അക്ഷയയിൽ പോകണ്ട, വീട്ടിലിരുന്ന് Aadhaar Update ചെയ്യാം Free ആയി! കാലാവധി ഉടൻ അവസാനിക്കും

Updated on 22-Nov-2023
HIGHLIGHTS

Aadhaar Card സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള അവസാന തീയതി അടുക്കുന്നു

UIDAI-യുടെ ഔദ്യോഗിക വെബ്സൈറ്റിൽ രേഖകൾ സമർപ്പിക്കാം

ഡിസംബർ 14 വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്

Aadhaar Card സൗജന്യമായി അപ്ഡേറ്റ് ചെയ്യുന്നതിനുള്ള അവസാന തീയതി ഉടൻ അവസാനിക്കും. ഇന്ന് നിർണായക തിരിച്ചറിയൽ രേഖയായി മാറിയിട്ടുള്ള ആധാർ കാർഡ് ഒരു പൈസ ചെലവുമില്ലാതെ അപ്ഡേറ്റ് ചെയ്യാൻ സമയം പാഴാക്കരുത്. 2023 ഡിസംബർ 14ന് മുമ്പ് ആധാർ കാർഡിൽ മാറ്റം വരുത്താൻ ആഗ്രഹിക്കുന്നവർക്ക് അവരുടെ വിവരങ്ങളും രേഖകളും അപ്ഡേറ്റ് ചെയ്യാം. UIDAI പുറത്തുവിട്ടിരിക്കുന്ന ഈ പുതിയ അറിയിപ്പിനെ കുറിച്ച് വിശദമായി അറിയാം.

അക്ഷയയിൽ പോകണ്ട, വീട്ടിലിരുന്ന് Aadhaar Update ചെയ്യാം Free ആയി! കാലയളവ് ഉടൻ അവസാനിക്കും

സൗജന്യമായി Aadhaar Card അപ്ഡേറ്റ്

ഓൺലൈനായി വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനാണ് ഡിസംബർ 14 വരെ സമയം അനുവദിച്ചിരിക്കുന്നത്. UIDAI-യുടെ ഔദ്യോഗിക വെബ്സൈറ്റിൽ രേഖകൾ സമർപ്പിക്കാം. ഇതിനായി ഉപയോക്താക്കൾ ഓൺലൈൻ പോർട്ടൽ സന്ദർശിച്ച് പേര്, വിലാസം, ജെൻഡർ, ഫോൺ നമ്പർ, ഇമെയിൽ തുടങ്ങിയ വിവരങ്ങളിൽ മാറ്റം വരുത്തണമെങ്കിലോ, ജനനത്തീയതിയും മറ്റും അപ്ഡേറ്റ് ചെയ്യണമെങ്കിലോ സൗജന്യമായി പൂർത്തിയാക്കാം. ഇവയ്ക്ക് പണം ചെലവില്ല എന്നതാണ് ഏറ്റവും വലിയ ആനുകൂല്യം. എങ്കിലും ഓൺലൈനായി ചെയ്യുന്നതിന് 50 രൂപ ഫീസ് ഈടാക്കുന്നതാണ്.

Aadhaar Card അപ്ഡേഷൻ എങ്ങനെ?

ആധാർ കാർഡ് ഓൺലൈനായി അപ്ഡേറ്റ് ചെയ്യാവുന്നതാണ്. ഇതിനായി യുഐഡിഎഐ വെബ്സൈറ്റിൽ (uidai.gov.in) ലോഗിൻ ചെയ്യണം. ആദ്യം ലോഗിൻ ഐഡിയും പാസ്‌വേഡും ക്രിയേറ്റ് ചെയ്തുകൊണ്ടാണ് ലോഗിൻ ചെയ്യേണ്ടത്.
ശേഷം മൈ ആധാർ ടാബിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് അപ്ഡേറ്റ് ആധാർ ഡീറ്റെയിൽസ് (ഓൺലൈൻ) എന്ന മെനുവിൽ ടാപ്പ് ചെയ്യുക.

Read More: Online Scam: ക്യാബ് ഈടാക്കിയ 100 രൂപ Refund ചോദിച്ചു, ഡോക്ടറിന് നഷ്ടമായത് 4.9 ലക്ഷം രൂപ!

  • തുടർന്ന് സെൻഡ് ഒടിപി എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭിച്ച ഒടിപി നൽകിക്കൊണ്ട് ലോഗിൻ ചെയ്യാം.
  • ഇതിനായി ലോഗിൻ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്ത് ലോഗിൻ പൂർത്തിയാക്കിയ ശേഷം എന്തെല്ലാം കാര്യങ്ങളാണ് അപ്ഡേറ്റ് ചെയ്യേണ്ടതെന്നത് സെലക്റ്റ് ചെയ്യുക.

വളരെ ശ്രദ്ധാപൂർവ്വം പരിശോധിച്ച് വേണം അപ്ഡേഷൻ നടത്തേണ്ടത്.

  • ഈ മാറ്റങ്ങൾ വരുത്തിക്കഴിഞ്ഞാൽ ‘സബ്മിറ്റ്’ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  • തുടർന്ന് വിവരങ്ങൾ സ്ഥിരീകരിക്കുന്നതിനായി അതുമായി ബന്ധപ്പെട്ട രേഖകൾ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യണം.
  • ശേഷം സബ്മിറ്റ് അപ്ഡേറ്റ് റിക്വസ്റ്റ് എന്ന ഓപ്ഷനിൽ ടാപ്പ് ചെയ്യുക. ഇങ്ങനെ ഓൺലൈനായി ആധാർ അപ്ഡേറ്റ് പൂർത്തിയാക്കാം.

ഇനി അപ്ഡേറ്റ് സ്റ്റാറ്റസ് അറിയണമെങ്കിൽ നിങ്ങൾക്ക് SMS വഴി ഒരു URN നമ്പർ ലഭിക്കുന്നതാണ്. ഇതിലൂടെ ട്രാക്കിങ് നടത്താം.

എന്നാൽ ശ്രദ്ധിക്കുക!

ആധാർ ഫോട്ടോ മാറ്റാനോ ഫിംഗർ പ്രിന്റ്, ഐറിസ് പോലുള്ള ബയോമെട്രിക് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനാണെങ്കിൽ അത് ഓൺലൈനായി നടത്താനാകില്ല. ഇതിനായി ആധാർ സേവാകേന്ദ്രങ്ങളോ അടുത്തുള്ള അക്ഷയ കേന്ദ്രങ്ങളോ സന്ദർശിക്കുക. ഇതിന് ഒരു നിശ്ചിത തുക ഇവിടെ നൽകേണ്ടി വരും.

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel.

Connect On :