സുരക്ഷാവീഴ്ചയിൽ ട്വിറ്റെർ :പാസ്സ്വേർഡ് മാറ്റണമെന്നും അറിയിച്ചു

സുരക്ഷാവീഴ്ചയിൽ ട്വിറ്റെർ :പാസ്സ്വേർഡ് മാറ്റണമെന്നും അറിയിച്ചു
HIGHLIGHTS

പുതിയ അറിയിപ്പുകളുമായി ട്വിറ്റെർ

ട്വിറ്ററിന്റെ ഏറ്റവും വലിയ ട്വീറ്റ് ആണ് ഇപ്പോൾ ചർച്ചാവിഷയമായിരിക്കുന്നത് .ലോകം മുഴുവനുമുള്ള 330 മില്യൺ ട്വിറ്റെർ ഉപഭോതാക്കളോടാണ് ഇപ്പോൾ ട്വിറ്റെർ പാസ്‌വേര്‍ഡ് മാറ്റണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത് .ട്വിറ്ററിന്റെ സെർവറുകളിൽ സൂക്ഷിച്ചിരിക്കുന്ന പാസ്സ്‌വേർഡുകളുടെ സുരക്ഷകുറഞ്ഞതിനെ തുടർന്നാണ് പാസ്സ്‌വേർഡ് മാറ്റുവാൻ ആവശ്യപ്പെട്ടിരിക്കുന്നത് .

അതുപോലെതന്നെ പാസ്സ്‌വേർഡുകൾ ചോർന്നിട്ടുണ്ട് എന്നും സൂചനകൾ ലഭിക്കുന്നുണ്ട് .എത്രയാളുകളുടെ പാസ്സ്‌വേർഡുകൾ ചോർന്നിട്ടുണ്ട് എന്ന് കൃത്യമായി അറിയിക്കുവാനും സാധിക്കില്ല .നിങ്ങൾ ട്വിറ്റെർ ഉപയോഗിക്കുണ്ട് എങ്കിൽ ഇപ്പോൾ തന്നെ പാസ്സ്‌വേർഡ് മാറ്റി നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമാക്കുക .

പുതിയ ആശയങ്ങളുമായി നമ്മുടെ വാട്ട്സ് ആപ്പ് എത്തി 

കഴിഞ്ഞ വർഷമാണ് വാട്ട്സ് ആപ്പിൽ ഡിലീറ്റ് ഫോർ എവെരി വൺ എന്ന അപ്പ്ഡേഷൻ ലഭിച്ചിരുന്നത് .ഡിലീറ്റ് ഫോർ എവെരി വൺ എന്ന അപ്പ്ഡേഷന് ഉപഭോതാക്കളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത് .എന്നാൽ ഇപ്പോൾ ഇതാ വാട്ട്സ് ആപ്പ് തന്നെ അവരുടെ ഏറ്റവും പുതിയ മറ്റൊരു അപ്പ്ഡേഷൻ കൂടി പുറത്തിറക്കിയിരിക്കുന്നു .

ഉപഭോതാക്കൾക്ക് ഡിലീറ്റ് ചെയ്ത ഫയലുകൾ തിരികെ എടുക്കുവാൻ സാധിക്കുന്നതാണ് .നിങ്ങൾക്ക് നിങ്ങളുടെ വാട്ട്സ് ആപ്പിൾ ലഭിക്കുന്ന ഫോട്ടോകൾ ,വീഡിയോകൾ അതുപോലെയുള്ള മറ്റു ഫയലുകൾ ഡിലീറ്റ് ചെയ്തു കഴിഞ്ഞാലും ഇനി മുതൽ ഈ ഡിലീറ്റ് ചെയ്ത ഫയലുകൾ നിങ്ങൾക്ക് തിരികെയെടുക്കാൻ സാധിക്കുന്നതായിരിക്കും .

വാട്ട്സ്‌ആപ്പ് ആന്‍ഡ്രോയ്ഡ് വേര്‍ഷന്‍ 2.8.113 പതിപ്പില്‍ ഈ ഫീച്ചറും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് വാട്സ് ആപ്പ് അധികൃതര്‍ അറിയിക്കുന്നത്.സെർവറുകളിൽ നിന്നും ഇനി ഫലയുകൾ പോകുകയില്ല .അങ്ങനെ നിങ്ങൾ ഡിലീറ്റ് ചെയ്യുന്ന ഫയലുകൾ വീണ്ടെടുക്കാൻ സാധിക്കുന്നതാണ് .

വാട്ട്സ് ആപ്പിലെ പുതിയ അപ്‌ഡേഷനുകൾ 

വാട്ട്സ് ആപ്പിൽ പുതിയ ഫീച്ചറുകൾ എത്തുന്നു .ഈ വർഷം വാട്ട്സ് ആപ്പ് കുറെ ഫീച്ചറുകൾ പുറത്തിറക്കിയിരുന്നു .കൂടുതൽ ഫീച്ചറുകളുമായി വാട്ട്സ് ആപ്പ് ഈ വർഷം എത്തുന്നുണ്ട് .എന്നാൽ ഇപ്പോൾ വാട്ട്സ് ആപ്പിൽ ലഭിക്കുന്ന പുതിയ ഫീച്ചർ ആണ് ഡിസ്മിസ് അഡ്മിൻ എന്ന ഓപ്‌ഷനുകൾ .പേര് സൂചിപ്പിക്കുന്നപോലെതന്നെ അഡ്മിനെ പുറത്താക്കാൻ ഇത്  സഹായിക്കുന്നു .

ഡിസ്മിസ് അഡ്മിൻ ഫീച്ചറുകൾ വാട്‌സ്‌ആപ്പ് ഗ്രൂപ്പിലെ ഒരു അഡ്മിന് മറ്റൊരു അഡ്മിനെ ഈ ഫീച്ചറിലൂടെ പുറത്താക്കാന്‍ സാധിക്കും. ഐ ഒ എസ് വേര്‍ഷനിലായിരിക്കും ഈ ഫീച്ചര്‍ എത്തുന്നു എന്നാണ് സൂചനകൾ .വാട്ട്സ് ആപ്പിലെ ഗ്രൂപ്പുകൾക്ക് മുൻഗണന നൽകിക്കൊണ്ടാണ് പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നത് .കൂടാതെ മറ്റു പുതിയ അപ്പ്ഡേഷനുകളും വാട്ട്സ് ആപ്പ് അവതരിപ്പിക്കുന്നുണ്ട് .

ഡിലീറ്റ് ചെയ്ത മെസേജുകൾ തിരികെ എടുക്കുവാൻ 

കഴിഞ്ഞ വർഷമാണ് വാട്ട്സ് ആപ്പിന്റെ ഏറ്റവും വലിയ പോരായ്മ്മയായ ഡിലീറ്റ് ഫോർ എവെരി വൺ പുറത്തിറക്കിയത് .എന്നാൽ ഉപഭോതാക്കളിൽ നിന്നും മികച്ച പ്രതികരണമാണ് ഇതിനു ലഭിച്ചിരുന്നത് .ഡിലീറ്റ് ഫോർ എവെരി വൺ കൊടുത്താൽ അയച്ച മെസേജുകൾ ഡിലീറ്റ് ആകുന്നു .എന്നാൽ ഇപ്പോൾ അങ്ങനെ ഡിലീറ്റ് ചെയ്ത മെസേജുകളും ഇനി കാണുവാൻ സാധിക്കുന്നു .

പ്ലേസ്റ്റോറില്‍ നിന്ന് Notification History എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്യുക.ഈ ആപ്ലികേഷൻ നിങ്ങളുടെ സ്മാർട്ട് ഫോണിൽ ഇൻസ്റ്റാൾ ചെയ്യേണ്ടതാണ് .

ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo