ഷാരൂഖ് ഖാന്റെയും ബച്ചന്റെയുമുൾപ്പെടെ ട്വിറ്റർ ബ്ലൂ ടിക്ക് നഷ്ടമായി

ഷാരൂഖ് ഖാന്റെയും ബച്ചന്റെയുമുൾപ്പെടെ ട്വിറ്റർ ബ്ലൂ ടിക്ക് നഷ്ടമായി
HIGHLIGHTS

ബ്ലൂ സബ്‌സ്‌ക്രിപ്ഷന്‍ ഇല്ലാത്ത പ്രൊഫൈലുകളില്‍ നിന്നും വെരിഫൈഡ് ബാഡ്ജ് നീക്കീ

വെരിഫൈഡ് ബാഡ്ജ് ഏപ്രില്‍ 20 മുതല്‍ നീക്കം ചെയ്യമെന്ന് നേരത്തെ അറിയിച്ചിരുന്നു

ആൻഡ്രോയിഡ്, ഐഒഎസ് ഉപകരണങ്ങൾക്ക് 900 രൂപയ്ക്ക് സബ്‌സ്‌ക്രിഷൻ ലഭിയ്ക്കും

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്റര്‍ (Twitter) ബ്ലൂ സബ്‌സ്‌ക്രിപ്ഷന്‍ ഇല്ലാത്ത പ്രൊഫൈലുകളില്‍ നിന്നും നീല നിറത്തിലുള്ള വെരിഫൈഡ് ബാഡ്ജ് നീക്കം ചെയ്യാനുള്ള നടപടി ആരംഭിച്ചു. ഇന്ത്യയിൽ പ്രമുഖരായ സെലിബ്രിറ്റികൾ, രാഷ്ട്രീയക്കാർ, കായികതാരങ്ങൾ എന്നിവരുൾപ്പെടെയുള്ള പ്രൊഫൈലുകളിൽ നിന്നാണ് ബ്ലൂ ടിക്ക് നീക്കം ചെയ്തത്. ഷാരൂഖ് ഖാൻ, അമിതാഭ് ബച്ചൻ, വിരാട് കോഹ്‌ലി, യോഗി ആദിത്യനാഥ്, രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നിരവധി പ്രമുഖർക്ക് വെരിഫൈഡ് ബാഡ്ജ് നഷ്ടമായി. പ്രതിമാസ ഫീസ് നൽകാത്ത അക്കൗണ്ടുകളിൽ നിന്നാണ് ട്വിറ്റർ നീല ചെക്കുകൾ നീക്കം ചെയ്യുന്നത്. 

വെരിഫൈഡ് ബാഡ്ജ് നഷ്‌ടമായ പ്രമുഖർ 

ട്വിറ്റര്‍ (Twitter) ബ്ലൂ സബ്സ്‌ക്രിപ്ഷന്‍ ഇല്ലാത്ത പ്രൊഫൈലുകളില്‍ നിന്നും നീല നിറത്തിലുള്ള വെരിഫൈഡ് ബാഡ്ജ് ഏപ്രില്‍ 20 മുതല്‍ നീക്കം ചെയ്യമെന്ന് ട്വിറ്റര്‍ നേരത്തെ അറിയിച്ചിരുന്നു. വേരിഫിക്കേഷന്‍ നഷ്ടമായവരുടെ പട്ടികയില്‍ രാഷ്ട്രീയ നേതാക്കളും ബോളിവുഡ് താരങ്ങളും ക്രിക്കറ്റ് താരങ്ങളുമുണ്ട്. രാഷ്ട്രീയ നേതാക്കളിൽ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, ബി.ജെ.പി. നേതാവും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥ്, കർണാടക മുഖ്യമന്ത്രി ബസവരാജ് എസ് ബൊമ്മൈ എന്നിവർക്കും ബ്ലൂ ടിക്ക് നഷ്ടമായി.

കൂടാതെ സിനിമാ താരങ്ങളായ ഷാരൂഖ് ഖാനും ആലിയ ഭട്ടിനും  ക്രിക്കറ്റ് താരങ്ങളായ വിരാട് കോഹ്ലിക്കും രോഹിത് ശര്‍മയ്ക്കും വേരിഫിക്കേഷന്‍ നഷ്ടമായിട്ടുണ്ട്.  ഇതിനു പുറമെ വെരിഫിക്കേഷൻ നഷ്‌ടപ്പെട്ട പ്രമുഖ അക്കൗണ്ടുകളിൽ ഇന്ത്യയുടെ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം, ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം, PIB ഫാക്റ്റ് ചെക്ക് യൂണിറ്റ്, ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ ഏജൻസി ഐഎസ്ആർഒ എന്നീ ഔദ്യോഗിക അക്കൗണ്ടുകളും ഉൾപ്പെടുന്നുണ്ട്.

ഒറിജിനൽ ബ്ലൂ-ചെക്ക് സംവിധാനത്തിന് കീഴിൽ ട്വിറ്റർ 300,000 പരിശോധിച്ചുറപ്പിച്ച ഉപയോക്താക്കളുണ്ടായിരുന്നു. അവരിൽ പലരും പത്രപ്രവർത്തകരും അത്ലറ്റുകളും പൊതു വ്യക്തികളുമാണെന്ന് വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ച ഉച്ചയോടെ, ഓപ്ര വിൻഫ്രെ, ജസ്റ്റിൻ ബീബർ, കാറ്റി പെറി, കിം കർദാഷിയാൻ തുടങ്ങിയ സെലിബ്രിറ്റികളുടെ ചെക്ക് മാർക്ക് നഷ്ടപ്പെട്ടു. ബിൽ ഗേറ്റ്‌സ് മുതൽ പോപ്പ് ഫ്രാൻസിസ് വരെയുള്ള സമൂഹത്തിന്റെ എല്ലാ മേഖലകളുമായും ബന്ധപ്പെട്ട പൊതു വ്യക്തികൾക്കും അവരുടെ ചെക്കുകൾ നഷ്ടപ്പെട്ടു.

ട്വിറ്റെർ ബ്ലൂവിന്റെ സുബ്സ്ക്രിപ്ഷൻ പ്ലാൻ

ആൻഡ്രോയിഡ്, ഐഒഎസ് ഉപകരണങ്ങൾക്ക് 900 രൂപയ്ക്ക് സബ്‌സ്‌ക്രിഷൻ ലഭിയ്ക്കും. ഇവയുടെ വാർഷിക സുബ്സ്ക്രിപ്റ്റിന് 9,400 രൂപയ്‌ക്ക്‌ ലഭിക്കും.

Digit.in
Logo
Digit.in
Logo