ടോവിനോയുടെ പുതിയ ചിത്രം ഇതാ നേരിട്ട് OTT യിൽ റിലീസ് ചെയ്യുന്നു
DearFriend എന്ന സിനിമയാണ് നേരിട്ട് ജൂലൈ 10 നു എത്തുന്നത്
മലയാളത്തിലെ യുവ നടൻ ടോവിനോയുടെ ഏറ്റവും പുതിയ ചിത്രം ഇതാ നേരിട്ട് OTT യിൽ പുറത്തിറങ്ങുന്നു .DearFriend എന്ന പുതിയ സിനിമയാണ് സ്‌ട്രീമിംഗ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സിൽ ജൂലൈ 10 നു റിലീസ് ചെയ്യുന്നത് .ടോവിനോ തോമസ് കൂടാതെ ബേസിൽ ജോസഫ് എന്നിങ്ങനെ ഒരു വലിയ താര നിരതന്നെ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു .മലയാളത്തിലെ യുവതാരങ്ങളിൽ ഒരാളായ നടൻ വിനീത് കുമാർ ആണ് DearFriend എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് .
വിക്രം സിനിമയുടെ OTT റിലീസ് ഒഫീഷ്യൽ തീയതി പുറത്തുവിട്ടു
മാസ്റ്റർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത സിനിമകൂടിയാണ് വിക്രം എന്ന സിനിമ .ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസിൽ നിന്നും മികച്ച കളക്ഷൻ ആയിരുന്നു ചിത്രം നേടിയിരുന്നത് .കമൽ ഹസ്സൻ തന്നെയാണ് വിക്രം എന്ന സിനിമയുടെ നിർമ്മാണവും നിർവഹിച്ചിരിക്കുന്നത് .
അതുപോലെ തന്നെ ഈ സിനിമയുടെ OTT സ്വന്തമാക്കിയിരിക്കുന്നത് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ ആണ് .ഭീമമായ തുകയ്ക്ക് ആണ് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ വിക്രം സ്വന്തമാക്കിയിരുന്നു.ഇപ്പോൾ ഇതാ വിക്രം സിനിമയുടെ OTT റിലീസ് തീയതി ഒഫീഷ്യൽ ആയി തന്നെ അറിയിച്ചിരിക്കുന്നു .ജൂലൈ 8 നു ഈ ചിത്രം ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെ OTT റിലീസ് ചെയ്യുന്നതാണ് .ചിത്രത്തിന് കേരളത്തിൽ നിന്നും മികച്ച ബോക്സ് ഓഫീസ് കളക്ഷനുകൾ ആണ് ലഭിച്ചിരുന്നത് .അതുപോലെ തന്നെ തമിഴ് നാട്ടിൽ നിലവിലും ഈ ചിത്രം തിയറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുകയാണ് .