OTTയിൽ ഇപ്പോൾ കാണാം, മികച്ച 6 ഡാർക് കോമഡി ചിത്രങ്ങൾ

Updated on 18-Mar-2023
HIGHLIGHTS

ഡാർക് കോമഡി ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ?

കുറേ ചിരിക്കാനും അതിലേറെ ചിന്തിപ്പിക്കുന്നവയുമാണ് Dark comedyകൾ

ഇപ്പോൾ OTTയിൽ കാണാവുന്ന മികച്ച 6 ഇന്ത്യൻ ഡാർക്ക് കോമഡികൾ ഇതാ...

ഗൗരവമുള്ളതോ അല്ലെങ്കിൽ സെൻസിറ്റീവായതോ ആയ വിഷയങ്ങൾ ഒരു സിനിമയിലേക്കോ സാഹിത്യത്തിലേക്കോ കൊണ്ടുവരുമ്പോൾ അത് പലപ്പോഴും വിരസത നൽകുന്നു. എന്നാൽ, ബേപ്പൂർ സുൽത്താൻ ചെയ്ത പോലെ അത് ആക്ഷേപ ഹാസ്യമാക്കുകയാണെങ്കിലോ? കാലങ്ങൾ കടന്നു ആ കൃതികളും സൃഷ്ടികളും വാഴും.

ഇങ്ങനെ സിനിമയും നർമം എന്ന ആയുധം പ്രയോഗിച്ച് പലപ്പോഴായി വളരെ ഭീകരമായ വിഷയങ്ങൾ എടുത്ത് പെരുമാറിയിട്ടുണ്ട്. ഇങ്ങനെ സിനിമയിൽ നർമം കലർത്തി സീരിയസ് സബ്ജെക്റ്റുകൾ അവതരിപ്പിക്കുന്നെങ്കിൽ അവയെ ഡാർക്ക് കോമഡി സിനിമകൾ എന്ന് വിളിക്കാം. 

അടുത്തിടെ മലയാളത്തിൽ വന്ന വിനീത് ശ്രീനിവാസൻ ചിത്രം മുകുന്ദനുണ്ണി അസോസിയേറ്റ്സ് പ്രേക്ഷകരെ എത്രത്തോളം ആകർഷിച്ചിരുന്നുവെന്നത് പറയേണ്ടതില്ലല്ലോ! ഇങ്ങനെ ചിരിപ്പിക്കുന്നതും ഒപ്പം ചിന്തിപ്പിക്കുന്നതുമായ നിരവധി Dark Comedy Films മലയാളത്തിലും ഇതരഭാഷകളിലും സമീപഭാവിയിൽ ഉണ്ടായിട്ടുണ്ട്. 
ഇപ്പോൾ OTTയിൽ കാണാവുന്ന മികച്ച 6 ഇന്ത്യൻ ഡാർക്ക് കോമഡികൾ പരിചയപ്പെടാം.

Best Indian Dark Comedies- ഒടിടിയിൽ കാണാം

1. ലുഡോ

നാല് വ്യത്യസ്ത കഥകൾ ചേർത്തുള്ള ആന്തോളജിയാണ് Ludo. ഒരു ലുഡോ ഗെയിം പോലെയാണ് ചിത്രത്തിന്റെ പശ്ചാത്തലവും സഞ്ചാരവുമെല്ലാം. ഒറ്റനോട്ടത്തിൽ ഒരു ബന്ധവുമില്ലെന്ന് തോന്നുന്ന ഈ 4 ജീവിതങ്ങളും പല അവസരങ്ങളിൽ ബന്ധപ്പെടുന്നുണ്ട്. അനുരാഗ് ബസു ഒരുക്കിയ ഈ Bollywood ഡാർക്ക് കോമഡി ത്രില്ലറിൽ മലയാളത്തിന്റെ പ്രിയപ്പെട്ട പേർളി മാണിയും മുഖ്യകഥാപാത്രമാകുന്നുണ്ട്. അഭിഷേക് ബച്ചൻ, രാജ്കുമാർ റാവു, ആദിത്യ റോയ് കപൂർ, പങ്കജ് ത്രിപാഠി, സാനിയ മൽഹോത്ര, ഫാത്തിമ സന ഷെയ്ഖ് തുടങ്ങി നിരവധി പ്രമുഖ താരങ്ങൾ ലുഡോയിൽ അണിനിരക്കുന്നുണ്ട്.

ഏത് OTTയിൽ: നെറ്റ്ഫ്ലിക്സ്- Netflix

2. അന്ധാദുൻ

പല ഭാഷകളിലും റീമേക്ക് ചെയ്യപ്പെട്ട ഹിന്ദി ചിത്രമാണ് Andhadhun. ആയുഷ്മാൻ ഖുറാന, തബു, രാധിക ആപ്‌തെ എന്നിവർ മുഖ്യവേഷങ്ങളിൽ എത്തിയ ചിത്രം സംവിധാനം ചെയ്തത് ശ്രീരാം രാഘവനാണ്. താൻ ഒരു അന്ധനാണെന്ന് കള്ളം പറഞ്ഞ് വാഴുന്ന നായകനും അയാൾ പിന്നീട് അഭിമുഖീകരിക്കുന്ന ദാരുണ സംഭവങ്ങളും ഡാർക്ക് കോമിക് ത്രില്ലറായാണ് അന്ധാദുൻ എന്ന ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.

ഏത് OTTയിൽ: നെറ്റ്ഫ്ലിക്സ്- Netflix

3. സൂപ്പർ ഡീലക്സ്

വിജയ് സേതുപതിയുടെ അഭിനയമികവ് സാക്ഷ്യപ്പെടുത്തുന്ന തമിഴ് ചിത്രമാണ് Super Deluxe. താരം അവതരിപ്പിച്ച ശിൽപ്പയെയും മകൻ രാസുക്കുട്ടിയെയും സിനിമ കഴിഞ്ഞും പ്രേക്ഷകൻ ഉള്ളിലേറ്റും. നാല് വേറിട്ട കഥാസന്ദർഭങ്ങൾ കോർത്തൊരുക്കിയ ചിത്രമാണ് സൂപ്പർ ഡീലക്സ്. നാല് കഥാസന്ദർഭങ്ങളിലും വരുന്ന പ്രശ്നങ്ങൾ എങ്ങനെ നേരിടുന്നുവെന്നും ഇവ പരസ്പരം എങ്ങനെ ബന്ധിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും കഥാവസാനം മനസിലാകും. മലയാളത്തിന്റെ പ്രിയതാരം ഫഹദ് ഫാസിലും തെന്നിന്ത്യൻ നടി സാമന്തയും ജോഡിയായി അഭിനയിച്ച ചിത്രം കൂടിയാണിത്. ത്യാഗരാജൻ കുമാരരാജ സംവിധാനം ചെയ്ത ഈ Dark Comedyയിൽ രമ്യ കൃഷ്ണൻ, ഗായത്രി, ഭഗവതി പെരുമാൾ തുടങ്ങിയവരും അണിനിരക്കുന്നു.

ഏത് OTTയിൽ: നെറ്റ്ഫ്ലിക്സ്- Netflix

4. ജയ ജയ ജയ ജയ ഹേ

അടുത്തിടെ മലയാളിയെ കുടുകുടാ ചിരിപ്പിച്ച ബേസിൽ ജോസഫ്- ദർശന രാജേന്ദ്രൻ ചിത്രവും ഇതേ വിഭാഗത്തിൽ പെടുന്നു. ബിരുദം പൂർത്തിയാക്കാതെ വിവാഹിതയാകേണ്ടി വരുന്ന കഥാനായികയും, ഭർത്യവീട്ടിൽ അവൾ നടത്തുന്ന ചെറുത്തുനിൽപ്പുകളും Jaya Jaya Jaya Jaya Heyയിൽ വളരെ രസകരമായും എന്നാൽ ഗൌരവമായും അവതരിപ്പിച്ചിട്ടുണ്ട്. വിപിൻ ദാസാണ് ചിത്രത്തിന്റെ സംവിധായകൻ.

ഏത് OTTയിൽ: ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ- Disney Plus Hotstar

5.  ഡാർലിങ്സ്

ഭർത്യപീഢനവും പിന്നീട് നായിക നടത്തുന്ന പോരാട്ടവും തന്നെയാണ് Darlingsന്റെ പ്രമേയവും.  ജസ്മീത് കെ. റീൻ ആണ് ഈ ഹിന്ദി ചിത്രത്തിന്റെ സംവിധായകൻ. ആലിയ ഭട്ട്, ഷെഫാലി ഷാ, വിജയ് വർമ്മ എന്നിവരാണ് പ്രധാന താരങ്ങൾ. 

ഏത് OTTയിൽ: നെറ്റ്ഫ്ലിക്സ്- Netflix

6. ഗുഡ് ലക്ക് ജെറി

പണത്തോടുള്ള മോഹത്താൽ മയക്കുമരുന്ന് വ്യാപാരത്തിലേക്ക് ആകർഷിക്കപ്പെടുന്ന ജെറി എന്ന നിഷ്കളങ്കയായ യുവതിയെ കേന്ദ്രീകരിച്ചുള്ള ചിത്രമാണ് Good Luck Jerry. തമിഴിൽ ഇറങ്ങിയ നയൻതാര ചിത്രം കൊലമാവ് കോകിലയുടെ റീമേക്കാണിത്. സിദ്ധാർത്ഥ് സെൻഗുപ്തയാണ് ഈ ഹിന്ദി ഡാർക് കോമഡിയുടെ സംവിധായകൻ. ജാൻവി കപൂറാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഏത് OTTയിൽ: ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ- Disney Plus Hotstar

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel.

Connect On :