ഗൂഗിൾപേ, ഫോൺപേ, പേടിഎം… UPI ആപ്പുകളിൽ ട്രാൻസാക്ഷൻ പരിധി
കൂടുതൽ ഉപയോഗിക്കുന്ന പേയ്മെന്റ് ആപ്പുകൾ ഗൂഗിൾ പേ, ഫോൺ പേ, പേടിഎം എന്നിവയാണ്
ഇപ്പോഴിതാ യുപിഐ ഇടപാടുകൾക്ക് പരിധി ഏർപ്പെടുത്തിയിരിക്കുകയാണ്
എൻപിസിഐ ആണ് ട്രാൻസ്ഫർ ചെയ്യുന്ന തുകയ്ക്ക് പരിധി കൊണ്ടുവന്നത്
യു പി ഐ (UPI) ഇടപാടുകളുടെ സമയമാണിത്. നമ്മൾ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പോകുമ്പോഴും മരുന്ന് വാങ്ങിക്കാൻ മെഡിക്കൽ ഷോപ്പിൽ പോകുമ്പോഴും എന്തിന് മെട്രോ സ്റ്റേഷനുകളിലും ഒക്കെ ഇപ്പോൾ യുപിഐ ഉപയോഗിച്ച് പണമടക്കുന്നു. വഴിയോര കച്ചവടക്കാരിൽ നിന്ന് പച്ചക്കറികൾ വാങ്ങുന്നത് മുതൽ സുഹൃത്തുക്കൾക്കോ കുടുംബാംഗങ്ങൾക്കോ പണം കൈമാറുന്നത് വരെ യുപിഐയിലൂടെയാണ്. യുപിഐ ഇടപാടുകൾ (UPI transactions) ബാങ്ക്-ടു-ബാങ്ക് പണം കൈമാറ്റം എളുപ്പവും സുരക്ഷിതവുമാണ്. എപ്പോഴും കറൻസി കൈയിൽക്കൊണ്ട് നടക്കുന്ന അവസ്ഥയും ഇല്ലാതായി.
ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പേയ്മെന്റ് ആപ്പുകൾ ഗൂഗിൾ പേ(Google Pay), ഫോൺ പേ(Phone pe), പേടിഎം (Paytm) എന്നിവയാണ്. യു പി ഐ(UPI) ഇടപാടുകൾക്ക് കൃത്യമായ ട്രാൻസാക്ഷൻ പരിധി (Transaction limit)യുണ്ട്. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ആണ് ഈ തുകയുടെ പരിധി ഏർപ്പെടുത്തിയിട്ടുള്ളത്.
UPI ട്രാൻസ്ഫർ പരിധി
NPCI മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ഒരു വ്യക്തിക്ക് UPI വഴി പ്രതിദിനം പരമാവധി ഒരു ലക്ഷം രൂപ വരെ അടയ്ക്കാം. എന്നാൽ കാനറ ബാങ്ക് പോലുള്ള ചെറുകിട ബാങ്കുകൾ 25,000 രൂപ മാത്രമാണ് ഒരു ദിവസം കൈമാറ്റം ചെയ്യാൻ അനുവദിക്കുന്നത്. എസ്ബിഐ പോലുള്ള വൻകിട ബാങ്കുകൾ പ്രതിദിന യുപിഐ ഇടപാട് പരിധി 1,00,000 രൂപയായി നിശ്ചയിച്ചിരിക്കുന്നു. ഇതിനാൽ പരിധി ഓരോ ബാങ്കിനും വ്യത്യാസപ്പെട്ടിരിക്കുന്നു. പ്രതിദിനം യുപിഐ ട്രാൻസ്ഫർ പരിധിയ്‌ക്കൊപ്പം ഒരു ദിവസം നടത്തേണ്ട യുപിഐ കൈമാറ്റങ്ങളുടെ എണ്ണത്തിനും പരിധിയുണ്ട്. പ്രതിദിന യുപിഐ ട്രാൻസ്ഫർ പരിധി 20 ഇടപാടുകളായി സജ്ജീകരിച്ചിരിക്കുന്നു. ഇത് കഴിഞ്ഞാൽ പിന്നെ 24 മണിക്കൂർ കാത്തിരിക്കണം അടുത്ത ട്രാൻസാക്ഷൻ ചെയ്യാൻ.
ഗൂഗിൾ പേ (GPAY) UPI ട്രാൻസ്ഫർ പരിധി
Google Pay അല്ലെങ്കിൽ GPay (ഗൂഗിൾ പേ)എല്ലാ UPI ആപ്പുകളിലും ബാങ്ക് അക്കൗണ്ടുകളിലുമായി മൊത്തം 10 ഇടപാട് പരിധികൾക്കൊപ്പം പ്രതിദിനം 1,00,00 രൂപ വരെ പ്രതിദിന പണ കൈമാറ്റം അനുവദിക്കുന്നു. അതേ സമയം ഒറ്റത്തവണ ആരെങ്കിലും 2,000 രൂപയിൽ കൂടുതൽ പണം പിൻവലിച്ചാൽ അന്നത്തെ പ്രതിദിന ഇടപാട് പരിധികളും GPay(ഗൂഗിൾ പേ) നിർത്തലാക്കുന്നു.
കൂടുതൽ വാർത്തകൾ: പുതുവർഷം നിറയ്ക്കാൻ ഗോൾഡും മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സും… OTTയിൽ ഈ ആഴ്ച
ഫോൺ പേ (PHONEPE) UPI ട്രാൻസ്ഫർ പരിധി
PhonePe പ്രതിദിന യുപിഐ ഇടപാട് പരിധി 1,00,000 രൂപയായി സജ്ജീകരിച്ചു. എന്നാൽ ഈ പരിധി ഓരോ ബാങ്കിനും വ്യത്യാസപ്പെടാം. അതോടൊപ്പം ഒരു വ്യക്തിക്ക് ബാങ്കിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് PhonePe UPI വഴി പ്രതിദിനം പരമാവധി 10 അല്ലെങ്കിൽ 20 ഇടപാടുകൾ നടത്താൻ കഴിയും. GPay യ്ക്ക് സമാനമായി, പ്രതിദിനം 2,000 രൂപയിൽക്കൂടുതൽ കറൻസി പിൻവലിക്കാൻ റിക്വസ്റ്റ് ചെയ്താൽ PhonePe യുടെ പ്രതിദിന പരിധി അവസാനിക്കും.
Paytm UPI യുപിഐ ട്രാൻസ്ഫർപരിധി
ഉപയോക്താക്കൾക്ക് ഒരു ലക്ഷം രൂപ വരെ പണം കൈമാറാൻ അനുവദിക്കുന്നതാണ് പേ ടി എമ്മിന്റെ പോളിസി. എന്നാൽ ആപ്പ് ഓരോ മണിക്കൂറിലും ദിവസേനയുള്ള പണ കൈമാറ്റത്തിനും പരിധി നിശ്ചയിച്ചിട്ടുണ്ട്.
Paytm പ്രതിദിന മണി ട്രാൻസ്ഫർ പരിധി – 1,00,000 രൂപ
Paytm മണിക്കൂർ മണി ട്രാൻസ്ഫർ പരിധി- 20,000 രൂപ
ഒരു മണിക്കൂറിലെ Paytm പണം ഇടപാടുകളുടെ പരമാവധി എണ്ണം- 5.
Paytm പ്രതിദിന ഇടപാടുകളുടെ എണ്ണം- 20
ആമസോൺ പേ (AMAZON PAY) യുപിഐ ട്രാൻസ്ഫർപരിധി
ആമസോൺ പേയും യുപിഐ വഴിയുള്ള പരമാവധി പണ കൈമാറ്റ പരിധി 1,00,000 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ ആമസോൺ പേ യുപിഐയിൽ രജിസ്റ്റർ ചെയ്തതിന് ശേഷമുള്ള ആദ്യ 24 മണിക്കൂറിൽ ഉപയോക്താക്കൾക്ക് 5,000 രൂപ വരെ മാത്രമേ ഇടപാട് നടത്താൻ അനുവദിക്കൂ. ഓരോ ബാങ്കിന്റെ ഇടപാട് പരിധികളെ ആശ്രയിച്ച് പ്രതിദിനം ഇടപാടുകളുടെ എണ്ണം 20 ആയി സജ്ജീകരിച്ചിരിക്കുന്നു.