ഹെൽമെറ്റില്ലെങ്കിൽ മുന്നറിയിപ്പ്; ക്യാമറയുമായി TVS

Updated on 23-May-2023
HIGHLIGHTS

ക്യാമറ വഴി വാഹനം ഓടിക്കുന്നവര്‍ ഹെല്‍മറ്റ് ഉണ്ടോ എന്ന് പരിശോധിക്കാം

വാഹനത്തിന്റെ സ്‌ക്രീനിലൂടെ മുന്നറിയിപ്പ് നല്‍കാനും സാധിക്കും

ഒന്നിലേറെ മോഡലുകളില്‍ ടിവിഎസ് ഈ ഫീച്ചര്‍ അവതരിപ്പിക്കും

നമ്മുടെ നിരത്തുകളില്‍ സ്ഥാപിച്ചിട്ടുള്ള നിര്‍മിത ബുദ്ധി ക്യാമറകള്‍ക്ക് ഇരുചക്രവാഹനങ്ങള്‍ ഒപ്പമുള്ളവരും ഹെല്‍മറ്റ് ധരിച്ചിട്ടുണ്ടോ എന്ന് തിരിച്ചറിയാനാവും. ഇതേ സാങ്കേതികവിദ്യ വാഹനം ഓടിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ ഉപയോഗിക്കുകയാണ് വാഹന നിര്‍മാതാക്കളായ ടിവിഎസ്(TVS). വാഹനങ്ങളില്‍ ഹെല്‍മറ്റ് ധരിച്ചിട്ടുണ്ടോ എന്ന് ക്യാമറയുടെ സഹായത്തില്‍ പരിശോധിക്കുകയും ചെയ്യുന്ന സൗകര്യം കൊണ്ടുവരുമെന്നാണ് ടിവിഎസി(TVS)ന്റെ ന്യു പ്രൊഡക്ട് ഡെവലപ്‌മെന്റ് വിഭാഗം പ്രസിഡന്റ് വിനയ് ഹാര്‍നെ അറിയിച്ചിരിക്കുന്നത്.

ലോകത്ത് ആദ്യമായി ഹെല്‍മെറ്റ് പരിശോധനാ സംവിധാനം കൊണ്ടുവന്നു

ക്യാമറ വഴി വാഹനം ഓടിക്കുന്നവര്‍ ഹെല്‍മറ്റ് ഉണ്ടോ എന്ന് പരിശോധിക്കാനും ഇല്ലെങ്കില്‍ വാഹനത്തിന്റെ സ്‌ക്രീനിലൂടെ മുന്നറിയിപ്പ് നല്‍കാനും സാധിക്കും. ഒന്നിലേറെ മോഡലുകളില്‍ ടിവിഎസ്(TVS) ഈ ഫീച്ചര്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സമാനമായ സാങ്കേതികവിദ്യയെക്കുറിച്ച് ഇതുവരെ മറ്റൊരു ഇരുചക്രവാഹന നിര്‍മാതാക്കളും പ്രതികരിച്ചിട്ടില്ല. നേരത്തെ തങ്ങളുടെ മോട്ടോര്‍ സൈക്കിളുകളില്‍ ഫേഷ്യല്‍ ഐഡി ഫീച്ചര്‍ അവതരിപ്പിക്കുമെന്ന് ബിഎംഡബ്ല്യു പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് അത് തങ്ങള്‍ ഏപ്രില്‍ ഫൂളാക്കിയതാണെന്നാണ് കമ്പനി പറഞ്ഞൊഴിയുകയും ചെയ്തു. പ്രഖ്യാപിച്ചതു പോലെ നടപ്പാക്കിയാല്‍ ലോകത്ത് ആദ്യമായി ഹെല്‍മെറ്റ് പരിശോധനാ സംവിധാനം ഇരുചക്രവാഹന നിര്‍മാണ കമ്പനിയെന്ന പേരും ടിവിഎസി(TVS)ന് സ്വന്തമാവും.

തങ്ങളുടെ ഫ്‌ളാഗ് ഷിപ്പ് ബൈക്കായ അപ്പാച്ചെ ആര്‍ആര്‍310 അടക്കമുള്ള മോഡലുകളില്‍ അവര്‍ ഈ ഫീച്ചര്‍ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ടി.വി.എസിന്റെ ഐക്യൂബ് ഇലക്ട്രിക് സ്‌കൂട്ടറില്‍ അടക്കം ടിഎഫ്ടി ഡിസ്‌പ്ലേകളുണ്ട്. ഇരുചക്ര വാഹനങ്ങളിലെ സുരക്ഷ വര്‍ധിപ്പിക്കുന്നതില്‍ ടി.വി.എസിന് 
വാദിത്വമുണ്ടെന്ന് പറഞ്ഞ ഹെര്‍നെ കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ തങ്ങളുടെ വാഹനങ്ങളില്‍ കൊണ്ടുവരുമെന്നും കൂട്ടിച്ചേര്‍ത്തു.

Connect On :