പുതിയ ടിവിഎസ് റോണിന്‍ കേരളത്തില്‍ അവതരിപ്പിച്ചു

Updated on 02-Sep-2022
HIGHLIGHTS

പുതിയ ടിവിഎസ് റോണിന്‍ കേരളത്തില്‍ അവതരിപ്പിച്ചു

സ്റ്റൈല്‍, ടെക്നോളജി, റൈഡിങ് എക്സ്പീരിയന്‍സ് എന്നിവയോടെയാണ് എത്തിയിരിക്കുന്നത്

ഇരുചക്ര-മുച്ചക്രവാഹനങ്ങളുടെ നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി ഈ രംഗത്തെ ആദ്യ മോഡേണ്‍-റെട്രോ മോട്ടോര്‍സൈക്കിളായ ടിവിഎസ് റോണിന്‍ കേരളത്തില്‍ അവതരിപ്പിച്ചു. പ്രീമിയം ലൈഫ്സ്റ്റൈല്‍ വിഭാഗത്തിലേക്കുള്ള ചുവടുവെപ്പിന്‍റെ ഭാഗമായാണിത്.  ജീവിതശൈലിക്ക് ഇണങ്ങുന്ന രീതിയില്‍ സ്റ്റൈല്‍, ടെക്നോളജി, റൈഡിങ് എക്സ്പീരിയന്‍സ് എന്നിവയോടെയാണ് ടിവിഎസ് റോണിന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

 ടിവിഎസിന്‍റെ 110 വര്‍ഷത്തെ പൈതൃകം, മുന്‍നിര സാങ്കേതിക വിദ്യ, പുതുമ എന്നിവയാണ് ടിവിഎസ് റോണിന്‍ അവതണത്തിലൂടെ കമ്പനി മുന്നോട്ട് വയ്ക്കുന്നത്. പ്രീമിയം ലൈഫ്സ്റ്റൈല്‍ മോട്ടോര്‍സൈക്കിളിങ് വിഭാഗത്തിലേക്കുള്ള കമ്പനിയുടെ വരവ് അറിയിക്കുന്ന പുതിയ ടിവിഎസ് റോണിന്‍ പുതിയ റൈഡിങ് അനുഭവം കൊണ്ടുവരാനുള്ള കമ്പനിയുടെ പ്രതിബദ്ധതയുടെ ഭാഗമാണ്. ടിവിഎസ് റോണിന്‍റെ വൈവിധ്യമാര്‍ന്ന സവിശേഷതകള്‍ തനതായ രൂപകല്‍പനയും ആധുനിക സാങ്കേതികവിദ്യയും സംയോജിപ്പിച്ച് സമ്മര്‍ദ്ദരഹിത റൈഡിങ് അനുഭവം ഉറപ്പാക്കും. ഡ്യുവല്‍ചാനല്‍ എബിഎസ്, വോയ്സ് അസിസ്റ്റന്‍സ്, മെച്ചപ്പെടുത്തിയ കണക്റ്റിവിറ്റി തുടങ്ങി നിരവധി ആകര്‍ഷകമായ സാങ്കേതികവിദ്യയും സൗകര്യങ്ങളുമുള്ള ആദ്യ മോട്ടോര്‍സൈക്കിള്‍ കൂടിയാണിത്. ഇതിന് പുറമെ ലോകോത്തര ബ്രാന്‍ഡഡ് മെര്‍ച്ചന്‍റൈസും ഇഷ്ടാനുസൃത ആക്സസറികളുടെയും ഒരു പ്രത്യേക നിരയും, വാഹനത്തിന്‍റെ സംവിധാനരീതിയെ കുറിച്ചുള്ള രൂപരേഖ, എക്സ്പീരിയന്‍സ് പ്രോഗ്രാം എന്നിവയും ആദ്യമായി ടിവിഎസ് റോണിന്‍ അവതരിപ്പിക്കും.

 ആഗോള തലത്തില്‍ മോട്ടോര്‍സൈക്കിളിങ് മാറുകയാണെന്ന് ടിവിഎസ് മോട്ടോര്‍ കമ്പനി പ്രീമിയം ബിസിനസ് മേധാവി വിമല്‍ സംബ്ലി അഭിപ്രായപ്പെട്ടു. തങ്ങളുടെ ഉപഭോക്താക്കളുടെ ആവശ്യത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഉയര്‍ന്നുവരുന്ന ജീവിതശൈലിയെ അടിസ്ഥാനമാക്കി ടിവിഎസ് റോണിന്‍ ഒരു പുതിയ സെഗ്മെന്‍റ് രൂപപ്പെടുത്തും. ഇത് കൂടുതല്‍ വ്യക്തിവത്ക്കരണമാക്കി മാറ്റുകയും ഇരുചക്രവാഹന വിഭാഗത്തില്‍ ഒരു ട്രെന്‍ഡ് സൃഷ്ടിക്കുകയും ചെയ്യും. തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് പ്രീമിയം ജീവിതശൈലി അനുഭവവും വ്യത്യസ്ത ബ്രാന്‍ഡും ഈ മോട്ടോര്‍സൈക്കിള്‍ വാഗ്ദാനം ചെയ്യുന്നു. തങ്ങളുടെ ഉപഭോക്താക്കള്‍ ഈ മോട്ടോര്‍സൈക്കിളിന്‍റെ വ്യത്യസ്തമായ റൈഡിങ് ശൈലി ഇഷ്ടപ്പെടുമെന്ന് ഉറപ്പുണ്ടെന്ന് വിമല്‍ സംബ്ലി കൂട്ടിച്ചേര്‍ത്തു.

അനായാസ കസ്റ്റമൈസേഷനുള്ള കോണ്‍ഫിഗറേറ്റര്‍, സ്മാര്‍ട്ട് ഡിജിറ്റല്‍ ക്ലസ്റ്റര്‍, എആര്‍ എക്സ്പീരിയന്‍സ് എന്നിവയിലൂടെ ഡിജിറ്റല്‍ റൈഡിങ് അനുഭവമാണ് ടിവിഎസ് റോണിന്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുക. ഡിജിറ്റല്‍ ക്ലസ്റ്ററിന് പുറമെ വോയ്സ് അസിസ്റ്റ്, ടേണ്‍ നാവിഗേഷന്‍, ഇന്‍കമിങ് കോള്‍ അലേര്‍ട്ട്, കോള്‍ സ്വീകരിക്കാനുളള്ള സംവിധാനം, ഇഷ്ടാനുസൃത വിന്‍ഡോ അറിയിപ്പുകള്‍, റൈഡ് അനാലിസിസ് തുടങ്ങിയ സവിശേഷതകളുമുണ്ട്. ഓള്‍ എല്‍ഇഡി ലാംപ്സ്, ടി ആകൃതിയിലുള്ള സിഗ്നേച്ചര്‍ പൈലറ്റ് ലാംപ്, അസിമട്രിക് സ്പീഡോമീറ്റര്‍, എക്സ്ഹോസ്റ്റ് ആന്‍ഡ് മഫ്ളര്‍ ഡിസൈന്‍, ചെയിന്‍ കവര്‍, 9 സ്പോക്ക് അലോയ് വീലുകള്‍, ബ്ലോക്ക് ട്രെഡ് ടയറുകള്‍ എന്നിവ മോട്ടോര്‍സൈക്കിളിന് മോടി കൂട്ടുന്നു. 

ടിവിഎസ് റോണിന്‍ മൂന്ന് വേരിയന്‍റുകളില്‍ ലഭ്യമാകും. ടിവിഎസ് റോണിന്‍ എസ്എസിന് 1,49,000 രൂപയും, ടിവിഎസ് റോണിന്‍ ഡിഎസിന് 1,56,500 രൂപയും, ഏറ്റവും ഉയര്‍ന്ന വേരിയന്‍റായ ടിവിഎസ് റോണിന്‍ ടിഡിയ്ക്ക് 1,68,750 രൂപയും എന്നിങ്ങനെയാണ് കേരളത്തിലെ എക്സ്-ഷോറൂം വില.

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :