ആറാടാൻ ലാലേട്ടന്റെ ആറാട്ട് ആമസോൺ പ്രൈംമിൽ ഇതാ ?

ആറാടാൻ ലാലേട്ടന്റെ ആറാട്ട് ആമസോൺ പ്രൈംമിൽ ഇതാ ?
HIGHLIGHTS

ഇനി OTT യിൽ വരാനിരിക്കുന്ന പുതിയ സിനിമകൾ

അതിൽ ലാലേട്ടന്റെ ആറാട്ട് ആണ് ഏറെ കാത്തിരിക്കുന്നത്

ഈ വർഷത്തെ മറ്റൊരു സൂപ്പർ ഹിറ്റ് സിനിമയാണ് ലാലേട്ടന്റെ ആറാട്ട് എന്ന സിനിമ .ബോക്സ് ഓഫീസിൽ നിന്നും മികച്ച കളക്ഷൻ ആണ് ഈ സിനിമയ്ക്ക് ലഭിച്ചിരുന്നത് .ആദ്യ ആഴ്ചയിൽ തന്നെ ഏകദേശം 17 കോടിയ്ക്ക് മുകളിൽ കളക്ഷൻ ഈ സിനിമയ്ക്ക് നേടുവാൻ സാധിച്ചിരുന്നു .

എന്നാൽ ഈ സിനിമ OTT യിൽ എന്നാണ് വരുന്നത് എന്നതിനെക്കുറിച്ചും ചില സൂചനകൾ ലഭിച്ചിരിക്കുന്നു .ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ സിനിമ മാർച്ച് 20 നു പുറത്തിറങ്ങും എന്നാണ്.ആമസോൺ പ്രൈംമിൽ ആണ് എത്തുന്നത് എന്നും സൂചനകൾ ഉണ്ട് .

ഇപ്പോൾ എത്തിയിരിക്കുന്ന രണ്ടു പുതിയ OTT സിനിമകൾ നോക്കാം

മാർച്ച് മാസ്സത്തിൽ ഒരുപാടു പുതിയ സിനിമകൾ OTTയിൽ എത്തുന്നുണ്ട് .അതിൽ എടുത്തുപറയേണ്ട മറ്റൊരു  സിനിമയാണ് ധനുഷിന്റെ മാരൻ എന്ന സിനിമ .ധനുഷ് നായകനായി അഭിനയിക്കുന്ന ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് കാർത്തിക്ക് നരേൻ ആണ് . 

ഈ സിനിമയുടെ OTT അവകാശം നേടിയിരിക്കുന്നത് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ ആണ് .ഈ സിനിമ ഇപ്പോൾ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ വഴി കാണുവാൻ സാധിക്കുന്നതാണ് .അടുത്തതായി പറയേണ്ടത് മറ്റൊരു തമിഴ് സിനിമയാണ് .

ഈ വർഷത്തെ മറ്റൊരു ഹിറ്റ് സിനിമയാണ് വിഷ്ണു വിശാൽ നായകനായി അഭിനയിച്ച FIR എന്ന സിനിമ .ഇപ്പോൾ ആമസോൺ പ്രൈം വഴി നിങ്ങൾക്ക് ഈ സിനിമയും കാണുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo