Upcoming Smartphones under 30K: വരും മാസങ്ങളിൽ പുറത്തിറങ്ങാൻ പോകുന്ന സ്മാർട്ട്ഫോണുകൾ Upcoming Smartphones under 30K in India

Updated on 23-Jul-2023
HIGHLIGHTS

വരും മാസങ്ങളിൽ വിവിധ കമ്പനികളുടെ ഫോണുകൾ വിപണിയിലെത്തും.

വിപണിയിലെത്തുന്ന പുത്തൻ സ്മാർട്ട്ഫോണുകൾ ഏതൊക്കെയാണെന്ന് ഒന്ന് നോക്കാം

സ്മാർട്ട്‌ഫോൺ വിപണിയിൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി നിരവധി സ്മാർട്ട്‌ഫോണുകൾ അണിയറയിലൊരുങ്ങുന്നു. വരും മാസങ്ങളിൽ വിവിധ കമ്പനികളുടെ ഫോണുകൾ വിപണിയിലെത്തും. വിപണിയിലെത്തുന്ന പുത്തൻ സ്മാർട്ട്ഫോണുകൾ ഏതൊക്കെയാണെന്ന് ഒന്ന് നോക്കാം 

Redmi 12

റെഡ്മി 12 ഒരു ബജറ്റ് സ്മാർട്ട്‌ഫോണാണ്, MediaTek G88 ചിപ്‌സെറ്റ് പിന്തുണയോടെയാണ് ഫോൺ എത്തുന്നത്. ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തിലാണ് ഫോൺ വരുന്നത്. ഇതിന്റെ പ്രധാന ക്യാമറ 50 മെഗാപിക്സലിൽ വരും. 90Hz റീഫ്രഷ് റേറ്റ് പിന്തുണയോടെയാണ് ഫോൺ വരുന്നത്. 5000mAhയും ഫോണിനുണ്ട്.മിഡ്‌നൈറ്റ് ബ്ലാക്ക്, ബ്ലാക്ക് പോളാർ സിൽവർ, സ്കൈ ബ്ലൂ എന്നീ നിറങ്ങളിലാണ് ഫോൺ എത്തുന്നത്. ഫോണിന്റെ 4 ജിബി റാമും 128 ജിബി സ്റ്റോറേജ് വേരിയന്റും ഏകദേശം 17,000 രൂപയ്ക്ക് വാങ്ങിക്കാനാകും.

Realme GT Neo 5 SE

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8+ ജെൻ 1 എസ്ഒസിയുടെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ ഡിവൈസ് 150W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള മോഡലായും ലഭ്യമാകും. 144Hz റിഫ്രഷ് റേറ്റ് ഉള്ള 1.5K ഡിസ്‌പ്ലേയും ഒഐഎസ് സപ്പോർട്ടുള്ള ക്യാമറ സെറ്റപ്പും ഫോണിലുണ്ട്. ഈ ഡിവൈസ് ആഗോളതലത്തിൽ റിയൽമി ജിടി 3 എന്ന പേരിൽ സമാന സവിശേഷതകളോടെ പുറത്തിറങ്ങിയേക്കും. 6.74 ഇഞ്ച് 1.5K 10-ബിറ്റ് AMOLED ഡിസ്‌പ്ലേയാണുള്ളത്. 144Hz റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെയാണ് ഇത്. ഇത് ഈ വില വിഭാഗത്തിലെ മികച്ച സ്‌ക്രീനുകളിലൊന്നാണ്. 2772 x 1240 പിക്സൽ ആണ് ഡിസ്പ്ലെയുടെ റസലൂഷൻ. 100 ശതമാനം DCI-P3 കവറേജും 1,500Hz ടച്ച് സാമ്പിൾ റേറ്റും ഡിസ്പ്ലെയിൽ ഉണ്ട്.

Vivo Y78

Vivo Y78 ചൈനയിൽ പുറത്തിറങ്ങി. ഏറ്റവും പുതിയ Y-സീരീസ് സ്മാർട്ട്‌ഫോണിന് മീഡിയടെക് ഡൈമെൻസിറ്റി 7020 ചിപ്‌സെറ്റും സ്‌പോർട്‌സ് 6.64-ഇഞ്ച് ഫുൾ എച്ച്‌ഡി+ പാനലും ഉണ്ട്. ഇന്ത്യയിൽ അടുത്ത മാസം ഈ ഫോൺ വിപണിയിലിറങ്ങും. 2388×1080 പിക്‌സൽ ഫുൾ എച്ച്‌ഡി+ റെസല്യൂഷനോടുകൂടിയ 6.64 ഇഞ്ച് ഐപിഎസ് എൽസിഡി സ്‌ക്രീനാണ് വിവോ വൈ78ന്റെ സവിശേഷത. മീഡിയടെക് ഡൈമെൻസിറ്റി 7020 പ്രൊസസറാണ് സ്മാർട്ട്‌ഫോണിന് കരുത്ത് പകരുന്നത്, ഇത് റീബ്രാൻഡഡ് ഡൈമെൻസിറ്റി 930 ആണ്. Y78 പിന്നിൽ ഒരു ഡ്യുവൽ ക്യാമറ സജ്ജീകരണത്തെ അവതരിപ്പിക്കുന്നു. f/1.8 അപ്പേർച്ചറുള്ള 50MP പ്രധാന ക്യാമറയും f/2.4 അപ്പേർച്ചറുള്ള 2MP ഡെപ്ത് സെൻസറും ഇതിൽ ഉൾപ്പെടുന്നു. 

Vivo S16

Vivo S16 സീരീസിൽ FHD+ റെസല്യൂഷനോടുകൂടിയ AMOLED ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റും ഒരു സംയോജിത ഫിംഗർപ്രിന്റ് സ്കാനറും ഉൾപ്പെടുന്നു. വിവോ(Vivo) S16 സ്മാർട്ഫോണിൽ 64MP പ്രൈമറി ക്യാമറയും 8MP അൾട്രാവൈഡ് ആംഗിൾ ലെൻസും 2MP മാക്രോ ക്യാമറയും ഉണ്ട്. ഇതിന്റെ മുൻവശത്ത് 50 മെഗാപിക്സൽ സെൽഫി ക്യാമറയുണ്ട്. 66W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന S16 സീരീസിൽ 4,600mAh ബാറ്ററി നൽകിയിട്ടുണ്ട്. ഈ മൂന്ന് ഫോണുകളും Android 13 അടിസ്ഥാനമാക്കിയുള്ള OS 3.0-ൽ പ്രവർത്തിക്കുന്നു. Vivo S16യ്ക്ക് കർവ്ഡ് 6.78 ഇഞ്ച് ഡിസ്‌പ്ലേയാണ്. വിവോ(Vivo) S16-ന്റെ 8GB + 128GB സ്റ്റോറേജ് വേരിയന്റിന്റെ വില 29,602 രൂപയാണ്.

Redmi Note 12 Turbo

ക്വാൽകോം സ്‌നാപ്പ്ഡ്രാഗൺ 7 പ്ലസ് ജെൻ 2 എസ്ഒസി ഫീച്ചർ ചെയ്യുന്ന ആദ്യ സ്മാർട്ട്ഫോണാണ് റെഡ്മി നോട്ട് 12 ടർബോ 5G. ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 7 പ്ലസ് ജെൻ 2 ചിപ്പ്സെറ്റ് ഫീച്ചർ ചെയ്യുന്ന ഡിവൈസിനെ റെഡ്മി നോട്ട് 12 സീരീസിലെ ഏറ്റവും ശേഷിയുള്ള സ്മാർട്ട്ഫോണെന്നാണ് വിലയിരുത്തുന്നത്. ആൻഡ്രോയിഡ് 13 ബേസ് ചെയ്തെത്തുന്ന എംഐയുഐ 14 ഒഎസിലാകും റെഡ്മി നോട്ട് 12 ടർബോ 5ജി പ്രവർത്തിക്കുന്നത്. സാക്ഷാൽ സ്നാപ്പ്ഡ്രാഗൺ 8 പ്ലസ് ജെൻ 1 ചിപ്പ്സെറ്റിന്റെ ട്രിം ഡൌൺ വേർഷനാണ് ക്വാൽകോം സ്‌നാപ്പ്ഡ്രാഗൺ 7 പ്ലസ് ജെൻ 2 ചിപ്പ്സെറ്റ്. റെഡ്മി നോട്ട് 12 ടർബോ 5ജി സ്മാർട്ട്ഫോൺ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ് ഫീച്ചർ ചെയ്യുന്നു. 64 എംപി പ്രൈമറി സെൻസറും ഡിവൈസിലുണ്ട്. റെഡ്മി നോട്ട് 12 ടർബോ 5ജി 5000 mAh ബാറ്ററിയാണ് പായ്ക്ക് ചെയ്യുന്നത്.

Connect On :