അൺലിമിറ്റഡുമായി വൊഡാഫോൺ ഐഡിയ

Updated on 20-Nov-2017
HIGHLIGHTS

"വൊഡാഫോൺ 348" ,ഐഡിയ 349 പ്ലാനുകൾ താരതമ്മ്യം

 

 

ഇപ്പോൾ ടെലികോം മേഖലയിൽ  മത്സരിക്കുന്നത്  അൺലിമിറ്റഡ് ഓഫറുകൾ നൽകിയാണ് .ജിയോ കാരണമാണ് നമുക്ക് ഈ അൺലിമിറ്റഡ്  ലഭിച്ചു തുടങ്ങിയത് എന്നതാണ് സത്യം .എന്നാൽ ഇപ്പോൾ ഇവിടെ നമ്മൾ രണ്ടു ടെലികോം കമ്പനികൾ പുറത്തിറക്കിയ ഓഫറുകളുടെ ഒരു ചെറിയ അവലോകനമാണ് നടത്തുന്നത് .

അതായത് വൊഡാഫോൺ കഴിഞ്ഞയിടയ്ക്ക് പുറത്തിറക്കിയ 348 രൂപയുടെ ഓഫറും കൂടാതെ ഐഡിയ പുറത്തിറക്കിയ 349 രൂപയുടെ റീച്ചാർജിൽ ലഭിക്കുന്ന ഓഫറുമാണ് .വൊഡാഫോൺ 348 രൂപയുടെ റീച്ചാർജിൽ ഉപഭോതകൾക്ക്  ലഭിക്കുന്നത് അൺലിമിറ്റഡ് വോയിസ് കോളുകൾ കൂടാതെ 1 ജിബിയുടെ ഡാറ്റ  ദിവസേന ലഭിക്കുന്നു .

ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 28 ദിവസത്തേക്കാണ് .അതായത് 28 ജിബിയുടെ ഡാറ്റ ഈ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .എന്നാൽ  ഐഡിയ പുറത്തിറക്കിയ 349 രൂപയുടെ റീച്ചാർജിലും സമാനമായ ഡാറ്റ തനെയാണ് ലഭിക്കുന്നത് .

അൺലിമിറ്റഡ് കോളുകളും കൂടാതെ 1 ജിബിയുടെ 4ജി ഡാറ്റ ലഭിക്കുന്നു .28 ദിവസത്തെ വാലിഡിറ്റിയാണ് ഇതിനു ലഭിക്കുന്നത് .ഈ രണ്ടു ഓഫറുകളും പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ഉള്ളതാണ്

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :