3000 രൂപയിൽ താഴെ, Discount Priceൽ വാങ്ങാം ഈ സ്മാർട് വാച്ചുകൾ

3000 രൂപയിൽ താഴെ, Discount Priceൽ വാങ്ങാം ഈ സ്മാർട് വാച്ചുകൾ
HIGHLIGHTS

ബജറ്റ് കുറവുള്ളവർക്ക് ഇന്ത്യയിൽ വാങ്ങാവുന്ന ബ്രാൻഡഡ് സ്മാർട് വാച്ചുകൾ ഇതാ...

ആമസോൺ ഇന്ത്യയിലൂടെ ഇപ്പോൾ തന്നെ പർച്ചേസ് ചെയ്യാം

Noise, Amazfit, BoAt, Dizo തുടങ്ങിയ ബ്രാൻഡുകളുടെ വാച്ച് ലഭ്യമാണ്

ഇന്ന് Wearable Technology വൻകുതിപ്പിലാണ് പ്രചരിക്കുന്നത്. താങ്ങാവുന്ന വിലയും എവിടെയും കൊണ്ടുനടക്കാമെന്നതും പോലുള്ള നിരവധി മേന്മകളാണ് സ്മാർട് വാച്ച്, ഹെഡ്സെറ്റുകൾ പോലുള്ള Wearable devicesകളുടെ ഉപയോഗം വർധിപ്പിക്കുന്നത്.

ഇത്തരം നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള ഉപകരണങ്ങൾ എല്ലാവർക്കും വാങ്ങാനാവുന്ന വിലയിൽ ചിലപ്പോൾ ലഭ്യമാകാറില്ല. അഥവാ ലഭിച്ചാൽ തന്നെ അവയുടെ ഫീച്ചറുകളും വാറണ്ടിയും അത്ര ഉറപ്പുപറയാൻ സാധിക്കില്ല.
എന്നാൽ, ബജറ്റ് കുറവുള്ളവർക്ക് ഇന്ത്യയിൽ വാങ്ങാവുന്ന ബ്രാൻഡഡ് സ്മാർട് വാച്ചുകളെ കുറിച്ച് അറിയാം. Noise, Amazfit, BoAt, Dizo തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള സ്മാർട്ട് വാച്ചുകൾ ഏറ്റവും വിലക്കുറവിൽ ഇപ്പോൾ വാങ്ങാം. ഇത് പ്രമുഖ e-Commerce platform ആയ ആമസോണിലൂടെ വാങ്ങാം.

Amazonൽ 3000 രൂപയിൽ താഴെ വാങ്ങാവുന്ന സ്മാർട്ട് വാച്ചുകൾ

Amazon പ്ലാറ്റ്‌ഫോമിലെ ജനപ്രീതിയെ അടിസ്ഥാനമാക്കി ഈ Smart watches ലിസ്റ്റ് ചെയ്തിരിക്കുന്നത്.

1. നോയിസ് കളർഫിറ്റ് പ്രോ 4

1.72 ഇഞ്ച് നീളമുള്ള സ്ക്വയർ ഡയലുമായാണ് Noise ColorFit Pro 4 വരുന്നത്. 150+ വാച്ച് ഫെയ്‌സുകളാണ് ഈ വാച്ചുകളിലുള്ളത്. 290mAh ബാറ്ററിയാണ് ഇതിലുള്ളത്. വെള്ളത്തെയും പൊടിയെയും ഇത് പ്രതിരോധിക്കുന്നു. കൂടാതെ, ബ്ലൂടൂത്ത് കോളിങ്ങിനെ പിന്തുണക്കുന്ന ഈ സ്മാർട് വാച്ച്, 24×7 ഹൃദയമിടിപ്പ്, SpO2, സമ്മർദം, സ്ത്രീകളുടെ ആരോഗ്യം എന്നിവ ട്രാക്ക് ചെയ്യുന്നു.
ഇത് ആമസോൺ ഇന്ത്യയിൽ വെറും 2,999 രൂപയ്ക്ക് ഇപ്പോൾ വാങ്ങാം. വാച്ചിന്റെ യഥാർഥ വില 5,999 രൂപയാണ്.

2. ഡിസോ വാച്ച് ഡി ഷാർപ്പ്

1.75 ഇഞ്ച് TFT പാനലുള്ള സ്മാർട് വാച്ചാണ് Dizo Watch D Sharp. 150ൽപ്പരം വാച്ച് ഫെയ്‌സുകളാണ് ഇതിലുള്ളത്. 110ലധികം ആക്‌റ്റിവിറ്റി മോഡുകൾ, 330mAh ബാറ്ററി, ഹൃദയമിടിപ്പ്, SpO2, ഉറക്കം, സ്ത്രീകളുടെ ആർത്തവചക്രം എന്നിവ ട്രാക്ക് ചെയ്യുന്നതിനുള്ള സെൻസറുകൾ വാച്ചിൽ സജ്ജീകരിച്ചിട്ടുണ്ട്.
5,499 രൂപ വിലയുള്ള വാച്ച് ആമസോണിലൂടെ 2,699 രൂപയ്ക്ക് വാങ്ങാം.

3. അമാസ്ഫിറ്റ് ബിപ് യു

1.43 ഇഞ്ച് TFT ഡിസ്‌പ്ലേയാണ് Amazfit Bip U വാച്ചിനുള്ളത്. ഇതിൽ 50+ വാച്ച് ഫെയ്‌സുകൾ ഉപയോഗിക്കാനാകും. വാച്ചിൽ 60 സ്‌പോർട്‌സ് മോഡുകൾ, ഹൃദയമിടിപ്പ് ട്രാക്കർ, ബ്ലഡ് ഓക്‌സിജൻ മോണിറ്റർ, 230mAh ബാറ്ററി, 5 എടിഎം വാട്ടർ റെസിസ്റ്റൻസ് എന്നിവയുമുണ്ട്. ഇത് ആമസോൺ ഇന്ത്യയിൽ 2,499 രൂപയ്ക്ക് ലഭ്യമാണ്. വാച്ചിന്റെ യഥാർഥ വില 5,999 രൂപയാണ്.

4. ബോട്ട് എക്സ്ടെൻഡ്

1.69 ഇഞ്ച് TFT ഡിസ്‌പ്ലേയാണ് BoAt Xtendലുള്ളത്. 15 വാച്ച് ഫെയ്‌സുകൾ, സ്‌ട്രെസ് ട്രാക്കർ, സ്ലീപ്പ് ഹെൽത്ത് അനലൈസർ, ഒരു ഹാർട്ട് മോണിറ്റർ, ഒരു SpO2 ലോഗർ, 14 സ്‌പോർട്‌സ് ആക്‌റ്റിവിറ്റികൾ, 5 എടിഎം ഇൻഗ്രസ് പ്രൊട്ടക്ഷൻ എന്നിവ ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. വാച്ചിന്റെ യഥാർഥ വില 7,990 രൂപയാണെങ്കിലും നിങ്ങൾക്ക് ആമസോൺ ഇന്ത്യയിൽ നിന്ന് വെറും 2,999 രൂപയ്ക്ക് വാങ്ങാം.

5. ഫയർ ബോൾട്ട് ആസ്ട്രോ

1.78 ഇഞ്ച് അമോലെഡ് സ്‌ക്രീനുള്ള Smart watch ആണ് Fire Boltt Astro. ബ്ലൂടൂത്ത് കോളിംഗ് സൗകര്യം, 110ലധികം സ്‌പോർട്‌സ് ആക്‌റ്റിവിറ്റി മോഡുകൾ, ഹൃദയമിടിപ്പ് ബിപിഎം, ബ്ലഡ് ഓക്‌സിജൻ, ആർത്തവചക്രം എന്നിവയ്‌ക്കായുള്ള ട്രാക്കറുകൾ എന്നിവയാണ് പ്രധാന ഫീച്ചറുകൾ. എപ്പോഴും സ്ക്രീൻ ഓണായിരിക്കുന്നു. നിലവിൽ ആമസോണിൽ 2,999 രൂപയ്ക്ക് Fire Boltt Astro വാങ്ങാവുന്നതാണ്.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo