UPIയുടെ PayNow ഇനി കൂടുതൽ രാജ്യങ്ങളിലേക്കും!

UPIയുടെ PayNow ഇനി കൂടുതൽ രാജ്യങ്ങളിലേക്കും!
HIGHLIGHTS

ജി20 രാജ്യങ്ങളിൽ നിന്നും എത്തുന്ന യാത്രക്കാർക്ക് യുപിഐ ഇടപാടുകൾ നടത്താം

ഡിബിഎസ്-സിംഗപ്പൂർ, ലിക്വിഡ് ഗ്രൂപ്പ് എന്നിവ വഴിയാണ് സിംഗപ്പൂരിൽ ഇടപാടുകൾ നടത്തുന്നത്

യുപിഐ-പേനൗ സേവനം ഉപയോഗിച്ച് 60,000 രൂപ വരെ ട്രാൻഫർ ചെയ്യാം

അന്താരാഷ്ട്ര തലത്തിൽ യുപിഐ (UPI) സേവനം വ്യാപിപ്പിച്ച് കൊണ്ട് UPI-Paynow സേവനം ആരംഭിച്ചു. കഴിഞ്ഞ ദിവസമാണ്  അന്താരാഷ്‌ട്രതലത്തിൽ UPI സേവനം വ്യാപിപ്പിച്ച് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി(Narendra Modi)യും സിംഗപ്പൂർ (Singapore)പ്രധാനമന്ത്രി ലീ സിയാൻ ലൂംഗും ചേർന്ന് UPI-Paynow ആരംഭിച്ചത്. പെട്ടെന്ന് തന്നെ അന്താരാഷ്ട്ര തലത്തിൽ തന്നെ അതിവേഗം പണമിടപാട് നടത്താനുള്ള വഴിയാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്.  ജി20 (G20) രാജ്യങ്ങളിൽ നിന്നും ഇന്ത്യയിൽ എത്തുന്ന യാത്രക്കാർക്ക് UPI ഇടപാടുകൾ നടത്താമെന്ന്  ആർബിഐ (RBI)മുമ്പ് തന്നെ അറിയിച്ചിരുന്നു.

ഏത് ബാങ്കുകളാണ് UPI-Paynow സേവനം വാഗ്ദാനം ചെയ്യുന്നത്

UPI-Paynow സേവനത്തിന്റെ ആദ്യഘട്ടത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, ഇന്ത്യൻ ബാങ്ക്, ഐസിഐസിഐ ബാങ്ക്  എന്നീ ബാങ്ക് അക്കൗണ്ടുകളിൽ നിന്നാണ് അന്താരാഷ്ട്ര തലത്തിൽ പണം ഇടപാടുകൾ നടത്താൻ സൗകര്യം ഒരുക്കിയിരിക്കുന്നത്.  എന്നാൽ ഇതേ സൗകര്യം വഴി ആക്‌സിസ് ബാങ്ക്, ഡിബിഎസ് ഇന്ത്യ എന്നീ ബാങ്കുകൾ വഴി ഇന്ത്യയ്ക്ക് ഉള്ളിൽ തന്നെ ഇടപാടുകൾ നടത്താൻ സാധിക്കും. ഡിബിഎസ്-സിംഗപ്പൂർ, ലിക്വിഡ് ഗ്രൂപ്പ് എന്നിവ വഴിയാണ് സിംഗപ്പൂരിൽ ഇടപാടുകൾ നടത്തുന്നത്.

UPI-Paynow ട്രാൻസ്ഫർ പരിധികൾ

UPI-Paynow സേവനത്തിന്റെ സഹായത്തോടെ വിവിധ ഡിജിറ്റൽ പേയ്മെന്റ് ആപ്പുകൾ ഉപയോഗിച്ച് നിങ്ങൾക്ക് പണമിടപാടുകൾ നടത്താൻ സാധിക്കും. നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിൽ ഉള്ള പണം  യുപിഐ-ഐഡി, മൊബൈൽ നമ്പർ എന്നിവ ഉപയോഗിച്ച് കുറഞ്ഞ ചിലവിൽ  മറ്റ് ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ സാധിക്കും. UPI-Paynow സേവനം ഉപയോഗിച്ച് നിങ്ങൾക്ക് 60000 രൂപ വരെ ട്രാൻഫർ ചെയ്യാം.

സിംഗപ്പൂരിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനം

ഇന്ത്യയുടെ യുപിഐ (UPI) ലോകമെമ്പാടും ജനപ്രിയമായിക്കൊണ്ടിരിക്കുകയാണ്. സിംഗപ്പൂരിന്റെ PayNow-മായി ഇത് സംയോജിപ്പിക്കുന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി കടന്നുള്ള ബന്ധം സജീവമാക്കും. എളുപ്പത്തിലും വേഗത്തിലും പണം കൈമാറാന്‍ ഇതിലൂടെ സാധിക്കും. സിംഗപ്പൂരില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് യുപിഐ ഉപയോഗിച്ച് ഇന്ത്യയിലേക്ക് പണം കൈമാറാന്‍ കഴിയും. കൂടാതെ വിദ്യാര്‍ഥികള്‍ക്കും ഇത് ഗുണകരമാകും. സിംഗപ്പൂരില്‍ പഠിക്കുന്ന ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍ക്ക് വളരെ എളുപ്പത്തില്‍ ഡിജിറ്റല്‍ പേയ്മെന്റുകള്‍ നടത്തി യുപിഐ വഴി പണം കൈമാറാന്‍ കഴിയും.

UPI, Pay-Now കണക്റ്റിവിറ്റിക്ക് ശേഷം എളുപ്പത്തില്‍ പേയ്മെന്റ് സൗകര്യങ്ങള്‍ ലഭ്യമാകുമെന്ന് മാത്രമല്ല ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തിന്റെ കാര്യത്തില്‍ വരെ ഗുണപരമാണ്. വെര്‍ച്വല്‍ പേയ്മെന്റ് വിലാസം (വിപിഎ) ഉപയോഗിച്ച് എപ്പോള്‍ വേണമെങ്കിലും പേയ്മെന്റുകള്‍ നടത്താന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന ഇന്ത്യയിലെ മൊബൈല്‍ അധിഷ്ഠിത ദ്രുത പേയ്മെന്റ് സംവിധാനമാണ് യുപിഐ. ഇതില്‍ പണം സ്വീകരിക്കുന്നയാള്‍ക്ക് ബാങ്ക് വിവരങ്ങള്‍ നല്‍കേണ്ടതില്ല.UPI P2P, P2M പേയ്മെന്റുകള്‍ സുഗമമാക്കുന്നു.  ഉപയോക്താക്കള്‍ക്ക് പണം അയയ്ക്കാനോ സ്വീകരിക്കാനോ കഴിയും.

Digit.in
Logo
Digit.in
Logo