Upcoming Smartphones in India: ഈ വർഷം വിപണിയിലെത്തുന്ന പുത്തൻ സ്മാർട്ട്ഫോണുകൾ

Updated on 07-Jul-2023
HIGHLIGHTS

വരും മാസങ്ങളിൽ വിവിധ കമ്പനികളുടെ ഫോണുകൾ വിപണിയിലെത്തും.

വിപണിയിലെത്തുന്ന പുത്തൻ സ്മാർട്ട്ഫോണുകൾ ഏതൊക്കെയാണെന്ന് ഒന്ന് നോക്കാം

ഈ ഫോണുകളുടെ വിലയും മറ്റും ഒന്ന് പരിചയപ്പെടാം

സ്മാർട്ട്‌ഫോൺ വിപണിയിൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി നിരവധി സ്മാർട്ട്‌ഫോണുകൾ അണിയറയിലൊരുങ്ങുന്നു. വരും മാസങ്ങളിൽ വിവിധ കമ്പനികളുടെ ഫോണുകൾ വിപണിയിലെത്തും. വിപണിയിലെത്തുന്ന പുത്തൻ സ്മാർട്ട്ഫോണുകൾ ഏതൊക്കെയാണെന്ന് ഒന്ന് നോക്കാം 

 

Vivo Y78

Vivo Y78 ചൈനയിൽ പുറത്തിറങ്ങി. ഏറ്റവും പുതിയ Y-സീരീസ് സ്മാർട്ട്‌ഫോണിന് മീഡിയടെക് ഡൈമെൻസിറ്റി 7020 ചിപ്‌സെറ്റും സ്‌പോർട്‌സ് 6.64-ഇഞ്ച് ഫുൾ എച്ച്‌ഡി+ പാനലും ഉണ്ട്. Y78 പിന്നിൽ ഒരു ഡ്യുവൽ ക്യാമറ സജ്ജീകരണത്തെ അവതരിപ്പിക്കുന്നു. 44W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5,000mAh ബാറ്ററിയാണ് Vivo Y78 അവതരിപ്പിക്കുന്നത്. ഓപ്പറേറ്റിംഗ് സിസ്റ്റത്തെ സംബന്ധിച്ചിടത്തോളം, സ്മാർട്ട്‌ഫോൺ ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ഒറിജിൻ OS 3 ബോക്‌സിന് പുറത്ത് പ്രവർത്തിക്കുന്നു. 8GB റാമും 128GB ഇന്റേണൽ സ്റ്റോറേജുമുള്ള മോഡലിന് Vivo Y78 5Gക്ക്‌ ഏകദേശം 16,600 രൂപയാണ് വില. 8GB+256GB പതിപ്പിന് ഏകദേശം 20,120 രൂപയാണ് വില. 12GB+256GB മോഡലിന് ഏകദേശം 23,675 രൂപയാണ് വില. ജൂലൈയിൽ ഈ ഫോൺ ഇന്ടിയിൽ അവതരിപ്പിക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

Samsung Galaxy M34 5G

6000 എംഎഎച്ച് ബാറ്ററി, 50എംപി ക്യാമറ ഉൾപ്പെടെയുള്ള ഫീച്ചറുകളുമായി എത്തുന്ന Samsung Galaxy M34 5G യെ 'മോൺസ്റ്റർ' എന്നാണ് സാംസങ് വിശേഷിപ്പിച്ചിരിക്കുന്നത്. Samsung Galaxy M34 5Gയുടെ പാക്കേജ് സിംഗിൾ-കോർ ടെസ്റ്റിൽ 956 പോയിന്റും മൾട്ടി-കോർ ടെസ്റ്റിൽ 2032 പോയിന്റും നേടി. എം34 ന്റെ ഫീച്ചറുകൾ കമ്പനി ​ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഗ്യാലക്സി എം33യുടെ ഡിസ്പ്ലേയുമായി താരതമ്യപ്പെടുത്തുമ്പോൾ, എം34 ന് ഫുൾ എച്ച്ഡി പ്ലസ് റെസല്യൂഷനോടുകൂടിയ 6.4 ഇഞ്ച് സൂപ്പർഅമോലെഡ് സ്‌ക്രീൻ ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

iQOO Neo 8

ഐക്യൂ നിയോ 8ന് അഡ്രിനോ ജിപിയുമായി ജോടിയാക്കിയ ഒക്ടാ-കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8+ ജെൻ 1 ആണ് പ്രോസസർ. അതേസമയം നിയോ 8 പ്രോയിൽ ഇമ്മോർടാലിസ് ജി715 ( Immortalis-G715) ജിപിയുമായി ജോടിയാക്കിയ ഒക്ടാ-കോർ മീഡിയടെക് ഡൈമൻസിറ്റി 9200 പ്ലസ് ചിപ്‌സെറ്റ് സജ്ജീകരിച്ചിരിക്കുന്നു. നിയോ 8-ൽ 50എംപി പ്രൈമറി ക്യാമറ സെൻസറും 2എംപി ബോക്കെ ലെൻസും ആണ് നൽകിയിരിക്കുന്നത്. 120W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയോടെ 5000എംഎഎച്ച് ഡ്യുവൽ സെൽ ബാറ്ററിയാണ് നിയോ 8 സീരീസിലെ ഇരുഫോണുകളിലും നൽകിയിരിക്കുന്നത്. യുഎസ്ബി ടൈപ്പ്-സി ചാർജിങ് പോർട്ടുകളും ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറുകളും ഇരുഫോണുകളിലും ഒരുപോലെ ഇടംപിടിച്ചിരിക്കുന്നു. ഐക്യൂ നിയോ 8 ന്റെ 12ജിബി+ 256ജിബി വേരിയന്റിന് ഏകദേശം 29,300 രൂപയാണ് വില.

Vivo S16

Vivo S16 സീരീസിൽ FHD+ റെസല്യൂഷനോടുകൂടിയ AMOLED ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റും ഒരു സംയോജിത ഫിംഗർപ്രിന്റ് സ്കാനറും ഉൾപ്പെടുന്നു. വിവോ(Vivo) S16 സ്മാർട്ഫോണിൽ 64MP പ്രൈമറി ക്യാമറയും 8MP അൾട്രാവൈഡ് ആംഗിൾ ലെൻസും 2MP മാക്രോ ക്യാമറയും ഉണ്ട്. ഇതിന്റെ മുൻവശത്ത് 50 മെഗാപിക്സൽ സെൽഫി ക്യാമറയുണ്ട്. 66W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന S16 സീരീസിൽ 4,600mAh ബാറ്ററി നൽകിയിട്ടുണ്ട്. ഈ മൂന്ന് ഫോണുകളും Android 13 അടിസ്ഥാനമാക്കിയുള്ള OS 3.0-ൽ പ്രവർത്തിക്കുന്നു. Vivo S16യ്ക്ക് കർവ്ഡ് 6.78 ഇഞ്ച് ഡിസ്‌പ്ലേയാണ്. വിവോ(Vivo) S16-ന്റെ 8GB + 128GB സ്റ്റോറേജ് വേരിയന്റിന്റെ വില 29,602 രൂപയാണ്.

Redmi Note 12 Turbo

ക്വാൽകോം സ്‌നാപ്പ്ഡ്രാഗൺ 7 പ്ലസ് ജെൻ 2 എസ്ഒസി ഫീച്ചർ ചെയ്യുന്ന ആദ്യ സ്മാർട്ട്ഫോണാണ് റെഡ്മി നോട്ട് 12 ടർബോ 5G. ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 7 പ്ലസ് ജെൻ 2 ചിപ്പ്സെറ്റ് ഫീച്ചർ ചെയ്യുന്ന ഡിവൈസിനെ റെഡ്മി നോട്ട് 12 സീരീസിലെ ഏറ്റവും ശേഷിയുള്ള സ്മാർട്ട്ഫോണെന്നാണ് വിലയിരുത്തുന്നത്. ആൻഡ്രോയിഡ് 13 ബേസ് ചെയ്തെത്തുന്ന എംഐയുഐ 14 ഒഎസിലാകും റെഡ്മി നോട്ട് 12 ടർബോ 5ജി പ്രവർത്തിക്കുന്നത്. സാക്ഷാൽ സ്നാപ്പ്ഡ്രാഗൺ 8 പ്ലസ് ജെൻ 1 ചിപ്പ്സെറ്റിന്റെ ട്രിം ഡൌൺ വേർഷനാണ് ക്വാൽകോം സ്‌നാപ്പ്ഡ്രാഗൺ 7 പ്ലസ് ജെൻ 2 ചിപ്പ്സെറ്റ്. റെഡ്മി നോട്ട് 12 ടർബോ 5ജി സ്മാർട്ട്ഫോൺ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ് ഫീച്ചർ ചെയ്യുന്നു. 64 എംപി പ്രൈമറി സെൻസറും ഡിവൈസിലുണ്ട്. റെഡ്മി നോട്ട് 12 ടർബോ 5ജി 5000 mAh ബാറ്ററിയാണ് പായ്ക്ക് ചെയ്യുന്നത്.

Connect On :