4 മണിക്കൂർ കഴിയണം പണം അക്കൗണ്ടിലെത്താൻ! UPI Payment കൂടുതൽ നിയന്ത്രണങ്ങളോടെ…

Updated on 30-Nov-2023
HIGHLIGHTS

ഓൺലൈൻ തട്ടിപ്പ് തടയാൻ പുതിയ നിയന്ത്രണവുമായി കേന്ദ്ര സർക്കാർ

2 അക്കൗണ്ടുകൾ തമ്മിൽ ആദ്യമായാണ് പണമിടപാട് നടത്തുന്നതെങ്കിൽ ഇത് ബാധകമാവും

UPI പേയ്മെന്റ് നടത്തുമ്പോൾ പണം അക്കൗണ്ടിലെത്താൻ 4 മണിക്കൂർ കാലതാമസം വരും

ഓൺലൈൻ തട്ടിപ്പ് തടയാൻ 4 hour delay എന്ന പുതിയ സംവിധാനം കൊണ്ടുവരാനൊരുങ്ങി UPI. രണ്ട് പുതിയ ഉപയോക്താക്കൾ തമ്മിൽ യുപിഐ പേയ്മെന്റ് നടത്തുമ്പോഴാണ് ഈ പുതിയ നിയന്ത്രണം കൊണ്ടുവരുന്നത്. അതായത്, ഇനിമുതൽ യുപി പേയ്മെന്റ് നടത്തുമ്പോൾ പണം അക്കൗണ്ടിലെത്താൻ 4 മണിക്കൂർ കാലതാമസം വരും.

ഓൺലൈൻ പേയ്മെന്റുകളിൽ നടക്കുന്ന കുറ്റകൃത്യങ്ങൾക്ക് തടയിണ ഇടുന്നതിനായാണ് ഇത് കൊണ്ടുവരുന്നത്. 2,000 രൂപയിൽ കൂടുതൽ തുക കൈമാറ്റം ചെയ്യുന്നവർക്കാണ് 4 മണിക്കൂർ സമയതാമസം നടപ്പിലാക്കാൻ ഇന്ത്യൻ സർക്കാർ ആലോചിക്കുന്നത്. ഈ പുതിയ സംവിധാനത്തെ കുറിച്ച് ചുവടെ വിശദീകരിക്കുന്നു.

UPI Payment കൂടുതൽ നിയന്ത്രണങ്ങളോടെ

UPI പേയ്മെന്റിൽ 4 hour delay

നിലവിൽ, ഒരു പുതിയ യുപിഐ അക്കൗണ്ട് ആക്ടീവാക്കി കഴിഞ്ഞാൽ, ആദ്യ 24 മണിക്കൂറിനുള്ളിൽ പരമാവധി 5,000 രൂപ അയയ്ക്കാൻ മാത്രമാണ് സാധിക്കുന്നത്. അതിന് ശേഷം യുപിഐ പേയ്മെന്റിലെ പരിധി നീക്കം ചെയ്യുന്നു. എന്നാൽ NEFT ഉപയോഗിച്ചുള്ള പേയ്മെന്റിൽ ആദ്യ 24 മണിക്കൂറിനുള്ളിൽ 50,000 രൂപ ട്രാൻസ്ഫർ ചെയ്യാനാവുന്നതാണ്.

ഈ സുരക്ഷയിൽ നിന്നും വ്യത്യസ്തമാണ് പുതിയതായി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന 4 മണിക്കൂർ സമയം. അതായത്. രണ്ട് അക്കൗണ്ടുകൾ തമ്മിൽ ആദ്യമായാണ് പണമിടപാട് നടത്തുന്നതെങ്കിൽ, അതും 2000 രൂപയ്ക്ക് മുകളിലുള്ള തുകയാണ് കൈമാറുന്നതെങ്കിൽ അത് 4 മണിക്കൂർ ശേഷമായിരിക്കും പണം സ്വീകരിക്കുന്ന ആളുടെ അക്കൗണ്ടിലെത്തുക.

Also Read: 23 രൂപയ്ക്ക് പുതിയ റീചാർജ് പ്ലാനുമായി Vodafone Idea; ആനുകൂല്യങ്ങളും ആകർഷകം!

ഇതിലൂടെ അബദ്ധത്തിൽ പണം അയച്ചവർക്കും, ആരെങ്കിലും തട്ടിപ്പിലൂടെ പണം ട്രാൻസ്ഫർ ചെയ്തതാണെങ്കിലും പണം നഷ്ടമാകില്ല. ഈ 4 മണിക്കൂർ സമയപരിധിയ്ക്കുള്ളിൽ അവർക്ക് ഈ തുക പിൻവലിക്കാവുന്നതാണ്.

4 hour delay എല്ലാവർക്കും ബാധകമോ?

ഐഎംപിഎസ്, ആർ‌ടി‌ജി‌എസ്, യു‌പി‌ഐ തുടങ്ങിയ പേയ്മെന്റുകളിലായിരിക്കും സർക്കാർ ഈ നിയന്ത്രണം കൊണ്ടുവരുന്നത്. ആദ്യമായി പേയ്മെന്റ് നടത്തുന്ന അക്കൗണ്ടുകൾക്ക് എന്ന നിബന്ധന വരുമ്പോൾ അത് ചെറുകിട വ്യാപാരികളെ ബാധിക്കുമെന്നതിനാലാണ് 2000 രൂപയ്ക്ക് മേലുള്ള പണമിടപാട് എന്ന് കൂടി മറ്റൊരു നിബന്ധന ഏർപ്പെടുത്തുന്നത്. എന്നാൽ ഇതിനകം പണം കൈമാറിയിട്ടുള്ള അക്കൗണ്ടുകൾ തമ്മിൽ ഒരു തടസ്സവുമില്ലാതെ തുക കൈമാറാനാകും.

Read More: വൺപ്ലസ്, ഓപ്പോ ഫോൾഡ് ഫോണുകളിലെ ക്വാളിറ്റി ക്യാമറയുമായി OnePlus 12 വരും!

അഥവാ നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് 2000 രൂപയിൽ കുറഞ്ഞ തുക വീതം പല പ്രാവശ്യമായി പിൻവലിക്കാൻ ആരെങ്കിലും ശ്രമം നടത്തിയാലും, ക്രെഡിറ്റ് മെസേജ് വഴി ഇത് അറിഞ്ഞ് നിങ്ങൾക്ക് പ്രതിരോധ നടപടി സ്വീകരിക്കാനാകും. അതുകൊണ്ട് തന്നെ 2000 രൂപയിൽ താഴെ നിങ്ങൾക്കിനി പണം നഷ്ടമാവില്ല എന്നത് ഉറപ്പാണ്. വലിയ തുക എന്തായാലും തട്ടിപ്പുകാർക്ക് ഒറ്റയടിക്ക് ബാങ്ക് അക്കൗണ്ടിൽ നിന്ന് കാലിയാക്കാൻ 4 മണിക്കൂർ കാലതാമസം അനുവദിക്കുന്നതിലൂടെ സാധിക്കില്ല.

4 മണിക്കൂറിനുള്ളിൽ പണം തിരികെ ലഭിക്കുന്നതെങ്ങനെ?

ഉപയോക്താവ് അറിയാതെ അക്കൗണ്ടിൽ നിന്ന് പണം കാലിയാകുന്ന ഒരുപാട് സംഭവങ്ങൾ ഇന്ന് അരങ്ങേറുന്നു. ഇങ്ങനെയൊരു കാര്യം നിങ്ങളുടെ ശ്രദ്ധയിൽ പെട്ടാൽ അത് പെട്ടെന്ന് അധികൃതരെ അറിയിക്കാനായി ഒരു ദേശീയ ഹെൽപ് ലൈൻ നമ്പർ കൊണ്ടുവന്നിരുന്നു. നിങ്ങളുടെ അക്കൗണ്ടും തട്ടിപ്പിന് ഇരയായാൽ 155260 എന്ന നമ്പറിലേക്ക് വിളിച്ച് കാര്യം അറിയിക്കാം. ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററാണ് ഈ ഹെൽപ് ലൈൻ നമ്പർ കൈകാര്യം ചെയ്യുന്നത്.

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.

Connect On :