ശരിക്കും മറ്റ് ഗ്രഹങ്ങളിൽ മനുഷ്യരെ പോലെ ജീവികൾ വസിക്കുന്നുണ്ടോ? നമ്മൾ ചൊവ്വയിലും മറ്റും ജൈത്രയാത്ര നടത്തുന്ന പോലെ ഈ അന്യഗ്രഹ ജീവികൾ അഥവാ Aliens ഇങ്ങ് നമ്മുടെ ഭൂമിയിലും എത്തിയിട്ടുണ്ടോ? പതിറ്റാണ്ടുകളായി മനുഷ്യനെ കുഴപ്പിക്കുന്ന, ഉത്തരം കണ്ടെത്താനാവാത്ത ചോദ്യമാണിത്.
എന്നാൽ മെക്സിക്കോയിൽ കഴിഞ്ഞ ദിവസം നടന്ന ഒരു പ്രദർശനം ഇതുവരെയുള്ള നമ്മുടെ ഊഹാപോഹങ്ങൾക്ക് താങ്ങ് നൽകുന്നതാണ്. മെക്‌സിക്കോ കോണ്‍ഗ്രസിൽ 2 അന്യഗ്രഹജീവിയുടെ മൃതദേഹം കണ്ടെത്തിയിരിക്കുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്. 1,000 വർഷം പഴക്കമുള്ള ഫോസിലൈസ് ചെയ്ത 2 അവശിഷ്ടങ്ങളാണ് പ്രദർശനത്തിൽ ഉണ്ടായിരുന്നത്. ഇത് അന്യഗ്രഹജീവികളുടെ മൃതദേഹമാണെന്നാണ് അവകാശം ഉയരുന്നത്.
പെറുവിലെ കുസ്‌കോയില്‍ നിന്ന് കണ്ടെടുത്ത മൃതദേഹങ്ങളാണ് ഇവ. മെക്സിക്കോ കോൺഗ്രസിലെ അതിശയിപ്പിക്കുന്ന ഈ പ്രദർശനത്തിന്റെ വീഡിയോ ഇപ്പോൾ ഇന്റനർനെറ്റ് ലോകത്ത് വൈറലാവുകയാണ്. അവിശ്വസനീയമാണെങ്കിലും, ഈ ഫോസിലുകൾ അന്യഗ്രഹ ജീവികളുടേതല്ല എന്ന് വിശ്വസിക്കാൻ ആർക്കുമാകുന്നില്ല.
https://twitter.com/IndianTechGuide/status/1701822407806235065?ref_src=twsrc%5Etfw
മൃതദേഹത്തിലെ DNA പരിശോധനയിൽ 30% ഘടകങ്ങളും തിരിച്ചറിയാനാവാത്തതാണ്. ഇതിലൊരു മൃതദേഹത്തിൽ മുട്ടകൾ കാണപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. മൂന്ന് വിരലുകളുള്ള കൈകളും, കാലുകളുമാണ് അന്യഗ്രഹ ജീവികളുടെ മൃതദേഹത്തിലുള്ളത്. ഇവയ്ക്ക് പല്ലുകളില്ലെന്ന് മാത്രമല്ല, സ്റ്റീരിയോസ്‌കോപ്പിക് വിഷനും അസാന്നിധ്യമാണ്. ഒരു മനുഷ്യയുഗത്തിലും ഇത്തരമൊരു രൂപമില്ലെന്നതിനാൽ തന്നെ, 1000 വർഷം പഴക്കമുള്ള ഈ മൃതദേഹങ്ങൾ അന്യഗ്രഹ ജീവികളുടേതാണെന്ന് ശരിവയ്ക്കുന്നതാണ്.
പറക്കുംതളിക വിദഗ്ധനും മാധ്യമപ്രവര്‍ത്തകനായ ജെയ്മി മോസനാണ് ഈ പ്രദർശനത്തിന് നേതൃത്വം നൽകിയത്. വിശ്വസിച്ചാലും ഇല്ലെങ്കിലും പ്രപഞ്ചത്തിൽ നമ്മൾ ഒറ്റയ്ക്കല്ലെന്നും, ഇങ്ങനെയുള്ള അതിശയങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഈ യാഥാർഥ്യം നമ്മൾ അംഗീകരിച്ചേ മതിയാകൂവെന്നും മോസൻ കൂട്ടിച്ചേർത്തു.