ഈ മാസം പ്രതീക്ഷിക്കുന്ന 5ജി സ്മാർട്ട് ഫോണുകൾ
മൊബൈൽ വേൾഡ് കോൺഗ്രസിൽ 5ജി സ്മാർട്ട് ഫോണുകൾ
ഈ വർഷം ഒരുപാടു 5ജി സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുമെന്നാണ് സ്മാർട്ട് ഫോൺ കമ്പനികൾ പറയുന്നത് .അതിൽ ഫെബ്രുവരി അവസാനത്തിൽ നടക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസിൽ സാംസങ്ങിന്റെയും ഷവോമിയുടെയും സ്മാർട്ട് ഫോണുകൾ പുറത്തിറക്കുന്നുണ്ട് .ഷവോമിയിൽ നിന്നും Mi മിക്സ് 5ജി ഓപ്‌ഷനോടുകൂടിയ സ്മാർട്ട് ഫോണുകളാണ് പുറത്തിറങ്ങുന്നത് .കൂടാതെ സാംസങ്ങിന്റെ ഗാലക്സി S10 സീരിയസ്സുകളും ഈ മാസം തന്നെ പുറത്തിറങ്ങുന്നുണ്ട് .കൂടാതെ ഈ മാസം തന്നെ പ്രതീക്ഷിക്കുന്ന മറ്റൊരു 5ജി സ്മാർട്ട് ഫോണുകളിൽ ഒന്നാണ് നോക്കിയ 9 Pure വ്യൂ സ്മാർട്ട് ഫോണുകൾ .6 പിൻ ക്യാമറയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .
ഷവോമിയുടെ Mi Mix 5ജി
6.4 ഇഞ്ചിന്റെ FHD ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ സ്നാപ്പ്ഡ്രാഗന്റെ 821 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .രണ്ടു വേരിയന്റുകൾ വിപണിയിൽ പ്രതീക്ഷിക്കാം .4ജിബിയുടെ റാം മ്മിൽ കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 6ജിബിയുടെ റാംമ്മിൽ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിലുമാണ് .ഇതിന്റെ സവിശേഷതകളിൽ എടുത്തുപറയേണ്ടത് 5ജി നെറ്റ് വർക്ക് തന്നെയാണ് .4400Mah ന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .ഉടൻ തന്നെ ഷവോമിയിൽ നിന്നും പ്രതീക്ഷിക്കാവുന്ന ഒരു 5ജി സ്മാർട്ട് ഫോൺ കൂടിയാണിത് .
സാംസങ്ങിന്റെ ഗാലക്സി S10 & സാംസങ്ങിന്റെ ഗാലക്സി S10 പ്ലസ്
19.9 ഡിസ്പ്ലേ റെഷിയോയിൽ പുറത്തിറങ്ങുന്ന സ്മാർട്ട് ഫോണുകളാണ് ഇത് .സാംസങ്ങിന്റെ ഗാലക്സി S10 പ്ലസ് സ്മാർട്ട് ഫോണുകൾ 6.6 ഇഞ്ചിന്റെ സൂപ്പർ അമലോഡ് ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങുന്നത് .സാംസങ്ങിന്റെ ഈ സ്മാർട്ട് ഫോണുകൾ ട്രിപ്പിൾ കൂടാതെ ഡ്യൂവൽ പിൻ ക്യാമറയിൽ പുറത്തിറങ്ങുന്ന സ്മാർട്ട് ഫോണുകൾ കൂടിയാണ് .ഇതിന്റെ സവിശേഷതകളിൽ എടുത്തുപറയേണത് 5ജി നെറ്റ് വർക്ക് സപ്പോർട്ട് തന്നെയാണ് .സാംസങ്ങിന്റെ ആദ്യത്തെ 5ജി നെറ്റ് വർക്ക് സപ്പോർട്ടോടുകൂടിയ സ്മാർട്ട് ഫോൺ ആണിത് .ഈ മാസം ഈ സ്മാർട്ട് ഫോണുകൾ ലോകവിപണിയിൽ പ്രതീക്ഷിക്കാം .
നോക്കിയ 9 Pure വ്യൂ
5ജി സപ്പോർട്ടിൽ നോക്കിയ പുറത്തിറക്കുന്ന സ്മാർട്ട് ഫോൺ ആണിത് .മികച്ച പെർഫോമൻസ് തന്നെയാണ് നോക്കിയ 9 സ്മാർട്ട് ഫോണുകളും കാഴ്ചവെക്കുന്നത് .6 ജിബിയുടെ റാംമ്മിലാണു ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ മെമ്മറി കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .സ്നാപ്ഡ്രാഗന്റെ ഏറ്റവും പുതിയ Snapdragon 845 പ്രോസസറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പ്രവർത്തിക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ പൈയിൽ തന്നെയാണ് ഓപ്പറേറ്റിംഗ് സിസ്റ്റവും പ്രവർത്തിക്കുന്നത് .ഒരു മികച്ച സ്മാർട്ട് ഫോണിനുവേണ്ട എല്ലാം തന്നെ ഈ നോക്കിയ 9 സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .