സോഷ്യൽ മീഡിയയായ ട്വിറ്ററിൽ ഇനി നിങ്ങളുടെ സ്വന്തം അക്കൗണ്ട് വെരിഫൈഡ് ചെയ്യാൻ ഒരു അവസരം .വ്യാജൻമാരെ തടയാനാണു ട്വിറ്റർ എല്ലാവർക്കും വെരിഫൈഡ് അക്കൗണ്ട് നൽകുന്നത്. അതുകൊണ്ടുതന്നെ നിങ്ങളുടെ ട്വിറ്റെർ അക്കൗണ്ടും നിങ്ങൾക്ക് വെരിഫൈഡ് ചെയ്യാനും സാധിക്കും .ട്വിറ്റർ അക്കൗണ്ട് വെരിഫൈഡ് ആക്കാനായി, ട്വിറ്ററിനു നിങ്ങൾ ഓൺലൈൻ അപേക്ഷ ഫോം പൂരിപ്പിച്ചു നൽകണം.
നിങ്ങളുടെ വെരിഫൈഡ് മൊബൈൽ നമ്പർ, ഇമെയിൽ അഡ്രസ്സ്, പ്രൊഫൈൽ ഫോട്ടോ തുടങ്ങിയവ അപേക്ഷയിൽ ഉൾകൊള്ളിക്കണം. ചിലപ്പോൾ ഏതെങ്കിലും തിരിച്ചറിയൽ രേഖയും നൽകേണ്ടി വരുന്നതാണ്. നിങ്ങളുടെ അപേക്ഷ ലഭിച്ചാൽ ട്വിറ്ററിൽ നിന്നും നിങ്ങൾക്കു ഇമെയിൽ വഴി മറുപടി നൽകുന്നതാണ്. അപേക്ഷ നിരസിച്ചാൽ 30 ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും അപേക്ഷിക്കാം. 187,000 പേരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഇതുവരെ വെരിഫൈഡ് ചെയ്തിട്ടുണ്ട്.