56 ജിബി 4G-വെറും 198 രൂപയ്ക്ക് ജിയോ Feb

Updated on 23-Feb-2018
HIGHLIGHTS

പുതിയ ജിയോ പ്ലാനുകൾ പുറത്തിറക്കി

ജിയോ 2018 ൽ തകർപ്പൻ ഓഫറുകൾ പുറത്തിറക്കി വരിക്കാരെ ആകർഷിക്കാൻ പോകുകയാണ് .അതിനു മുന്നോടിയായി ജിയോയുടെ ചിലവിൽ കൂടുതൽ ഡാറ്റ ലഭിക്കുന്ന കുറച്ചു ഓഫറുകൾ ഇവിടെ പരിചയപ്പെടുത്തുന്നു .

149 രൂപയുടെ റീച്ചാർജിൽ ജിയോ ഉപഭോതാക്കൾക്ക്  ലഭിക്കുന്ന ഒരു മികച്ച ഓഫർ ആണിത് .149 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു 42 ജിബിയുടെ ഡാറ്റ .അതായത് ദിവസേന 1.5 ജിബിയുടെ 4 ജി ഡാറ്റ വീതം 28 ദിവസത്തേക്ക് ലഭിക്കുന്നു .

എന്നാൽ നേരത്തെ ജിയോ പുറത്തിറക്കിയ 149 രൂപയുടെ പ്ലാനിൽ 28 ജിബിയുടെ ഡാറ്റ മാത്രമായിരുന്നു ലഭിച്ചിരുന്നത് .കൂടാതെ 198 രൂപയുടെ റീച്ചാർജിൽ ജിയോ ഉപഭോതാക്കൾക്ക് 56 ജിബിയുടെ ഡാറ്റയാണ് ലഭിക്കുന്നത് .അൺലിമിറ്റഡ് കോളുകളും ഈ രണ്ടു ഓഫറുകളിലും ലഭിക്കുന്നു .

ദിവസ്സേന 2 ജിബിയുടെ ഡാറ്റ വീതം 28 ദിവസത്തെ വാലിഡിറ്റിയിലാണ്  ഈ ഓഫറുകൾക്ക് ലഭിക്കുന്നത് .നേരത്തെ ഈ ഓഫറുകളിൽ ലഭിച്ചിരുന്നത് 42 ജിബിയുടെ ഡാറ്റ ആയിരുന്നു .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :