ബാങ്ക് അക്കൌണ്ട് മൊബൈൽ നമ്പറുമായി കണക്റ്റ് ചെയ്തുള്ള തൽക്ഷണം പേയ്മെന്റ് സംവിധാനത്തിൽ പുതിയ മാറ്റം
ഇനി യുപിഐ വഴി പ്രതിദിനം 5 ലക്ഷം രൂപ വരെ അയക്കാനാകും
എന്നാൽ 5 ലക്ഷം രൂപ എന്ന transaction limit എല്ലാവർക്കും ലഭ്യമായിരിക്കില്ല
UPI സ്വാഗതാർഹമായ ഒരു പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നു. ഒരു ദിവസം എത്ര വരെ പണം യുപിഐ വഴി അയക്കാമെന്നതിലാണ് പുതിയ നിബന്ധന കൊണ്ടുവന്നിരിക്കുന്നത്. Google Pay, PhonePe പോലുള്ള യുപിഐ വഴി പ്രതിദിനം 5 ലക്ഷം രൂപ വരെ അയക്കാനാകുമെന്നാണ് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചിരിക്കുന്നത്. എന്നാൽ, 5 ലക്ഷം രൂപ എന്ന transaction limit എല്ലാവർക്കും ലഭ്യമായിരിക്കില്ല.
പുതിയ UPI ട്രാൻസാക്ഷൻ പരിധി
ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നീ മേഖലകളിലെ പേയ്മെന്റിലാണ് പുതിയ ട്രാൻസാക്ഷൻ പരിധി ഏർപ്പെടുത്തിയിരിക്കുന്നത്. നിലവിൽ ഈ മേഖലകളിൽ ഒരു ലക്ഷം രൂപ വരെയാണ് പ്രതിദിന യുപിഐ ട്രാൻസാക്ഷൻ പരിധി.
2021 ഡിസംബറിൽ റീട്ടെയിൽ ഡയറക്ട് സ്കീമിനും IPO സബ്‌സ്‌ക്രിപ്‌ഷനുകൾക്കുമുള്ള UPI പേയ്‌മെന്റുകളുടെ ഇടപാട് പരിധി 5 ലക്ഷം രൂപയായി ഉയർത്തിയിരുന്നു. രണ്ട് വർഷത്തിന് ശേഷം RBI വിദ്യഭ്യാസ, ആരോഗ്യ മേഖലയിലും ഇത് നടപ്പിലാക്കുകയാണ്.
UPI പരിധി വർധിപ്പിക്കുന്നതിലെ നേട്ടം
ഇത് ഉപയോക്താക്കൾക്ക് കൂടുതൽ സൌകര്യപ്രദമായ ഡിജിറ്റൽ പേയ്മെന്റ് സംവിധാനമാണ് ഒരുക്കുന്നത്. കാരണം, ബാങ്ക് അക്കൌണ്ട് മൊബൈൽ നമ്പറുമായി കണക്റ്റ് ചെയ്തുകൊണ്ട് തൽക്ഷണം പേയ്മെന്റ് അടയ്ക്കാൻ സഹായിക്കുന്ന യുപിഐ പേയ്മെന്റിന്റെ പരിധി വർധിപ്പിക്കുന്നതോടെ ഹോസ്പിറ്റൽ ബില്ലുകളും വിദ്യാഭ്യാസ ലോണുമെല്ലാം എളുപ്പത്തിലും സുരക്ഷിതമായും പേയ്മെന്റ് ചെയ്യാമെന്നതാണ് നേട്ടം.
Read More: 5000 mAh ബാറ്ററി ഫോണിന് വെറും 6000 രൂപയോ! Infinix Smart 8 HD എവിടെ നിന്നും വാങ്ങാം?
മറ്റ് പുതിയ മാറ്റങ്ങൾ
ആവർത്തിച്ച് വരുന്ന പണമിടപാടുകൾക്കും പരിധി വർധിപ്പിച്ചിട്ടുണ്ട്. അതായത്, മ്യൂച്വല്‍ ഫണ്ട്, ഇന്‍ഷുറന്‍സ് പ്രീമിയം, ക്രെഡിറ്റ് കാര്‍ഡ് തിരിച്ചടവ് എന്നിവയുടെ ഇ-മാന്‍ഡേറ്റ് പരിധി 15,000 രൂപയില്‍നിന്ന് ഒരു ലക്ഷം രൂപ ഉയർത്തി.
ക്യാപിറ്റൽ മാർക്കറ്റ്സ്, കളക്ഷൻസ്, ഇൻഷുറൻസ് എന്നീ മേഖലയിലെ പണമിടപാടുകൾക്കാണ് നിലവിൽ 1 ലക്ഷം രൂപ പരിധി നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ ബാക്കി എല്ലാ മേഖലകളിലും പണമിടപാട് ഒരു ലക്ഷം രൂപയിൽ നിന്നും ഉയർത്തിയത് യുപിഐയുടെ ജനപ്രീതി വർധിക്കാൻ കാരണമായെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് വ്യക്തമാക്കി.
അടുത്തിടെ UPI പരിധി വർധിപ്പിച്ച പ്രധാന വിഭാഗങ്ങൾ ഏതെല്ലാമെന്ന് നോക്കാം.
യുപിഐ പരിധി വർധിപ്പിച്ച 5 മേഖലകൾ
- ആരോഗ്യം- ഒരു ലക്ഷത്തിൽ നിന്ന് 5 ലക്ഷം രൂപയിലേക്ക് ഉയർത്തി
- വിദ്യാഭ്യാസം- ഒരു ലക്ഷത്തിൽ നിന്ന് 5 ലക്ഷം രൂപയിലേക്ക് ഉയർത്തി
- ക്രെഡിറ്റ് കാർഡ് റീപേയ്മെന്റ്- 15,000 രൂപയിൽ നിന്ന് ഒരു ലക്ഷത്തിലേക്ക് ഉയർത്തി
- മ്യൂച്വൽ ഫണ്ട് സബ്സ്ക്രിപ്ഷൻ- 15,000 രൂപയിൽ നിന്ന് ഒരു ലക്ഷത്തിലേക്ക് ഉയർത്തി
- ഇൻഷുറൻസ് പ്രീമിയം പേയ്മെന്റ്- 15,000 രൂപയിൽ നിന്ന് ഒരു ലക്ഷത്തിലേക്ക് ഉയർത്തി
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile