digit zero1 awards

അതിശയകരം! 1000 വർഷം പഴക്കമുള്ള അന്യഗ്രഹജീവികളുടെ മൃതദേഹം; വീഡിയോ വൈറൽ

അതിശയകരം! 1000 വർഷം പഴക്കമുള്ള അന്യഗ്രഹജീവികളുടെ മൃതദേഹം; വീഡിയോ വൈറൽ
HIGHLIGHTS

1000 വർഷം പഴക്കമുള്ള ഈ മൃതദേഹങ്ങൾ അന്യഗ്രഹ ജീവികളുടേതാണെന്ന് സംശയം

മൂന്ന് വിരലുകളുള്ള കൈകളും, കാലുകളുമാണ് മൃതദേഹത്തിലുള്ളത്

ശരിക്കും മറ്റ് ഗ്രഹങ്ങളിൽ മനുഷ്യരെ പോലെ ജീവികൾ വസിക്കുന്നുണ്ടോ? നമ്മൾ ചൊവ്വയിലും മറ്റും ജൈത്രയാത്ര നടത്തുന്ന പോലെ ഈ അന്യഗ്രഹ ജീവികൾ അഥവാ Aliens ഇങ്ങ് നമ്മുടെ ഭൂമിയിലും എത്തിയിട്ടുണ്ടോ? പതിറ്റാണ്ടുകളായി മനുഷ്യനെ കുഴപ്പിക്കുന്ന, ഉത്തരം കണ്ടെത്താനാവാത്ത ചോദ്യമാണിത്. 

1000 വർഷം മുമ്പുള്ള മൃതദേഹം!!!

എന്നാൽ മെക്സിക്കോയിൽ കഴിഞ്ഞ ദിവസം നടന്ന ഒരു പ്രദർശനം ഇതുവരെയുള്ള നമ്മുടെ ഊഹാപോഹങ്ങൾക്ക് താങ്ങ് നൽകുന്നതാണ്. മെക്‌സിക്കോ കോണ്‍ഗ്രസിൽ 2 അന്യഗ്രഹജീവിയുടെ മൃതദേഹം കണ്ടെത്തിയിരിക്കുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്. 1,000 വർഷം പഴക്കമുള്ള ഫോസിലൈസ് ചെയ്ത 2 അവശിഷ്ടങ്ങളാണ് പ്രദർശനത്തിൽ ഉണ്ടായിരുന്നത്. ഇത് അന്യഗ്രഹജീവികളുടെ മൃതദേഹമാണെന്നാണ് അവകാശം ഉയരുന്നത്.

പെറുവിലെ കുസ്‌കോയില്‍ നിന്ന് കണ്ടെടുത്ത മൃതദേഹങ്ങളാണ് ഇവ. മെക്സിക്കോ കോൺഗ്രസിലെ അതിശയിപ്പിക്കുന്ന ഈ പ്രദർശനത്തിന്റെ വീഡിയോ ഇപ്പോൾ ഇന്റനർനെറ്റ് ലോകത്ത് വൈറലാവുകയാണ്. അവിശ്വസനീയമാണെങ്കിലും, ഈ ഫോസിലുകൾ അന്യഗ്രഹ ജീവികളുടേതല്ല എന്ന് വിശ്വസിക്കാൻ ആർക്കുമാകുന്നില്ല.

മൃതദേഹത്തിലെ DNA പരിശോധനയിൽ 30% ഘടകങ്ങളും തിരിച്ചറിയാനാവാത്തതാണ്. ഇതിലൊരു മൃതദേഹത്തിൽ മുട്ടകൾ കാണപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നുണ്ട്.  മൂന്ന് വിരലുകളുള്ള കൈകളും, കാലുകളുമാണ് അന്യഗ്രഹ ജീവികളുടെ മൃതദേഹത്തിലുള്ളത്. ഇവയ്ക്ക് പല്ലുകളില്ലെന്ന് മാത്രമല്ല, സ്റ്റീരിയോസ്‌കോപ്പിക് വിഷനും അസാന്നിധ്യമാണ്. ഒരു മനുഷ്യയുഗത്തിലും ഇത്തരമൊരു രൂപമില്ലെന്നതിനാൽ തന്നെ, 1000 വർഷം പഴക്കമുള്ള ഈ മൃതദേഹങ്ങൾ അന്യഗ്രഹ ജീവികളുടേതാണെന്ന് ശരിവയ്ക്കുന്നതാണ്.

പറക്കുംതളിക വിദഗ്ധനും മാധ്യമപ്രവര്‍ത്തകനായ ജെയ്മി മോസനാണ് ഈ പ്രദർശനത്തിന് നേതൃത്വം നൽകിയത്. വിശ്വസിച്ചാലും ഇല്ലെങ്കിലും പ്രപഞ്ചത്തിൽ നമ്മൾ ഒറ്റയ്ക്കല്ലെന്നും, ഇങ്ങനെയുള്ള അതിശയങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഈ യാഥാർഥ്യം നമ്മൾ അംഗീകരിച്ചേ മതിയാകൂവെന്നും മോസൻ കൂട്ടിച്ചേർത്തു.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo