ഏതെങ്കിലും വെബ്‌സൈറ്റുകളില്‍ നിന്നോ ലിങ്കില്‍ നിന്നോ ഇ-മെയില്‍ വഴിയോ എല്ലാം വൈറസ് ആക്രമണമുണ്ടാകാം.എന്നാല്‍ ഒന്നു ശ്രദ്ധിച്ചാല്‍ ഒരു പരിധിവരെ ഈ വൈറസ് ആക്രമണത്തെ നമുക്ക് ചെറുക്കാം. ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക ആന്റിവൈറസുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുക എന്നതുതന്നെയാണ് സൗകര്യപ്രദമായി ചെയ്യാവുന്ന കാര്യം.
അതോടൊപ്പം ചില മുന്‍ കരുതലുകളും. അതെന്തെല്ലാമെന്നും ഏറ്റവും സുരക്ഷിതമായ ആന്റിവൈറസുകള്‍ ഏതെല്ലാമെന്നുമാണ് ഇവിടെ പറയുന്നത്.`ഫോണില്‍ സ്‌പേസ് കുറവായതിനാല്‍ ഒന്നിലേറെ ആന്റിവൈറസുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുന്നതാവട്ടെ ഫോണിന്റെ വേഗത കുറയ്ക്കുകയും ചെയ്യും.
പക്ഷേ ഇനി പറയുന്ന 5 ആന്റിവൈറസ് സോഫ്റ്റ്‌വെയറുകള്‍ ഇന്നു ലഭ്യമായവയില്‍ വച്ച് ഏറ്റവും മികച്ചവയാണ്. ഇതില്‍ ഏതു വേണമെങ്കിലും നിങ്ങളുടെ ഇഷ്ടാനുസരണം ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. ഇവയിലെല്ലാം മൊബൈല്‍ഫോണുകള്‍ക്ക് ഒന്നാന്തരം സുരക്ഷയൊരുക്കും.
അവസ്ത് മൊബൈല്‍ സെക്യൂരിറ്റി
ആപ്പുകളും ഫയലുകളും സ്‌കാന്‍ ചെയ്യുന്നതിനു പുറമേ ഇന്റര്‍നെറ്റ് സെക്യൂരിറ്റിയും നല്‍കുന്നു എന്നതാണ് അവസ്ത് ആന്റിവൈറസിന്റെ പ്രത്യേകത. ആന്റി-തെഫ്റ്റ് ഓപ്ഷനുമുണ്ട്. റൂട്ടഡ് ഫോണുകളില്‍ ഫയര്‍വാള്‍ പ്രൊട്ടക്ഷനും നല്‍കും ഈ സോഫ്റ്റ്‌വെയര്‍. പ്ലേസ്റ്റോറില്‍ നിന്നും ഫ്രീയായി ലഭിക്കും.
360 സെക്യൂരിറ്റി
സ്റ്റാന്‍ഡേഡ് റിയല്‍ ടൈം സ്‌കാന്‍ ആണ് ഇതിന്റെ പ്രധാന സവശേഷത. ഇത് വൈറസുകളെ തെരഞ്ഞുപിച്ച് ഡിലീറ്റ് ചെയ്യും. ഒപ്പം ബാക്ക്ഗ്രൗണ്ടില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ആപ്പുകളെ ക്ലോസ് ചെയ്ത് റാം ഉപയോഗം കുറയ്ക്കാനും സഹായിക്കും. നമ്മള്‍ ഫോണ്‍ ഉപയോഗിച്ചതിന്റെ ഹിസ്റ്ററി ക്ലിയര്‍ ചെയ്യാനായി പ്രൈവസി അഡൈ്വസര്‍ എന്ന ഓപ്ഷനുമുണ്ട്. പവര്‍സേവിങ്, ആപ്പ് മാനേജ്‌മെന്റ്, ആന്റി-തെഫ്റ്റ് ടൂള്‍ എന്നിവയുമുണ്ട്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ഫ്രീയായി ഡൗണ്‍ലോഡ് ചെയ്യാം.
ഇസെറ്റ് മൊബൈല്‍ സെക്യൂരിറ്റി ആന്റ് ആന്റി വൈറസ്
റിയല്‍ ടൈം സ്‌കാനിങ്ങിനൊപ്പം ഇന്റര്‍നെറ്റ് പ്രൊട്ടക്ഷനും നല്‍കുന്ന ആപ്പാണ് ഇത്. നമ്മുടെ അനുവാദമില്ലാതെ മറ്റു നമ്പറുകളിലേക്ക് കോള്‍ ചെയ്യുന്ന വൈറസ് ആപ്പുകള്‍ക്കുള്ള ഏറ്റവും നല്ല പരിഹാരമാണ് ഈ ആപ്പ്. ആന്റി-തെഫ്റ്റ് ഓപ്ഷനുമുണ്ട്. ബേസിക് ആപ്പ് ഫ്രീയായി പ്ലേസ്റ്റോറില്‍ ലഭിക്കും.
അവിര ആന്റിവൈറസ് സെക്യൂരിറ്റി
പുതുതായി ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്ന ഓരോ ആപ്പും അവിര ഓട്ടോമാറ്റിക്കായി സ്‌കാന്‍ ചെയ്യും. ആന്റി-തെഫ്റ്റ് ഓപ്ഷനുമുണ്ട്. ഏറ്റവും വലിയ പ്രത്യേകത ഇതൊന്നുമല്ല, നമ്മുടെ ഇമെയില്‍ ആരെങ്കിലും ഹാക്ക് ചെയ്താല്‍ ഉടന്‍ തന്നെ ഈ സോഫ്റ്റ്‌വെയര്‍ നമുക്ക് നോട്ടിഫിക്കേഷന്‍ തരും. സ്പാം കോളുകളില്‍ നിന്ന് ഒഴിവാകാനും സഹായിക്കും ഈ ആപ്പ്. ഫ്രീ വേര്‍ഷനും കൂടുതല്‍ പ്രൊട്ടക്ഷന്‍ നല്‍കുന്ന പ്രീമിയം വേര്‍ഷനുമുണ്ട്.
എ.വി.ജി ആന്റിവൈറസ്
വൈറസുകളെ കണ്ടുപിടിക്കുകയും ഡിലീറ്റ് ചെയ്യുകയും ചെയ്യുക, ബാക്ക്ഗ്രൗണ്ട് ആപ്പുകള്‍ ക്ലോസ് ചെയ്ത് ബാറ്ററി ബാക്കപ്പും പെര്‍ഫോമന്‍സും വര്‍ദ്ധിപ്പിക്കുക എന്നിവയാണ് പ്രദാനമായും എ,പി.ജി ചെയ്യുന്നത്. ഒപ്പം സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളിലെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടാതിരിക്കാനും സഹായിക്കും. ആന്റി-തെഫ്റ്റ് ഓപ്ഷനും ലഭ്യമാണ്. ഫ്രീ വേര്‍ഷനും പ്രീമിയം വേര്‍ഷനും ഡൗണ്‍ലോഡ് ചെയ്യാം