നിങ്ങളുടെ Aadhaarൽ പേരോ, ജനനത്തീയതിയോ, മേൽവിലാസമോ, ഫോൺ നമ്പരോ മാറ്റാനുണ്ടാകുമല്ലേ? ഇത്തരത്തിൽ ആധാർ കാർഡിൽ മാറ്റങ്ങൾ വരുത്താനുണ്ടെങ്കിലോ അപ്ഡേഷൻ ചെയ്യാനോ ഉണ്ടെങ്കിൽ അതിന് ഇതാ സൗജന്യ സേവനം ലഭിക്കുകയാണ്. എന്നാൽ ഒരു നിശ്ചിത കാലയളവിലേക്കാണ് UIDAI ഈ ആനുകൂല്യം അനുവദിച്ചിരിക്കുന്നത്.
ആധാർ അനുബന്ധ രേഖകൾ സ്വയം പുതുക്കുന്നതിന് നിലവിൽ ഈടാക്കുന്ന 25 രൂപയാണ് ഇപ്പോൾ നിർത്തലാക്കിയിരിക്കുന്നത്. എന്നാൽ ഇത് താൽക്കാലികമാണ്.
10 വർഷം പഴക്കമുള്ള ആധാർ കാർഡ് അപ്‌ഡേറ്റ് ചെയ്യേണ്ടത് ആവശ്യമാണ്. ഇപ്പോൾ വരുന്ന ഏറ്റവും സന്തോഷവാർത്ത എന്തെന്നാൽ അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള സേവനം ഒരു നിശ്ചിത സമയത്തേക്ക് UIDAI സൗജന്യമായി അനുവദിച്ചിരിക്കുന്നു എന്നതാണ്.
അതായത്, നിങ്ങളുടെ ആധാർ കാർഡ് സൗജന്യമായി അപ്ഡേറ്റ് ചെയ്യാം. ഈ സൗകര്യം പരിമിത കാലത്തേക്കാണെങ്കിലും, ജൂൺ 14 വരെ നിങ്ങൾക്ക് സൗജന്യമായി ആധാർ അപ്ഡേറ്റ് ചെയ്യാം. ആധാർ അപ്ഡേഷൻ സൗജന്യമായി നടത്തുന്നതിന് എന്ത് ചെയ്യണമെന്നും, അതിനുള്ള വിവിധ ഘട്ടങ്ങൾ എന്തെല്ലാമെന്നും മനസിലാക്കാം.
My Aadhaar പോർട്ടൽ സന്ദർശിച്ച് ആർക്കും സൗജന്യമായി രേഖകൾ അപ്ഡേറ്റ് ചെയ്യാമെന്ന് UIDAI അറിയിച്ചിട്ടുണ്ട്. രേഖകൾ അപ്ഡേറ്റ് ചെയ്യുന്നതിന് ഫീസ് നൽകേണ്ടതില്ല. എന്നാൽ, ആധാർ കേന്ദ്രത്തിലെത്തി രേഖകൾ അപ്ഡേറ്റ് ചെയ്യുന്നതിന് 50 രൂപ ഫീസ് അടയ്‌ക്കേണ്ടി വരും.
Onlineആയി ആധാർ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിന് https://myaadhaar.uidai.gov.in/ എന്ന വെബ്സൈറ്റ് ലോഗിൻ ചെയ്യുക. ഇതിനുശേഷം, നിങ്ങളുടെ ഫോണിൽ ഒരു OTP വരും. OTP പൂരിപ്പിച്ച ശേഷം, ഡോക്യുമെന്റ് അപ്‌ഡേറ്റിൽ ക്ലിക്ക് ചെയ്യുക. ഇതിന് ശേഷം നിങ്ങളുടെ വിശദാംശങ്ങൾ ശരിയാണോ എന്നത് പരിശോധിക്കുക. അതുപോലെ നിങ്ങൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ്. ആധാറും പാൻ കാർഡും വളരെ അടിയന്തരമായി ലിങ്ക് ചെയ്യണമെന്നത്. കാരണം, ഇതിനുള്ള അവസാന തീയതി മാർച്ച് 31 ആണ്.