Aadhaar കാർഡ് സൗജന്യമായി അപ്ഡേറ്റു ചെയ്യാനുള്ള സമയം ഡിസംബർ 14വരെയാണ്. ഓൺലൈനിലൂടെയാണ് ഇപ്പോൾ സൗജന്യമായി ആധാർ അപ്ഡേറ്റു ചെയ്യാൻ സൗകര്യമുള്ളത്.
ഇപ്പോൾ കൊച്ചി അക്ഷയ ജില്ല പ്രൊജക്റ്റ് മാനേജർ ആധാർ കാർഡ് സൗജന്യമായി അപ്ഡേറ്റു ചെയ്യാത്തവരോട് ഉടൻ തന്നെ ആധാർ കാർഡ് അപ്‌ഡേറ്റ് ചെയ്യുന്നത് വേഗത്തിൽ ആക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതിനായി ആധാര്‍ കാര്‍ഡ്, പേര്, വിലാസം തുടങ്ങിയവ തെളിയിക്കുന്ന രേഖകളുമായി അടുത്തുള്ള ആധാര്‍ സേവനകേന്ദ്രം സന്ദര്‍ശിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
പേര് തെളിയിക്കുന്നതിനായി ഇലക്ഷന് ഐ.ഡി, റേഷന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, സര്‍വിസ് / പെന്‍ഷനര്‍ ഫോട്ടോ ഐ.ഡി കാര്‍ഡ്, പാസ്പോര്‍ട്ട്, ഭിന്നശേഷി ഐ.ഡി കാര്‍ഡ് എന്നിവ കൈയിൽ സൂക്ഷിക്കണം
വിലാസം തെളിയിക്കുന്നതിനായി പാസ്പോര്‍ട്ട്, ഇലക്ഷന് ഐ.ഡി, റേഷന്‍ കാര്‍ഡ്, ഫോട്ടോ പാസ് ബുക്ക്, ഭിന്നശേഷി ഐ.ഡി കാര്‍ഡ്, സര്‍വിസ് ഫോട്ടോ ഐ.ഡി കാര്‍ഡ്, വിവാഹ സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്ക് എന്നിവ വേണം.
കുട്ടികൾക്കുള്ള ബാൽ ആധാർ മുതിർന്നവരിൽ നിന്ന് വ്യത്യസ്തമാണ്. ഇതിന് നീല നിറമുണ്ട്. എൻറോൾമെന്റ് പ്രക്രിയ പൂർത്തിയാക്കാൻ മാതാപിതാക്കളുടെയോ രക്ഷിതാക്കളുടെയോ ആധാർ കാർഡിനൊപ്പം കുട്ടിയുടെ ജനന സർട്ടിഫിക്കറ്റും നൽകണം.
5 വയസ്സിന് മുമ്പ് ബയോമെട്രിക്സ് എടുക്കാൻ കഴിയാത്തതിനാൽ ആധാർ മാതാപിതാക്കളുടെ ആധാറുമായി ബന്ധിപ്പിക്കും. കുട്ടികളുടെ ബയോമെട്രിക്, ഡെമോഗ്രഫിക് വിവരങ്ങള്‍ ശേഖരിച്ച് സൗജന്യമായി കുട്ടികള്‍ക്ക് നല്‍കുകയാണ് ബാല്‍ ആധാര്‍ കാര്‍ഡിലൂടെ ചെയ്യുന്നത്.
കൂടുതൽ വായിക്കൂ: BSNL 4G Tariff plans: 4G എത്തിയാൽ BSNL താരിഫ് പ്ലാൻ ഉയർത്തുമോ?
പഴയ ആധാർ കാർഡുകൾ ഉപയോഗിക്കുന്നവർ ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യണമെന്ന് യുഐഡിഎഐ ആധാർ ഉപയോക്താക്കളെ ഓർമിപ്പിക്കുന്നു.. പ്രതേയകിച്ച് 10 വർഷം മുമ്പ് ആധാർ എടുത്തിട്ടുള്ളവർ കാർഡുകൾ അപ്ഡേറ്റ് ചെയ്യണം. പ്രധാന ഐഡി പ്രൂഫായി ഇപ്പോൾ രാജ്യത്ത് ആധാർ ഉപയോഗിക്കുന്നതിനാൽ ആധാർ അപ്ഡേഷൻ അത്യാവശ്യമാണ്.
അഡ്രസ് പ്രൂഫ് , ഡോക്യുമെന്റുകൾ എന്നിവയെല്ലാം ഓൺലൈനായി തന്നെ അപ്‌ലോഡ് ചെയ്യാം. പേര്, ജനനത്തീയതി, വിലാസം മുതലായവയിൽ ഏതിലെങ്കിലും പിശക് ഉണ്ടെങ്കിലോ, മാറ്റങ്ങൾ ഉണ്ടെങ്കിലോ ആവശ്യമായ മാറ്റങ്ങൾ വരുത്തി തെറ്റില്ലാതെ ആധാർ അപ്ഡേറ്റ് ചെയ്യണം. ഇതിന് ഡിസംബർ വെര ഓൺലൈൻ സേവനങ്ങൾ ഉപയോഗിക്കാം. പണം നൽകി അടുത്തുള്ള ആധാർ കേന്ദ്രങ്ങളിലൂടെയും അപ്ഡേഷൻ നടത്താം.