ഈ വർഷത്തെ സൂപ്പർ ഹിറ്റ് ലാലേട്ടന്റെ ആറാട്ട് ;OTT യിൽ എത്തുന്നത് ?

Updated on 06-Mar-2022
HIGHLIGHTS

ഇനി OTT യിൽ വരാനിരിക്കുന്ന പുതിയ സിനിമകൾ

അതിൽ ലാലേട്ടന്റെ ആറാട്ട് ആണ് ഏറെ കാത്തിരിക്കുന്നത്

ഈ വർഷത്തെ മറ്റൊരു സൂപ്പർ ഹിറ്റ് സിനിമയാണ് ലാലേട്ടന്റെ ആറാട്ട് എന്ന സിനിമ .ബോക്സ് ഓഫീസിൽ നിന്നും മികച്ച കളക്ഷൻ ആണ് ഈ സിനിമയ്ക്ക് ലഭിച്ചിരുന്നത് .ആദ്യ ആഴ്ചയിൽ തന്നെ ഏകദേശം 17 കോടിയ്ക്ക് മുകളിൽ കളക്ഷൻ ഈ സിനിമയ്ക്ക് നേടുവാൻ സാധിച്ചിരുന്നു .

എന്നാൽ ഈ സിനിമ OTT യിൽ എന്നാണ് വരുന്നത് എന്നതിനെക്കുറിച്ചും ചില സൂചനകൾ ലഭിച്ചിരിക്കുന്നു .ഏപ്രിൽ 15 വിഷുവിനു ആമസോൺ പ്രൈം വഴി ഇത് OTT റിലീസ് ചെയ്യും എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .

അതുപോലെ തന്നെ മാർച്ച് മാസ്സത്തിൽ ഒരുപാടു പുതിയ സിനിമകൾ OTTയിൽ എത്തുന്നുണ്ട് .അതിൽ എടുത്തുപറയേണ്ട മറ്റൊരു  സിനിമയാണ് ധനുഷിന്റെ മാരൻ എന്ന സിനിമ .ധനുഷ് നായകനായി അഭിനയിക്കുന്ന ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് കാർത്തിക്ക് നരേൻ ആണ് .

ഈ സിനിമയുടെ OTT അവകാശം നേടിയിരിക്കുന്നത് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ ആണ് .മാർച്ച് 11 നു ഈ സിനിമ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിൽ എത്തുന്നതായിരിക്കും .ഇപ്പോൾ ഈ സിനിമയുടെ ട്രെയിലറുകൾ പുറത്തുവിടുകയുണ്ടായി .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :