UIDAI Update: Aadhaar സ്റ്റാറ്റസ് പരിശോധിക്കാൻ പുതിയ Toll Free Number

UIDAI Update: Aadhaar സ്റ്റാറ്റസ് പരിശോധിക്കാൻ പുതിയ Toll Free Number
HIGHLIGHTS

24 മണിക്കൂറും പ്രവർത്തിക്കുന്ന പുതിയ Toll Free Numberമായി ആധാർ കാർഡുകളുടെ റെഗുലേറ്ററി ബോഡി

ഇന്ററാക്ടീവ് വോയ്‌സ് റെസ്‌പോൺസ് എന്നതാണ് പുതിയ സംവിധാനത്തിന്റെ പേര്

ഈ ടോൾ ഫ്രീ നമ്പർ സേവനത്തെ കുറിച്ച് കൂടുതലറിയാം...

രാജ്യത്തെ ഏത് തരത്തിലുള്ള ഔദ്യോഗിക ആവശ്യങ്ങൾക്കും ഉപയോഗിക്കാവുന്ന തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ്. ഇപ്പോഴിതാ, Aadhaar Cardമായി ബന്ധപ്പെട്ട സ്റ്റാറ്റസുകൾ പരിശോധിക്കുന്നതിനായി ആധാർ കാർഡുകളുടെ റെഗുലേറ്ററി ബോഡിയായ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) 24 മണിക്കൂറും പ്രവർത്തിക്കുന്ന പുതിയ Toll Free Number അവതരിപ്പിച്ചു.
ഇന്ററാക്ടീവ് വോയ്‌സ് റെസ്‌പോൺസ് (IVR) എന്ന ഈ പുതിയ സാങ്കേതികവിദ്യ പൂർണമായും സൗജന്യസേവനമാണ് നൽകുന്നത്.

Aadhaarന്റെ Toll Free Number; വിശദാശംങ്ങൾ

Aadhaar ഉപയോക്താക്കൾക്ക് അവരുടെ ആധാർ എൻറോൾമെന്റ് അല്ലെങ്കിൽ അപ്‌ഡേറ്റ് സ്റ്റാറ്റസ്, പിവിസി കാർഡ് സ്റ്റാറ്റസ്, എസ്എംഎസ് വഴി വിവരങ്ങൾ അറിയാനുള്ള സംവിധാനം എന്നിവയെല്ലാം എപ്പോൾ വേണമെങ്കിലും UIDAIയുടെ ഈ ടോൾ ഫ്രീ നമ്പറിലൂടെ ലഭിക്കുന്നതാണ്. ഇതിനായി ആധാർ അതോറിറ്റി അവതരിപ്പിച്ചിരിക്കുന്ന 1947 എന്ന Toll Free Numberൽ വിളിക്കാം. പുതിയ ടോൾ ഫ്രീ നമ്പർ സേവനത്തെ കുറിച്ച് UIDAI തങ്ങളുടെ ട്വിറ്റർ പേജിലും വിവരിക്കുന്നുണ്ട്.
കമ്പ്യൂട്ടറിൽ പ്രവർത്തിക്കുന്ന ടെലിഫോൺ സിസ്റ്റവുമായി സംവദിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന 24×7 സാങ്കേതികവിദ്യയാണ് ഇന്ററാക്ടീവ് വോയ്‌സ് റെസ്‌പോൺസ് സർവീസസ് (IVRS). ഇത് ഉപയോക്താക്കളുടെ ചോദ്യങ്ങൾ പരിഹരിക്കാനും അതുപോലെ ബന്ധപ്പെട്ട അധികൃതർക്ക് കോൾ കൈമാറാനും സഹായിക്കുന്നു.

ആധാറിന്റെ പുതിയ Chatbot

അതേസമയം, ആധാർ എൻറോൾമെന്റ്/അപ്‌ഡേറ്റ് സ്റ്റാറ്റസ് പരിശോധിക്കൽ, ആധാർ പിവിസി കാർഡ് സ്റ്റാറ്റസ് ട്രാക്ക് ചെയ്യൽ, എൻറോൾമെന്റ് കേന്ദ്രങ്ങളുടെ വിവരങ്ങൾ എന്നിവയെല്ലാം ഏതൊരു സാധാരണക്കാരനും ചോദിച്ചറിയാനുള്ള പുതിയ സംവിധാനവും UIDAI ഇക്കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ‘ആധാർ മിത്ര’ എന്ന പുതിയ AI/ML അടിസ്ഥാനമാക്കിയുള്ള ചാറ്റ്‌ബോട്ടാണ് ഈ സേവനം പ്രദാനം ചെയ്യുന്നത്. Aadhaarമായി ബന്ധപ്പെട്ട പരാതികൾ രജിസ്റ്റർ ചെയ്യാനും മറ്റും Aadhaar Mitra മികച്ച ഉപായമാണ്.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo