കഴിഞ്ഞ മാസ്സം തിയറ്ററുകളിൽ എത്തിയ വിജയ് ദേവരകൊണ്ട നായകനായ സിനിമ ആയിരുന്നു Liger എന്ന സിനിമ .വളരെ ചിലവേറിയ ഒരു സിനിമ കൂടിയായിരുന്നു Liger.എന്നാൽ ഈ സിനിമയ്ക്ക് തിയറ്ററുകളിൽ നിന്നും വളരെ ദയനീയമായ പരാജയം ഏറ്റു വാങ്ങിയിരുന്നു .
ഈ വർഷത്തെ മറ്റൊരു വലിയ ഫ്ലോപ്പ് കാറ്റഗറിയിൽ ഈ സിനിമയും ഇടം നേടിയിരുന്നു .ഇപ്പോൾ ഇതാ ഈ സിനിമയുടെ OTT അപ്പ്‌ഡേറ്റുകൾ എത്തിക്കൊണ്ടിരിക്കുന്നു .ചിത്രം സെപ്റ്റംബർ 30 നു ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിൽ എത്തും എന്നാണ് റിപ്പോർട്ടുകൾ .
കഴിഞ്ഞ മാസ്സം ചിയാൻ വിക്രം നായകനായി അഭിനയിച്ചു തിയറ്ററുകളിൽ എത്തിയ സിനിമ ആയിരുന്നു കോബ്ര എന്ന സിനിമ .എന്നാൽ തിയറ്ററുകളിൽ നിന്നും അത്ര മികച്ച പ്രതികരണം അല്ല ഈ സിനിമയ്ക്ക് ലഭിച്ചിരുന്നത് .
ചിയാൻ വിക്രം പല ഗെറ്റപ്പുകളിൽ എത്തിയ ഈ സിനിമയ്ക്ക് കേരള ബോക്സ് ഓഫീസിൽ നിന്നും കാര്യമായ കളക്ഷനുകളും ലഭിച്ചിരുന്നില്ല .ഈ സിനിമയുടെ OTT അവകാശം നേടിയിരിക്കുന്നത് സോണി ലിവ് ആണ് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ .ഒക്ടോബർ ആദ്യം ചിത്രം OTT യിൽ പ്രതീക്ഷിക്കാം .