Android ഫോൺ ഉപയോഗിക്കുന്നവർ ആശങ്കപ്പെടേണ്ട ഒന്നാണ് malware. ഇപ്പോഴിതാ നിങ്ങളുടെ ഫോണുകളിലെ ചില അപകടകാരിയായ ആപ്പുകളെ കുറിച്ചാണ് ഗൂഗിൾ ബോധവൽക്കരിക്കുന്നത്. ഈ ആപ്ലിക്കേഷനുകളിലൂടെ മാൽവെയർ ഫോണുകളിൽ പ്രവേശിക്കും.
ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമായ ചില ആപ്പുകൾ ഇങ്ങനെയുള്ളതാണ്. ഇവയിലൂടെ മാൽവെയർ വ്യക്തിഗത ഡാറ്റ മോഷ്ടിച്ചേക്കും. കൂടാതെ നിങ്ങളുടെ ഫോൺ കോളുകൾ റെക്കോർഡ് ചെയ്യാൻ വരെ ഈ മാൽവെയറുകൾക്ക് സാധിച്ചേക്കും.
ഒന്നും രണ്ടും ആപ്പുകളിലല്ല മാൽവെയർ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. 12 മാൽവെയർ ആപ്പുകളാണ് ഗൂഗിൾ കണ്ടെത്തിയിട്ടുള്ളത്. VajraSpy എന്ന പുതിയ മാൽവെയറാണ് ഇതിലുള്ളതെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു.
നിങ്ങളുടെ ഫോണിലെ ഡാറ്റ മോഷ്ടിക്കുന്നതിൽ ഈ മാൽവെയറുകൾക്ക് സാധിക്കും. കോളുകൾ റെക്കോർഡ് ചെയ്യുന്നതിനും VajraSpyയ്ക്ക് സാധിക്കുമെന്നാണ് ലഭിക്കുന്ന വിവരം. അതായത്, ഈ മാൽവെയർ ഉപയോഗിച്ച് ഫോണിലെ വിവരങ്ങൾ ഹാക്കർമാർ മോഷ്ടിച്ചേക്കും.
12 ആപ്പുകളാണ് ഗൂഗിൾ പ്രശ്നക്കാരായി കണ്ടെത്തിയത്. ഇതിൽ 6 എണ്ണം 2 വർഷത്തിലേറെയായി നിലവിലുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ഈ 6 ആപ്പുകളും ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്. എങ്കിലും മറ്റ് ആപ്പ് സ്റ്റോറുകളിൽ നിന്ന് ഇവ ഇപ്പോഴും ഇൻസ്റ്റോൾ ചെയ്യാം. ഇവ സൈഡ്‌ലോഡ് ചെയ്യുന്ന ആപ്ലിക്കേഷനുകളാണ്. അതിനാൽ ആൻഡ്രോയിഡ് ഉപയോക്താക്കൾ വളരെ ശ്രദ്ധിക്കണം.
സാധാരണ ഗൂഗിൾ റിസർച്ച് ടീമാണ് ഇത്തരം അപകടകാരികളെ കുറിച്ച് അറിയിക്കുന്നത്.
ഇത് ഗൂഗിളിന് ബോധ്യപ്പെട്ടാൽ ഈ ആപ്പുകൾക്ക് എതിരെ നടപടി എടുക്കുന്നു. എങ്കിലും ഇങ്ങനെയുള്ള ആക്രമണങ്ങൾ സംഭവിക്കാതിരിക്കാനും ഗൂഗിൾ ശ്രമിക്കാറുണ്ട്. ഗൂഗിളിന്റെ പ്ലേ പ്രൊട്ടക്റ്റ് മെക്കാനിസം ആണ് ഇതിനായി ഉപയോഗിക്കുന്നത്.
ഏതെല്ലാം ആപ്പുകളാണ് ഇപ്പോൾ ഗൂഗിൾ കണ്ടെത്തിയ പ്രശ്നക്കാരെന്ന് നോക്കാം. അതായത്, വാജ്റസ്പൈ മാൽവെയർ കണ്ടെത്തിയ ആപ്പുകൾ ചുവടെ കൊടുക്കുന്നു.
മാൽവെയറുകൾ അടങ്ങിയ ആപ്പുകൾക്ക് എതിരെ വളരെ കരുതിയിരിക്കുക. ഇങ്ങനെയുള്ള ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യരുത്. ഇതിനായി എപ്പോഴും വിശ്വസ്തമായ ആപ്പ് സ്റ്റോറുകൾ മാത്രം ഉപയോഗിക്കുക. ഗൂഗിൾ പ്ലേ സ്റ്റോർ പോലുള്ളവയിൽ നിന്ന് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതാണ് നല്ലത്.
READ MORE: WOW! 12 OTT ഫ്രീ, 10GB ഡാറ്റ, 148 രൂപ Jio റീചാർജ് പ്ലാനിൽ| TECH NEWS
സൈഡ്‌ലോഡിംഗ് ആപ്പുകൾ കഴിവതും ഒഴിവാക്കുക. ഫോൺ സോഫ്റ്റ് വെയർ ഇടയ്ക്കിടെ അപ്ഡേറ്റ് ചെയ്യുന്നതും നല്ലതാണ്.