വാട്ട്സ് ആപ്പിൽ ഇപ്പോൾ പ്രചരിക്കുന്ന ഒരു വ്യാജ മെസ്സേജ് ആണ് എയർടെൽ ,വൊഡാഫോൺ കൂടാതെ ജിയോയുടെ പേരിൽ പ്രചരിക്കുന്നത്
മൂന്നു മാസത്തെ ഓഫറുകൾ സൗജന്യമായി ലഭിക്കുന്നു എന്നതരത്തിലുള്ള മെസ്സേജുകൾ ആണിത്
ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിൽ ഒന്നാണ് വാട്ട്സ് ആപ്പ് എന്ന അപ്പ്ലികേഷനുകൾ .ഇന്ത്യയിലും വാട്ട്സ് ആപ്പിന് ലക്ഷക്കണക്കിന് വരിക്കാരാണുള്ളത് .എന്നാൽ അതുപോലെ തന്നെ ഏറ്റവും ശ്രദ്ധിക്കേണ്ട ഒന്നാണ് വാട്ട്സ് ആപ്പ് ഫോർവേഡ് മെസേജുകൾ .ഒരുദിവസ്സം നൂറുകണക്കിന് വ്യാജമെസേജുകളാണ് വാട്ട്സ് ആപ്പുകൾ വഴി പ്രചരിക്കുന്നത് .
അത്തരത്തിൽ നമുക്ക് മുന്നിൽ എത്തുന്ന വ്യാജ മെസേജുകൾ നമ്മൾ പലപ്പോഴും അത് വെരിഫൈ ചെയ്യാതെ തന്നെ നമ്മൾ മറ്റുള്ളവരിലേക്ക് ഫോർവേഡ് ചെയ്യാറുണ്ട് .എന്നാൽ തീർച്ചയായും നമുക്ക് ലഭിക്കുന്ന വാട്ട്സ് ആപ്പ് ഫോർവേഡ് മെസേജുകൾ വെരിഫൈ ചെയ്യാതെ നമ്മൾ മറ്റൊരാൾക്കും ഫോർവേഡ് ചെയ്യുവാൻ പാടുള്ളതല്ല .
എന്നാൽ ഇപ്പോൾ വാട്ട്സ് ആപ്പുകളിൽ പ്രചരിക്കുന്ന ഒരു വ്യാജ മെസേജ് ആണ് ജിയോ ,വൊഡാഫോൺ ഐഡിയ കൂടാതെ എയർടെൽ ഉപഭോതാക്കൾക്ക് മൂന്ന് മാസത്തെ സൗജന്യ ഇന്റർനെറ്റ് സേവനങ്ങൾ ലഭിക്കുന്നു .അതിന്നായി ഈ ലിങ്കുകളിൽ നിങ്ങൾ ക്ലിക്ക് ചെയ്യുക എന്ന തരത്തിലുള്ള ഫോർവേഡ് മെസേജുകൾ ധാരാളമായി പ്രചരിക്കുന്നുണ്ട് .
എന്നാൽ ഇത്തരത്തിൽ ഒരു സൗജന്യ ഓഫറുകൾ ഒരു ടെലികോം കമ്പനിയും നൽകുന്നില്ല .അത്തരത്തിൽ നൽകിയിരിക്കുന്ന ലിങ്കുകളിൽ ഒന്നും തന്നെ ഉപഭോതാക്കൾ ക്ലിക്ക് ചെയ്യുവാനോ മറ്റോ പാടുള്ളതല്ല .അത്തരത്തിൽ ക്ലിക്ക് ചെയ്യുകയാണെങ്കിൽ നിങ്ങളുടെ മൊബൈലിലെ വിവരങ്ങളോ മറ്റോ ചോർന്നുപോകുന്നതിനു സാധ്യതയുണ്ട് .അതുകൊണ്ടു തന്നെ വാട്ട്സ് ആപ്പുകളിൽ വരുന്ന ഇത്തരത്തിലുളള വ്യാജ മെസേജുകളെ തീർച്ചയായും ഒഴിവാക്കുക .