മലയാളത്തിൽ നിന്നും ഇതാ പുതിയ OTT റിലീസുകൾ എത്തുന്നു
അതിൽ കാത്തിരിക്കുന്നത് ജയസൂര്യയുടെ ജോൺ ലൂതർ എന്ന സിനിമയാണ്
മലയാളത്തിൽ നിന്നും ഈ മാസ്സം പുതിയ OTT റിലീസുകൾ പ്രതീഷിക്കുന്നുണ്ട് .അതിൽ എടുത്തു പറയേണ്ട ഒന്നാണ് ജയസൂര്യ നായകനായി മെയ് 27 നു തിയറ്ററുകളിൽ എത്തിയ John Luther എന്ന സിനിമ .ഈ സിനിമയ്ക്ക് തിയറ്ററുകളിൽ നിന്നും മികച്ച അഭിപ്രായം നേടിയെടുക്കുവാൻ സാധിച്ചിരുന്നു .
എന്നാൽ ബോക്സ് ഓഫീസിൽ വേണ്ടത്ര ശോഭിക്കുവാൻ ഈ സിനിമയ്ക്ക് സാധിച്ചിരുന്നില്ല .8.4/10 IMDb റെയിറ്റിംഗ് ആണ് ഈ സിനിമയ്ക്ക് ഉള്ളത് .ഈ ചിത്രം ജൂലൈ 29 നു OTT യിൽ പുറത്തിറങ്ങുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .
ഈ മാസ്സം പുറത്തിറങ്ങുന്ന മറ്റു സിനിമകൾ
കഴിഞ്ഞ മാസ്സം തിയറ്ററുകളിൽ എത്തിയ ഒരു സിനിമയായിരുന്നു ചാർളി 777 എന്ന സിനിമ .മികച്ച അഭിപ്രായവും കൂടാതെ മികച്ച ബോക്സ് ഓഫീസ് കളക്ഷൻ നേടുവാൻ ഇതിനു സാധിച്ചിരുന്നു .
കന്നഡത്തിലെ സൂപ്പർ സംവിധായകനും കൂടാതെ നായകനും ആയ രക്ഷിത് ഷെട്ടിയാണ് ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത് .ഇപ്പോൾ ഇതാ ഈ ചിത്രം OTT റിലീസിന് തയാറെടുക്കുന്നു .ചിത്രം ജൂലൈ 29 നു Voot Select എന്ന പ്ലാറ്റ്ഫോമിലൂടെ കാണുവാൻ സാധിക്കുന്നതാണ് .