digit zero1 awards

സസ്പെൻസ് നിറഞ്ഞ ജയസൂര്യ ചിത്രം ഇതാ OTT യിൽ എത്തുന്നു ?

സസ്പെൻസ് നിറഞ്ഞ ജയസൂര്യ ചിത്രം ഇതാ OTT യിൽ എത്തുന്നു ?
HIGHLIGHTS

മലയാളത്തിൽ പുതിയ OTT റിലീസുകൾ ഇതാ എത്തുന്നു

അക്കൂട്ടത്തിൽ ജയസൂര്യ നായകനായി അഭിനയിച്ച ഈശോ എന്ന ചിത്രവും

കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രത്തിന് ശേഷം നാദിർഷ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രമായ ഈശോ എന്ന സിനിമയാണ് OTT റിലീസിങ്ങിന് എത്തുന്നത് .വ്യത്യസ്ത വേഷങ്ങൾകൊണ്ട് മലയാളികളെ അമ്പരിപ്പിച്ചു ജയസൂര്യ ആണ് ഈ ചിത്രത്തിൽ നായകനായി എത്തുന്നത് .ചിത്രം പുറത്തിറങ്ങും മുൻപ് തന്നെ അതിന്റെ പേരിൽ വലിയ  വിവാദങ്ങൾ ഉണ്ടായിരുന്നു .

എന്നാൽ ഇപ്പോൾ ഇതാ ഈ ചിത്രവും OTT യിലേക്ക് പോകുകയാണ് .സോണി ലിവ് ആണ് ഈ ചിത്രത്തിന്റെ OTT അവകാശം നേടിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ .ഒരു ജയസൂര്യ ചിത്രത്തിനു ലഭിക്കുന്ന ഏറ്റവും വലിയ തുകയ്ക്ക് ആണ് ഈ ചിത്രം OTT പ്ലാറ്റ് ഫോമായ സോണി ലിവ് എടുത്തിരിക്കുന്നത് എന്നും റിപ്പോർട്ടുകൾ ഉണ്ട് .കേശു ഈ വീടിന്റെ നാഥനും OTT റിലീസ് ആയിരുന്നു .

അതുപോലെ തന്നെ സിനിമ മുഴുവൻ കണ്ടതിനു ശേഷമാണ് ഇത്രയും വലിയ തുകയ്ക്ക് സോണി ലിവ് ഈ സിനിമ എടുക്കുവാൻ തയ്യാറായത് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട് .കൂടാതെ സെൻസർ ബോർഡ് ക്ളീൻ യൂ സർട്ടിഫിക്കറ്റ് ആണ് ഈശോ എന്ന ചിത്രത്തിന് നൽകിയിരിക്കുന്നത് .കുടുംബസമേതം കാണുവാൻ സാധിക്കുന്ന ഒരു എന്റർടൈൻമെന്റ് ചിത്രമാണ് ഇത് എന്നും സംവിധായകൻ പറയുന്നു .ചിത്രത്തിന്റെ റിലീസ് തീയ്യതി പുറത്തിവിട്ടിട്ടില്ല .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo