Aadhaarൽ വിരലടയാളം സ്കാൻ ചെയ്യാം ഫോണിലൂടെ; അതും വീട്ടിൽ നിന്ന് തന്നെ!

Updated on 12-Apr-2023
HIGHLIGHTS

ടച്ച്‌ലെസ് ബയോമെട്രിക് ക്യാപ്‌ചർ സിസ്റ്റം UIDAI IIT ബോംബെയുമായി വികസിപ്പിക്കുന്നു

ആഭ്യന്തര സുരക്ഷാ സേനയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഈ സംവിധാനം ഉപകരിക്കും

വീട്ടിൽ നിന്ന് ഫിംഗർപ്രിന്റ് സ്കാൻ ചെയ്യാൻ ഇത് അനുവദിക്കുന്നു

ആധാർ കാർഡ് (Aadhaar Card) അത്യന്താക്ഷേപിതമായ തിരിച്ചറിയൽ കാർഡാണ്. ഇപ്പോൾ ടച്ച്‌ലെസ് ബയോമെട്രിക് ക്യാപ്‌ചർ സിസ്റ്റം വികസിപ്പിക്കുന്നതിന് UIDAI, IIT ബോംബെയുമായി സഹകരിച്ച് പ്രവർത്തിക്കുന്നു എന്നാണ് റിപ്പോർട്ട്. ഉടൻ തന്നെ ജനങ്ങൾക്ക് ഈ സേവനം ലഭ്യമാകും. 

ഐഐടി ബോംബെയുമായുള്ള UIDAI കരാർ

യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയും (UIDAI) ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ബോംബെയും (IIT, Mumbai) ടച്ച്ലെസ്സ് ബയോമെട്രിക് ക്യാപ്ചർ സംവിധാനം നടപ്പിലാക്കുന്നതിനുള്ള കരാറിൽ ഒപ്പുവച്ചു. ഐഐടി ബോംബെയുടെയും ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന്റെയും (MeitY) സംയുക്ത സംരംഭമായ നാഷണൽ സെന്റർ ഫോർ ടെക്‌നോളജി ഫോർ ഇന്റേണൽ സെക്യൂരിറ്റി (NCETIS) ഈ സംവിധാനത്തിനായുള്ള ഗവേഷണ-വികസന ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്നത്.  ഇന്ത്യയുടെ ആഭ്യന്തര സുരക്ഷാ സേനയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഇലക്ട്രോണിക് സിസ്റ്റം ഡിസൈൻ ചെയ്യുന്നതിനും ഈ സംവിധാനം വളരെ ഉപകാരപ്പെടും. 

ഈ സംവിധാനത്തിന്റെ നേട്ടം?

ഈ സംവിധാനങ്ങൾ പ്രവർത്തനക്ഷമമായാൽ വീട്ടിൽ നിന്ന് ഫിംഗർപ്രിന്റ് സ്കാൻ ചെയ്യാൻ അനുവദിക്കുന്നു. ഒരേസമയം ഒന്നിലധികം വിരലടയാളങ്ങൾ പകർത്തുന്നതാണ് പുതിയ സംവിധാനം. ആധാറിന്റെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അടിസ്ഥാനമാക്കിയുള്ള പുതിയ സുരക്ഷാ സംവിധാനം ഉൾപ്പെടെയുള്ള പുതിയ ഫീച്ചറുകളും സാങ്കേതികവിദ്യയും UIDAI അവതരിപ്പിക്കുന്നുവെന്ന് ബിസിനസ് ലൈൻ റിപ്പോർട്ട് ചെയ്യുന്നു. 

ഫിംഗർപ്രിന്റ് സ്കാൻ ചെയ്യുന്ന സമയം തട്ടിപ്പ് ശ്രമങ്ങൾ കണ്ടെത്താൻ ഈ AI അടിസ്ഥാനമാക്കിയുള്ള സംവിധാനം അവസരമൊരുക്കുന്നു. ഓരോ ദിവസവും ദശലക്ഷക്കണക്കിന് ആളുകൾ പേര്, വിലാസം, ജനനത്തീയതി, ലിംഗഭേദം, മൊബൈൽ നമ്പർ, ഇ-മെയിൽ ഐഡി, ഐറിസ്, വിരലടയാളം, ഫോട്ടോ അപ്ഡേറ്റ് എന്നിവയ്ക്കായി അപേക്ഷിക്കുന്നു. ഇത് ഓരോ ദിവസം വർധിച്ചുവരികയാണ്. 2022 ഡിസംബറോടെ ഇത്തരത്തിൽ അപേക്ഷിച്ചവരുടെ എണ്ണം 88.29 ബില്യൺ കവിഞ്ഞു. ഈ പുതിയ സംവിധാനം നടപ്പിലായാൽ കാര്യങ്ങൾ എളുപ്പമാകും.

Connect On :