ഫ്ലൈറ്റിൽ കേറാൻ ഇനി ചെക്കിങ്ങും ക്യൂവുമില്ല; ഡിജിയാത്ര അപ്ഡേറ്റ് ചെയ്യണമെന്ന് കേന്ദ്രം

Updated on 20-Feb-2023
HIGHLIGHTS

ഡൽഹി ബാംഗ്ലൂർ വിമാനത്താവളങ്ങളിൽ ഡിജിയാത്ര സർവീസ് ലഭ്യമാണ്

ആഭ്യന്തര യാത്രക്കാർക്കാണ് ഈ സേവനം ഏർപ്പെടുത്തിയിരിക്കുന്നത്

ഡിജിയാത്ര ടെക്നിക്കൽ ടീം ഇതിനായി ഒരു പ്രത്യേക മൊബൈൽ ആപ്പ് വികസിപ്പിച്ചെടുത്തിട്ടുണ്ട്

ഇന്ത്യയിലെ ഡൊമസ്റ്റിക് പാസഞ്ചേഴ്സിന് സന്തോഷ വാർത്തയായി ഒരു പുതിയ സേവനമെത്തി. ഡിജിയാത്ര (DigiYatra) എന്ന ആപ്പിന്റെ സഹായത്തോടെ ഫേസ് റെകഗ്നിഷൻ (Face Recognition) സാങ്കേതിക വിദ്യ ഉപയോഗിച്ച് യാത്രക്കാർക്ക് യാത്രാ നടപടികൾ വേഗത്തിലാക്കാനുള്ള സൗകര്യമാണ് പോയ വർഷം ഡിസംബർ 1ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ രാജ്യത്തിന് സമർപ്പിച്ചത്. എന്നാൽ ഈ സേവനം ഉപയോഗിക്കാൻ ആപ്ലിക്കേഷൻ അപ്ഡേറ്റ് ചെയ്യണമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.

ഡിജിയാത്ര; അറിയേണ്ടതെല്ലാം

തുടക്കത്തിൽ രാജ്യത്തെ ഏഴ് എയർപോർട്ടുകളിലാണ് ഈ സേവനം ലഭ്യമാകുക. ഡൊമസ്റ്റിക് എയർപോർട്ടിൽ ഇനി എത്തുന്ന യാത്രക്കാർക്ക് തിരിച്ചറിയൽ രേഖകൾ സമർപ്പിച്ച് യാത്രാ അനുമതിക്ക് വേണ്ടി ഏറെ നേരം കാത്തിരിക്കേണ്ടതായി വരില്ല. ഡിജിയാത്ര (DigiYatra)  എന്ന ആപ്പിലൂടെ രജിസ്ട്രേഷൻ ചെയ്ത യാത്രക്കാർക്ക് ആ രേഖകൾ ഉപയോഗിച്ച് ഫിസിക്കൽ തിരിച്ചറിയൽ രേഖകളുടെ ആവശ്യമില്ലാതെ ഫെയ്സ് റെക്കഗ്നിഷൻ സേവനം മാത്രം ഉപയോഗിച്ച് യാത്ര ചെയ്യാൻ ഉള്ള സൗകര്യമാണ് ഒരുക്കുന്നത്.

ഈ സംവിധാനം ഉപയോഗിച്ച് യാത്രക്കാരുടെ തിരിച്ചറിയൽ നടത്തുന്നതിനോടൊപ്പം അവരുടെ യാത്രാ സംബന്ധമായ വിവരങ്ങളും എയർപോർട്ട് അധികൃതർക്ക്  പരിശോധനകൾക്കായി ഡിജിറ്റലായി ലഭ്യമാകും. ആധാറുമായി ബന്ധിപ്പിച്ചിട്ടാണ് ഈ സേവനം ലഭ്യമാക്കുന്നത്.

ഡിജിയാത്ര; ലഭ്യമാകുന്ന നഗരങ്ങൾ

യാത്രക്കാരുടെ സ്വകാര്യത സംരക്ഷിച്ചുകൊണ്ടുള്ള വിവരശേഖരണം ആയിരിക്കും നടത്തുക എന്നുള്ളത് കേന്ദ്ര വ്യോമയാന മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ ഡൽഹി, ബംഗളൂരു,വാരണാസി എന്നിവിടങ്ങളിലാണ് ഈ സേവനം ലഭ്യമായി തുടങ്ങിയിരിക്കുന്നത്. 2023 മാർച്ച് മുതൽ ഹൈദരാബാദ്, കൊൽക്കത്ത, പൂനെ, വിജയവാഡ എന്നീ എയർപോർട്ടുകളിലും ഈ സേവനം ലഭ്യമാകും. ഈ സേവനം ഉപയോഗിക്കുന്നതിനായി യാത്രക്കാർ ഡിജി യാത്ര (DigiYatra)  ആപ്പ് ഉപയോഗിച്ച് വൺ ടൈം രജിസ്ട്രേഷൻ നടത്തേണ്ടതായിട്ടുണ്ട്. 

ഫെയ്സ് റെക്കഗ്നിഷൻ സംവിധാനം ഉപയോഗപ്പെടുത്താൻ അവരവരുടെ ഫോട്ടോ ഉൾപ്പടെയുള്ള വിവരങ്ങൾ  അപ്ലോഡ് ചെയ്താണ്. പിന്നീട് എയർ /പോർട്ടിൽ ഇവ ഫേസ് റെക്കഗ്നിഷൻ സേവനം വഴിയുള്ള തിരിച്ചറിയലിന് വേണ്ടി ഉപയോഗിക്കും. ഇതിലൂടെ യാത്രക്കാർക്ക് നിലവിൽ എയർപോർട്ടിൽ ചെലവഴിക്കേണ്ടി വരുന്ന സമയത്തിന്റെ 40% വരെ സമയം ലാഭിക്കാനാകും.

Connect On :