Anweshippin Kandethum OTT Release: ടൊവിനോയുടെ Thriller ചിത്രം OTTയിൽ!

Updated on 09-Mar-2024
HIGHLIGHTS

Anweshippin Kandethum ചിത്രം OTT സംപ്രേഷണം ആരംഭിച്ചു

ടൊവിനോ തോമസ് നായകനായ ത്രില്ലർ ചിത്രമാണിത്

ചിത്രം 50 കോടി കളക്ഷൻ ഇതിനകം ബോക്സ് ഓഫീസിൽ വാരിക്കൂട്ടിയെന്ന് റിപ്പോർട്ട്

ടൊവിനോ തോമസ് നായകനായ Anweshippin Kandethum ചിത്രം OTT-യിൽ എത്തി. വ്യാഴാഴ്ച അർധരാത്രി മുതലാണ് മലയാളചിത്രം ഡിജിറ്റൽ സംപ്രേഷണം ആരംഭിച്ചത്. ശിവരാത്രി സ്പെഷ്യലായാണ് ഇപ്പോൾ സിനിമ OTT release ചെയ്തിരിക്കുന്നത്. തിയേറ്ററിൽ ഗംഭീര പ്രതികരണം നേടിയ സിനിമയാണിത്. അന്വേഷിപ്പിൻ കണ്ടെത്തും ഏത് ഒടിടിയിലാണ് വന്നതെന്നും സിനിമാ വിശേഷങ്ങളും അറിയാം.

Anweshippin Kandethum ഒടിടിയിൽ!

ഇൻവെസ്റ്റി​ഗേഷൻ ത്രില്ല‍ർ വിഭാഗത്തിൽ പെടുന്ന ചിത്രമാണിത്. ടൊവിനോ ഒരു ഇടവേളയ്ക്ക് ശേഷമാണ് പൊലീസ് വേഷത്തിൽ എത്തുന്നത്. 50 കോടി കളക്ഷൻ ഇതിനകം ബോക്സ് ഓഫീസിൽ വാരിക്കൂട്ടി. പ്രേമലു, ഭ്രമയുഗം ചിത്രങ്ങളുടെ വിജയാരവത്തിന് ഇടയിലും സിനിമ തളർന്നില്ല. ഗംഭീര താരനിരയായിരുന്നു ടൊവിനോയ്ക്ക് ഒപ്പം ചിത്രത്തിൽ അണിനിരന്നത്.

അന്വേഷിപ്പിൻ കണ്ടെത്തും

Anweshippin Kandethum ഇപ്പോൾ കാണാം

നെറ്റ്ഫ്ലിക്സിലാണ് Anweshippin Kandethum റിലീസ് ചെയ്തത്. വൻ തുകയ്ക്കാണ് നെറ്റ്ഫ്ലിക്സ് സിനിമയുടെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയത്. മലയാളം ഭാഷയിൽ മാത്രമല്ല ത്രില്ലർ ചിത്രം ഒടിടി റിലീസ് ചെയ്തിരിക്കുന്നത്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും സിനിമ ആസ്വദിക്കാം.

അന്വേഷിപ്പിൻ കണ്ടെത്തും വിശേഷങ്ങൾ

ഡാർവിൻ കുര്യാക്കോസ് എന്ന നവാ​ഗത സംവിധായകൻ ഒരുക്കിയ ചിത്രമാണിത്. സിദ്ദിഖ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ, ബാബുരാജ്, നന്ദു, ഹരിശ്രീ അശോകൻ തുടങ്ങിയ പ്രഗത്ഭരായ താരങ്ങൾ സിനിമയിലുണ്ട്. രമ്യാ സുവി, അശ്വതി മനോഹരൻ, അർത്ഥന ബിനു, അനഘ മായ രവി എന്നിവരും താരനിരയിലുണ്ട്.

സിനിമയ്ക്ക് സംഗീതം ഒരുക്കിയത് സന്തോഷ് നാരായണനാണ്. ഇൻവെസ്റ്റിഗേഷൻ ത്രില്ലറിന്റെ ഫ്രെയിമുകൾ ഒരുക്കിയത് ഗൗതം ശങ്കറും. തിയേറ്റർ ഓഫ് ഡ്രീംസിൻറെ ബാനറിലാണ് സിനിമ നിർമിച്ചത്. ഡോൾവിൻ കുര്യാക്കോസ്, ജിനു വി. എബ്രാഹാം, വിക്രം മെഹ്‍റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവ‍രുമാണ് നിർമാതാക്കൾ.

ടൊവിനോയുടെ ത്രില്ലർ ചിത്രം OTTയിൽ

സബ്സ്ക്രിപ്ഷൻ പ്ലാൻ

നെറ്റ്ഫ്ലിക്സിന് ബേസിക് പ്ലാൻ, മൊബൈൽ പ്ലാൻ, സ്റ്റാൻഡേർഡ് പ്ലാനുകൾ എന്നിവയാണുള്ളത്. ഇവയിൽ മൊബൈൽ പ്ലാനിനാണ് ഏറ്റവും ചെലവ് കുറവ്. അതായത് വെറും 149 രൂപ മാത്രമാണ് ഒരു മാസത്തേക്ക് ചെലവാകുന്നത്.

Read More: Airtel Prime Video Plan: വെറും 699 രൂപയ്ക്ക് Amazon Prime ആക്സസും 3GB ദിവസവും!

Netflix Basic Plan 199 രൂപ വില വരുന്നതാണ്. മൊബൈലിലും ടിവിയിലുമെല്ലാം HD ക്വാളിറ്റിയിൽ സിനിമ ആസ്വദിക്കാം.

മാസം 499 രൂപ വിലയാകുന്ന പ്ലാനാണ് സ്റ്റാൻഡേർഡ് പ്ലാൻ. 1080p ക്വാളിറ്റിയിൽ HD പരിപാടികൾ ആസ്വദിക്കാം. 4K+HDR ക്വാളിറ്റിയിൽ വീഡിയോ കാണാൻ മറ്റൊരു കൂടിയ പ്ലാനുണ്ട്. ഇതാണ് നെറ്റ്ഫ്ലിക്സ് പ്രീമിയം പ്ലാൻ. 649 രൂപയാണ് ഇതിന്റെ പ്രതിമാസചെലവ്.

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel.

Connect On :