ടു. ഇതിനായി യുവതിയുടെ കൈയിൽ നിന്ന് ഗൂഗിൾ പേ അക്കൌണ്ട് വിവരങ്ങളും അയാൾ ശേഖരിച്ചു.
അച്ഛന്റെ പണം ഗൂഗിൾ പേ വഴി അയക്കാമെന്ന് പറഞ്ഞ് ഇയാൾ 50,000 രൂപ അയച്ചു. എന്നാൽ, പണം വന്നതായി ഗൂഗിൾ പേ ക്രെഡിറ്റ് ഇൻഫർമേഷൻ ഒന്നും കാട്ടിയിരുന്നില്ല. എന്നാൽ 50000 രൂപ അയച്ചതായി മെസേജ് ഫോണിലെത്തി.
ഉടനെ ഇയാൾ യുവതിയെ ഫോണിൽ വിളിച്ച് ഞാൻ 5000 രൂപയ്ക്ക് പകരം 50,000 രൂപ അബദ്ധത്തിൽ അയച്ചു. പക്ഷേ പ്രശ്നമില്ല. 45000 രൂപ തിരികെ അയക്കാമോ എന്ന് യുവതിയോട് ചോദിച്ചു.
ഗൂഗിൾ പേ പരിശോധിച്ചപ്പോൾ പണം വന്നിട്ടുണ്ടെന്ന ടെക്‌സ്‌റ്റ് മെസേജ് മാത്രമാണ് വന്നിട്ടുള്ളത്. തനിക്ക് ടെക്‌സ്‌റ്റ് മെസേജ് മാത്രമാണ് ലഭിച്ചതെന്ന് ഇവർ ഫോൺ വിളിച്ചയാളോട് പറഞ്ഞു. പണം അക്കൌണ്ടിൽ വന്നിട്ടില്ലെന്നും യുവതി അയാളോട് വിശദീകരിച്ചു.
എന്നാൽ താൻ പണം അയച്ചെന്നും വേണമെങ്കിൽ സ്‌ക്രീൻഷോട്ട് അയക്കാമെന്നും ഇയാൾ അറിയിച്ചു. എത്രയും പെട്ടെന്ന് പണം അയച്ചുതരണമെന്നും ഇയാൾ പറഞ്ഞു. എന്നാൽ അച്ഛൻ വരുന്ന വരെ കാത്തിരിക്കാൻ യുവതി ബുദ്ധിപൂർവ്വം മറുപടി പറഞ്ഞു. ഇത് പറഞ്ഞതോടെയാണ് ഇയാൾ ഫോണിൽ ബന്ധപ്പെടുന്നത് നിർത്തിയത്.
യുപിഐ അക്കൌണ്ടിൽ പണം എത്താത്തത് മാത്രമല്ല യുവതിയ്ക്ക് സംശയമുണ്ടാക്കിയത്. ഉടനടി പണം തിരിച്ചയ്ക്കാൻ തട്ടിപ്പുകാരൻ ആവശ്യപ്പെട്ടതും കാരണമായി. മാത്രമല്ല, ഇപിഎഫ്ഒയിൽ ആധാർ വിവരങ്ങൾ നൽകാൻ ശ്രമിച്ചതിന് പിന്നാലെയാണ് ഇത് സംഭവിച്ചത്.
READ MORE: BSNL 2988 Plan: 2988 രൂപയ്ക്ക് 13 മാസത്തേക്ക് BSNL പ്ലാൻ, ഓരോ മാസവും 10GB!
ശ്രദ്ധിക്കുക, അറിയാതെ വലിയ തുക കൈമാറിയെന്ന് കാണിച്ച് ആര് ബന്ധപ്പെട്ടാലും അതിനോട് പ്രതികരിക്കരുത്.