ഇന്ന് സാമ്പത്തിക തട്ടിപ്പ് തടയാൻ വരെ AIയെ ഉപയോഗിക്കുന്നതിനുള്ള സാധ്യതകൾ വിപുലീകരിച്ചു കഴിഞ്ഞു. അതായത്, ഫോണുകളിലേക്കും മറ്റും വരുന്ന അജ്ഞാത കോളുകളും മെസേജുകളും ഒരു പക്ഷേ പണം തട്ടാനുള്ള കെണിയായിരിക്കും. ഇതിനുള്ള പ്രതിവിധിയായി AIയെ ഉപയോഗിക്കാമെന്നാണ് ട്രായ് (TRAI) നൽകുന്ന നിർദേശം. വരുന്ന മെയ് 1നകം ഇതിനായി നടപടികൾ സ്വീകരിക്കാനും ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ടെലികോം ഓപ്പറേറ്റർമാരോട് ആവശ്യപ്പെട്ടു.
തട്ടിപ്പ് തടയാൻ AI
വ്യാജ സന്ദേശങ്ങളും കോളുകളും പരിശോധിക്കാനും, അവയെ പ്രതിരോധിക്കാനും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ സാധിക്കും. അതിനാൽ തന്നെ AI Technology ഉപയോഗിക്കാൻ രാജ്യത്തെ ടെലികോം കമ്പനികളോട് നിർദേശിച്ചതായി ടെലികോം അതോറിറ്റി അറിയിച്ചു. രണ്ടാഴ്ചയിലൊരിക്കൽ ഇതിന്റെ പുരോഗതി അവലോകനം ചെയ്യുമെന്നും TRAI ചെയർമാൻ പി.ഡി വഗേല കൂട്ടിച്ചേർത്തു. അതായത്, വ്യാജ കോളുകളും മറ്റും ഇന്ന് ദിനംപ്രതി വർധിച്ചുവരികയാണ്.
കണക്കുകൾ പ്രകാരം, 66% മൊബൈൽ ഉപയോക്താക്കൾക്കും ദിവസേന കുറഞ്ഞത് അനാവശ്യമായി 3 കോളുകളെങ്കിലും ലഭിക്കുന്നുണ്ട്. അതും ഭൂരിഭാഗം കോളുകളും വ്യക്തിഗത മൊബൈൽ നമ്പറുകളിൽ നിന്നാണ്. അതിനാൽ തന്നെ ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ AI ഉപയോഗിക്കാനാണ് റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ, ബിഎസ്എൻഎൽ എന്നീ ടെലികോം കമ്പനികളോട് ട്രായ് ആവശ്യപ്പെട്ടിരിക്കുന്നത്.
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.